അഭിനയിച്ച് മലമറിക്കുന്ന ആളൊന്നുമല്ല ഞാന്‍, തുടക്കക്കാരനാണ്; വിമര്‍ശകരോട് അമിത് മോഹന്‍

ആനന്ദ് മേനന്‍ സംവിധാനം ചെയ്ത വാഴ എന്ന സിനിമയിലെ തന്റെ അഭിനയത്തില്‍ ഏറെ പോരായ്മകളുണ്ടെന്ന് സ്വയം മനസിലാക്കുന്നെന്നും അടുത്ത ഘട്ടത്തില്‍ അവ പരിഹരിക്കാനാവുമെന്ന വിശ്വാസം തനിക്കുണ്ടെന്നും നടന്‍ അമിത് മോഹന്‍ രാജേശ്വരി.

ഒ.ടി.ടി റിലീസിന് പിന്നാലെയായിരുന്നു അമിതിന്റെ അഭിനയത്തിനെതിരെ വിമര്‍ശനം ഉയര്‍ന്നത്. ചിത്രത്തിലെ ഒരു രംഗത്തില്‍ അമിത്തിന്റെ അഭിനയം ഓവറാണെന്നും ഇത്രയും വലിയ കഥാപാത്രത്തെ ചെയ്തുഫലിപ്പിക്കാന്‍ അമിതിന് സാധിച്ചില്ലെന്നുമായിരുന്നു വിമര്‍ശനം.

അതേസമയം അമിതിനെ അനുകൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. അത്തരം വൈകാരികത നിറഞ്ഞ രംഗങ്ങളില്‍ ആളുകള്‍ പ്രതികരിക്കുന്ന രീതിയില്‍ തന്നെയാണ് അമിത് അഭിനയിച്ചതെന്നായിരുന്നു പിന്തുണച്ചവര്‍ പറഞ്ഞത്.

ഇതിന് പിന്നാലെയാണ് വിഷയത്തില്‍ അമിത് പ്രതികരിക്കുന്നത്. അഭിപ്രായങ്ങള്‍ ആര്‍ക്കും പറയാമെന്നും പക്ഷെ അധിക്ഷേപിക്കുന്നത് നല്ല പ്രവണതയായി തോന്നുന്നില്ലെന്നും അമിത് പറഞ്ഞു.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടി; അഭിനയത്തില്‍ എന്റെ റോള്‍ മോഡല്‍: വിജയരാഘവന്‍

‘തെറ്റുകള്‍ തുറന്ന് പറയുമ്പോള്‍ അത് തിരുത്തി അടുത്തതില്‍ മെച്ചപ്പെടുത്താന്‍ ശ്രമിക്കും. അല്ലാതെ അധിഷേപിക്കുന്നതിലൂടെ അവര്‍ക്ക് കുറച്ച് ലൈക് കിട്ടുമായിരിക്കും അതില്‍ കാര്യമില്ല.

അഭിനയിച്ച് മലമറിക്കുന്ന ആളൊന്നും അല്ല താന്‍, തുടക്കകാരാനാണ് അതുകൊണ്ട് തന്നെ തെറ്റുണ്ടെന്ന് പുറത്ത് നിന്ന് മറ്റൊരാള്‍ പറയുന്നതിന് മുന്നേ തന്നെ അറിയാം’. അമിത് മോഹന്‍ പറഞ്ഞു. നെഗറ്റീവ് കമന്റുകളെയും പോസിറ്റീവായി എടുക്കുന്നുവെന്നും, ഇത്തരം അധിക്ഷേപണങ്ങള്‍ തളര്‍ത്തില്ലെന്നും അമിത് മോഹന്‍ കൂട്ടിച്ചേര്‍ത്തു.

വാഴയിലെ കഥാപാത്രത്തെ ഇഷ്ടപ്പെട്ടെന്ന് പലരും പറഞ്ഞു. ആളുകള്‍ പൊതു ഇടങ്ങളില്‍ തിരിച്ചറിയുന്നുണ്ട്. ഒ.ടി.ടി റിലീസിന് ശേഷം വിമര്‍ശനങ്ങളും വരുന്നുണ്ട്.

