ജയറാമിന്റെ കാറില്‍ നിന്ന് എന്നെ വലിച്ചിറക്കി, വിവാഹ ദിവസവും മിണ്ടിയില്ല, എട്ട് മാസം പിണങ്ങിയിരുന്നു: പാര്‍വതി

ജയറാമുമായുള്ള പ്രണയത്തെ കുറിച്ചും ആ ബന്ധത്തോട് തന്റെ അമ്മയ്ക്കുണ്ടായിരുന്ന എതിര്‍പ്പിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടി പാര്‍വതി.

തങ്ങള്‍ തമ്മില്‍ കാണാനും മിണ്ടാനും ഒരു സാഹചര്യവും സൃഷ്ടിക്കരുതെന്ന കര്‍ശന നിലപാടായിരുന്നു അമ്മയെന്നും അതുകൊണ്ട് സദാ സമയവും തന്റെകൂടെ അമ്മ നിഴലായി ഉണ്ടാകുമായിരുന്നെന്നും പാര്‍വതി പറയുന്നു. പ്രണയം വീട്ടില്‍ അറിഞ്ഞ ശേഷം ജയറാമിന്റെ നായികയായി വന്ന എല്ലാ സിനിമയും അമ്മ ഒഴിവാക്കിയെന്നും പാര്‍വതി പറയുന്നു.

‘സത്യന്‍ അന്തിക്കാടിന്റെ ‘തലയണമന്ത്ര’ത്തിന്റെ ഷൂട്ടിങ് തിരുവനന്തപുരത്ത് നടക്കുകയാണ്. അമ്മ ഒപ്പമുണ്ടായിരുന്നില്ല. ജയറാമിന്റെ ഭാഗം അന്നു ചിത്രീകരിക്കുന്നില്ലെന്ന് ഉറപ്പാക്കിയതുകൊണ്ട് അമ്മ അന്ന്
വന്നിരുന്നില്ല.

സൗബിന്‍ മള്‍ട്ടി ടാലന്റഡെന്ന് കാര്‍ത്തി, ഒരൊറ്റ സിനിമയിലൂടെ ഫാനാക്കി കളഞ്ഞെന്ന് അരവിന്ദ് സ്വാമി

പക്ഷേ, ജയറാം രഹസ്യമായെത്തി. ഞങ്ങള്‍ പഞ്ചാരയടിക്കാനും തുടങ്ങി. വൈകിട്ട് ഷൂട്ടിങ് കഴിഞ്ഞു തിരിച്ചുപോകാന്‍ ഞാന്‍ കാറില്‍ കയറിയപ്പോള്‍ ജയറാമും ഒപ്പം കൂടി.

കാര്‍ ഗേറ്റ് കടക്കുമ്പോള്‍ അമ്മയുടെ കാര്‍ വന്നു. ഞാനാകെ വിയര്‍ത്തു. കാര്‍ പറപ്പിച്ചു വിട്ടോളാന്‍ യൂണിറ്റിലെ ഡ്രൈവറോട് ജയറാം പറഞ്ഞതോടെ ഞങ്ങളുടെ കാര്‍ പറ പറന്നു.

അമ്മ പിന്നാലെ. ഉഗ്രന്‍ ചേസ്. ഒടുവില്‍ ബേക്കറി ജംക്ഷനിലിട്ടു പിടികൂടി. എന്നെ കാറില്‍നിന്നിറക്കി അമ്മയുടെ കാറില്‍കയറ്റി. ചമ്മിനില്‍ക്കുന്ന ജയറാമിനെ രൂക്ഷമായി നോക്കി അമ്മയും കാറില്‍ക്കയറി.

വീട്ടിലെത്തിയശേഷം പൊടിപൂരമായിരുന്നു. പക്ഷേ, ഈ സംഭവം എവിടെയും വാര്‍ത്തയായില്ല. ഇന്നെങ്ങാനുമായിരുന്നെങ്കിലോ,’ പാര്‍വതി പറയുന്നു.

കല്‍ക്കിക്ക് ശേഷം എനിക്ക് ഭയങ്കര തിരക്കാണെന്ന് ചിലര്‍ പാടി നടക്കുന്നുണ്ട്, സത്യം പറഞ്ഞാല്‍ ഒരു മലയാള സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ്: അന്ന ബെന്‍

ജയറാമുമായി പ്രണയത്തിലാണെന്ന് ഉറപ്പാക്കിയതോടെ അമ്മ നിലപാട് കൂടുതല്‍ കര്‍ശനമാക്കിയെന്നും ജയറാമിനൊപ്പമുള്ള സിനിമകളെല്ലാം വേണ്ടെന്നുവച്ചെന്നും പാര്‍വതി പറയുന്നു.

തീര്‍ത്തും ഉപേക്ഷിക്കാന്‍ പറ്റാത്തതു മാത്രമാണു ചെയ്തത്. അപ്പോഴും സിനിമാ സെറ്റില്‍ കടുത്ത നിയന്ത്രണം അമ്മ ഏര്‍പ്പെടുത്തും. ഭക്ഷണം കഴിക്കുമ്പോള്‍പോലും ജയറാമിന്റെ കണ്‍വെട്ടത്ത് ഇരിക്കാന്‍ അനുവദിക്കുമായിരുന്നില്ല. പക്ഷേ, പിന്‍മാറാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല.

സമ്മര്‍ദം എത്രയേറുന്നോ, അത്രയേറെ ഞാന്‍ ജയറാമിനോട് അടുത്തു. അമ്മ കാണിച്ച വാശിതന്നെ ഞാനും തിരിച്ചു കാണിച്ചു. ഒടുവില്‍ വിവാഹത്തിലെത്തി. ഗുരുവായൂരായിരുന്നു കല്യാണം.

കയ്യില്‍ കാശില്ല, ട്രെയിനിലിരുന്ന് അമ്മ കരഞ്ഞുകൊണ്ട് ബാഗില്‍ നിന്ന് നോട്ടും ചില്ലറയും നുള്ളിപ്പെറുക്കുന്നത് ഇപ്പോഴും ഓര്‍മയുണ്ട്: നിഖില വിമല്‍

സിനിമാ മേഖലയില്‍ നിന്ന് ഉള്‍പ്പെടെ ഒട്ടേറെപ്പേര്‍ ഞങ്ങളുടെ വിവാഹം ആഘോഷമാക്കി പക്ഷേ, എന്റെ അമ്മയുടേയും അച്ഛന്റേയും മുഖം തെളിഞ്ഞതേയില്ല.

താലി കെട്ടിയപ്പോള്‍ ഞാന്‍ വല്ലാതെ ഇമോഷണലായി. ചടങ്ങിനുശേഷം ജയറാമിന്റെ വീട്ടിലേക്കു പോയപ്പോള്‍ കൊണ്ടുവിടാനായി എനിക്കൊപ്പം അച്ഛനും അമ്മയും വന്നില്ല. നാലാം നാള്‍ തിരികെ പെണ്‍വീട്ടിലേക്കു പോകുന്ന ചടങ്ങുണ്ട്. ആരും വിളിച്ചില്ല. ഞങ്ങള്‍ പോയതുമില്ല. 8 മാസത്തോളം അമ്മയുടെ മൗനം തുടര്‍ന്നു. ഞാന്‍ ഗര്‍ഭിണിയായ ശേഷമാണ് അമ്മ എന്നോടു സംസാരിച്ചത്,’ പാര്‍വതി പറയുന്നു.

Content Highlight: Actress Parvathy about her love story and her mother