ഒരു ദിവസം മുഴുവന്‍ മഴ നനഞ്ഞ് നിവൃത്തിയില്ലാതെ വസ്ത്രം മാറാന്‍ കാരവനില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ കണ്ണുപൊട്ടെ ചീത്തവിളിച്ചു: സുരഭി

ഇന്ന് മലയാള സിനിമയിലെ വലിയ നായികയായി തിളങ്ങുമ്പോഴും ഒരു സമയത്ത് സിനിമയില്‍ നിന്ന് നേരിട്ട അവഗണനകള്‍ മറക്കാനാവാത്തതാണെന്ന് നടി സുരഭി ലക്ഷ്മി. അജയന്റെ മോഷണത്തിലെ മാണിക്യമായി തിളങ്ങുമ്പോഴും ആ ഇരുണ്ട നാളുകള്‍ സുരഭിയുടെ മനസില്‍ മായാതെ കിടപ്പുണ്ട്.

കരിയറിന്റെ തുടക്കകാലത്ത് വസ്ത്രം മാറാനോ ബാത്റൂമില്‍ പോകാനോ ഉള്ള സൗകര്യം സിനിമയില്‍ കിട്ടിയിരുന്നില്ല എന്ന് സുരഭി ലക്ഷ്മി പറയുന്നു.

ഒരിക്കല്‍ ഒരു ദിവസം മുഴുവന്‍ മഴ നനഞ്ഞ് ഒടുവില്‍ വസ്ത്രം മാറാന്‍ കാരവനില്‍ കയറിയപ്പോള്‍ ഡ്രൈവറില്‍ നിന്നും കണ്ണുപൊട്ടെ തെറി കേട്ടിട്ടുണ്ടെന്നും സുരഭി പറയുന്നു.

അന്ന് കണ്ണില്‍ നിന്ന് കണ്ണുനീരിനു പകരം ചോരയാണ് പൊടിഞ്ഞതെന്നും എന്നെങ്കിലും ഒരു കാലത്ത് ഇതെല്ലാം മാറുമെന്ന പ്രത്യാശ മാത്രമായിരുന്നു മുന്നോട്ടു നയിച്ചതെന്നും സുരഭി പറഞ്ഞു.

20 വര്‍ഷമായി ഞാന്‍ സിനിമയിലെത്തിയിട്ട്. അന്നൊന്നും ജൂനിയര്‍ ആര്‍ടിസ്റ്റുമാര്‍ക്ക് കാരവന്‍ സ്വപ്‌നം കാണാന്‍ പോലും പറ്റില്ല.

അയാളുടെ പേര് പറഞ്ഞതും അതാരാണെന്ന് ചോദിച്ചു; നടനെ മനസിലായതോടെ എനിക്ക് സന്തോഷമായി: അനുശ്രീ

അന്നൊക്കെ വസ്ത്രം മാറിയിരുന്നത് തുണി മറച്ചിട്ടായിരുന്നു. അല്ലെങ്കില്‍ വസ്ത്രാലങ്കാരം ചെയ്യുന്ന ചേട്ടന്മാരെ വിശ്വസിച്ച് ഇവിടെ ആരും ഇല്ല നിങ്ങള്‍ മാറ്റിക്കോ എന്ന് പറയുന്ന വിശ്വാസത്തിന്റെ പേരിലാണ് ഞങ്ങളൊക്കെ വസ്ത്രം മാറിയിരുന്നത്.

ചിലപ്പോഴൊക്കെ റൂമില്‍ എത്തിയിട്ട് ബാത്റൂമില്‍ പോകാം എന്ന് കരുതും. കൃത്യമായി വണ്ടികള്‍ കിട്ടാത്ത അവസ്ഥ ഉണ്ടായിട്ടുണ്ട്. കാരവന്‍ ഒക്കെ സെറ്റില്‍ വന്നു തുടങ്ങിയപ്പോള്‍ അതിനുള്ളില്‍ എങ്ങനെയിരിക്കും എന്ന് എത്തിനോക്കാന്‍ പോലും പറ്റില്ലായിരുന്നു.

ജയറാമിന്റെ കാറില്‍ നിന്ന് എന്നെ വലിച്ചിറക്കി, വിവാഹ ദിവസവും മിണ്ടിയില്ല, എട്ട് മാസം പിണങ്ങിയിരുന്നു: പാര്‍വതി

ഒരിക്കല്‍ സെറ്റില്‍ മഴ ആയിട്ട് രാവിലെ മുതല്‍ വൈകിട്ടുവരെ മഴ നനഞ്ഞിരുന്നിട്ട്, ഡ്രസ് മാറാന്‍ മറ്റു നിവര്‍ത്തിയില്ലാതെ കാരവാനില്‍ കയറി ഡ്രസ്സ് മാറിയപ്പോള്‍ അതിലെ ഡ്രൈവറില്‍ നിന്ന് കണ്ണുപൊട്ടെ ചീത്ത കേട്ടിട്ടുണ്ട്.

ആ ഡ്രൈവര്‍ ഇപ്പോള്‍ കാരവന്‍ ഓടിക്കുന്നുണ്ടോ എന്ന് അറിയില്ല. സ്ത്രീകളെ സംബന്ധിച്ച് പീരീഡ്‌സ് ആകുന്ന ബുദ്ധിമുട്ടുകള്‍ ഒക്കെ ഉണ്ടാകുമല്ലോ. അപ്പോള്‍ എന്നെങ്കിലുമൊക്കെ നമുക്കും എല്ലാവരെയും പോലെ സൗകര്യങ്ങള്‍ കിട്ടും എന്ന് കരുതിയിട്ടുണ്ട്,’ സുരഭി പറയുന്നു.

Content Highlight: Actress Surabhi Lekshmi about an Incident She Faced on Movie Location