വാഴയിലാണ് ഞാന്‍ ആദ്യമായൊരു മുഴുനീള കഥാപാത്രമായി എത്തുന്നത്. വിമര്‍ശനങ്ങള്‍ ഉണ്ടാവും. ഞാനൊരു ബഡ്ഡിങ് ആര്‍ട്ടിസ്റ്റ് ആണ്. പഠിച്ചുവരുന്നതേ ഉളളു.

എന്തിന് മമ്മൂക്ക ആട്ടം കാണണം, അദ്ദേഹത്തെ ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒന്നും അതില്‍ ഇല്ലല്ലോ എന്ന് ആലോചിച്ചു; പക്ഷേ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു: വിനയ് ഫോര്‍ട്ട്

എന്റെ അഭിനയത്തില്‍ പോരായ്മകളുണ്ടെന്ന് എനിക്കു നന്നായറിയാം. അതെല്ലാം പരിഹരിച്ച് അടുത്ത ഘട്ടത്തില്‍ വിമര്‍ശിക്കുന്നവരെ ഹാപ്പിയാക്കാമെന്ന ബോധ്യത്തിലാണ് ഞാനുളളത്’. അമിത് പറയുന്നു.

2005ല്‍ ഇറങ്ങിയ കലാഭവന്‍ മണി നായകനായി വന്ന ചിത്രം ‘ബെഞ്ചോണ്‍സനി’ല്‍ മണിയുടെ ചെറുപ്പകാലത്തെ അവതരിപ്പിച്ചത് അമിത് ആയിരുന്നു.

സന്തോഷ് ശിവന്‍ ചിത്രം ‘ജാക് ആന്റ് ജില്ലിലും’ എം.ടിയുടെ ആന്തോളജി ‘മനോരഥങ്ങളിലും’ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ചു.

‘ജയ ജയ ജയ ജയ ഹേ’ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകന്‍ വിപിന്‍ ദാസ് തിരക്കഥയൊരുക്കിയ ചിത്രമാണ് ‘വാഴ’. ഒരുപാട് ആണ്‍കുട്ടികളുടെ ആത്മകഥ എന്ന ടാഗ് ലൈനോട് കൂടിയാണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്. മികച്ച വിജയം നേടിയ ‘വാഴ’യുടെ രണ്ടാം ഭാഗവും അണിയറക്കാര്‍ പ്രഖ്യാപിച്ചിരുന്നു. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ വാഴ സ്ട്രീമിങ് ആരംഭിച്ചത്.

ഇനി വിജയ് സാറിന്റെ കൂടെ ആക്ടിങ് നടക്കില്ലല്ലോ?’; മമിതയുടെ ആ ദു:ഖം വിജയ് കേട്ടു

‘വാഴ 2 ബയോപിക് ഓഫ് ബില്യണ്‍ ബ്രോസ്’ എന്നാണ് രണ്ടാം ഭാഗത്തിന്റെ പേര്. ബയോപിക് ഓഫ് ബില്യണ്‍ ബോയ്‌സ് എന്നായിരുന്നു ആദ്യ ഭാഗത്തിന്റെ ടാഗ് ലൈന്‍.

വാഴ സിനിമയുടെ അവസാനത്തില്‍ തന്നെ ‘ഹാഷിറേ ടീം’ പ്രധാന വേഷങ്ങളിലെത്തുന്ന രണ്ടാം ഭാഗത്തിന്റെ സൂചനകള്‍ ഉണ്ടായിരുന്നു. പിന്നീട് കണ്ടന്റ് ക്രിയേറ്റര്‍മാരായ ഹാഷിര്‍, അര്‍ജുന്‍, വിനായകന്, അലന്‍ എന്നിവരടങ്ങുന്ന ടൈറ്റില്‍ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചുകൊണ്ട് വിപിന്‍ ദാസ് ഔദ്യോഗികമായി പ്രഖ്യാപിക്കുകയായിരുന്നു.

Content Highlight: Vazha Actor Amith about his Performance and Trolls