ലുക്കില്‍ ഞെട്ടിക്കാന്‍ മമ്മൂക്കയ്ക്ക് മാത്രമല്ല വിനായകനും പറ്റും; ചിത്രം പങ്കുവെച്ച് താരം

മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങള്‍ പുറത്ത്. മമ്മൂട്ടി തന്നെയാണ് സോഷ്യല്‍ മീഡിയയിലൂടെ ചിത്രങ്ങള്‍ പങ്കുവെച്ചത്. മമ്മൂട്ടിയ്ക്കൊപ്പം കേന്ദ്ര കഥാപാത്രമായി എത്തുന്ന വിനായകനൊപ്പമുള്ള ഫോട്ടോയാണ് മമ്മൂട്ടി പോസ്റ്റ് ചെയ്തിരിക്കുന്നത്.

വ്യത്യസ്തമായ ലുക്കിലാണ് വിനായകന്‍ ചിത്രത്തില്‍ എത്തുന്നത്. റിലീസിനൊരുങ്ങുന്ന ചിത്രമായ ‘തെക്ക് വടക്കി’ല്‍ നിന്നും തികച്ചും വ്യത്യസ്തമായ ലുക്കിലാണ് വിനായകന്‍ ഈ ചിത്രത്തിലുള്ളത്.

ചിത്രത്തിലെ മമ്മൂട്ടിയുടെ പുതിയ ലുക്ക് നേരത്തെ പുറത്തുവന്നിരുന്നു.ഇതിന് പിന്നാലെയാണ് വിനായകന്റെ ലുക്കും വൈറലാകുന്നത്.

30 ടേക്കാണ് പോയത്, അഭിനയം നിര്‍ത്തിയാലോ എന്ന് വരെ ആലോചിച്ചുപോയി: നിഖില വിമല്‍

ജിഷ്ണു ശ്രീകുമാര്‍, ജിതിന്‍ കെ. ജോസ് എന്നിവര്‍ ചേര്‍ന്ന് തിരക്കഥ രചിച്ച് നവാഗതനായ ജിതിന്‍ കെ. ജോസ് സംവിധാനംചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം നാഗര്‍കോവിലില്‍ കഴിഞ്ഞ ദിവസം ആരംഭിച്ചിരുന്നു. സിനിമയുടെ പേര് പുറത്തുവിട്ടിട്ടില്ല.

ലൊക്കേഷനിലേക്ക് പോകുന്നതിനായി മമ്മൂട്ടി തിരുവനന്തപുരം എയര്‍പോര്‍ട്ടില്‍ എത്തിയതിന്റെ ദൃശ്യങ്ങള്‍ കഴിഞ്ഞ ദിവസം വൈറലായിരുന്നു.
തികച്ചും വ്യത്യസ്തമായ ഗെറ്റപ്പിലാണ് ഫേയ്‌സ്ബുക്കില്‍ പങ്കുവെച്ച ചിത്രത്തില്‍ മമ്മൂട്ടി. മുടി പിന്നിലേയ്ക്ക് ചീകിവെച്ച് പഴയ മട്ടിലുള്ള ഷര്‍ട്ട് ധരിച്ച മമ്മൂട്ടിയെയാണ് ചിത്രത്തില്‍ കാണുന്നത്.

മമ്മൂട്ടി കമ്പനിയുടെ ബാനറില്‍ നിര്‍മ്മിക്കുന്ന ഏഴാമത്തെ സിനിമയാണിത്. ദുല്‍ഖര്‍ സല്‍മാന്റെ വേഫറര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.

ഒരു ദിവസം മുഴുവന്‍ മഴ നനഞ്ഞ് നിവൃത്തിയില്ലാതെ വസ്ത്രം മാറാന്‍ കാരവനില്‍ കയറിയപ്പോള്‍ ഡ്രൈവര്‍ കണ്ണുപൊട്ടെ ചീത്തവിളിച്ചു: സുരഭി

പ്രതിനായക സ്വഭാവമുള്ള കഥാപാത്രമായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. വന്‍ താരനിര തന്നെ സിനിമയുടെ ഭാഗമാകുമെന്നും ക്രൈം ത്രില്ലര്‍ ജോണറിലാണ് ചിത്രം ഒരുങ്ങുന്നതെന്നുമാണ് സൂചനകള്‍.

ടര്‍ബോയാണ് മമ്മൂട്ടിയുടേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത ചിത്രം. രാജ് ബി ഷെട്ടിയായിരുന്നു ചിത്രത്തിലെ വില്ലന്‍.

ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്റ് ദ ലേഡിസ് പേഴ്സ്, നവാഗതനായ ഡീനോ ഡെന്നിസ് ഒരുക്കുന്ന ബസൂക്ക എന്നിവയാണ് മമ്മൂട്ടിയുടെ റിലീസിന് ഒരുങ്ങുന്ന ചിത്രങ്ങള്‍.

Content Highlight: Mammootty Share Picture With Vinayakan Viral