എ.ആര്‍.എമ്മിന് വേണ്ടി ടൊവിനോയുടെ നന്ദി; മറുപടിയുമായി മമിത

അജയന്റെ രണ്ടാം മോഷണം എന്ന സിനിമയില്‍ നായിക കൃതിക ഷെട്ടിക്ക് ശബ്ദം നല്‍കിയത് നടി മമിത ബൈജുവായിരുന്നു. പ്രേമലു റിലീസ് ചെയ്യുന്നതിന് മുന്‍പാണ് മമിത എ.ആര്‍.എമ്മിന് വേണ്ടി ഡബ്ബ് ചെയ്യുന്നത്.

സിനിമയുടെ വിജയത്തിന് പിന്നാലെ മമിതയ്ക്ക് നന്ദി പറഞ്ഞ് ടൊവിനോ എത്തുകയും ചെയ്തിരുന്നു. കലക്കിയെന്ന് പറഞ്ഞ് മമതിയ്ക്ക് മെസ്സേജ് അയച്ചിരുന്നെന്നും കൃതിയുടെ കഥാപാത്രം ഒന്നുകൂടെ റിലേറ്റ് ചെയ്യാന്‍ മമിതയുടെ ശബ്ദം നന്നായി സഹായിച്ചിട്ടുണ്ടെന്നുമായിരുന്നു ടൊവിനോ പറഞ്ഞത്.

നിങ്ങളും ഈ സിനിമയുടെ ഭാഗമാണെന്ന് പറഞ്ഞാണ് മെസ്സേജ് ചെയ്തതെന്നും താരം പറഞ്ഞിരുന്നു. കൃതി ഷെട്ടിക്ക് ശബ്ദം നല്‍കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയാണ് മമിത.

അഭിനയിച്ച് മലമറിക്കുന്ന ആളൊന്നുമല്ല ഞാന്‍, തുടക്കക്കാരനാണ്; വിമര്‍ശകരോട് അമിത് മോഹന്‍

ആ സിനിമയിലെ നായിക കൃതി ഷെട്ടിക്ക് ശബ്ദം നല്‍കുമ്പോള്‍ ഇത്രയും വാര്‍ത്തയാകുമെന്നു കരുതിയില്ലെന്നും എ.ആര്‍.എമ്മിന്റെ ഭാഗമാകാന്‍ സാധിച്ചതില്‍ എന്തായാലും സന്തോഷമുണ്ടെന്നുമായിരുന്നു മമിത പറഞ്ഞത്.

തന്റെ ആദ്യ മലയാള സിനിമയായിട്ടു കൂടി ലക്ഷ്മി എന്ന കഥാപാത്രത്തെ കൃതി ഷെട്ടി മനോഹരമാക്കിയത് മമിതയുടെ കൂടി പിന്തുണ കൊണ്ടാണ്. ഏറെ കൃത്യതോടെയായിരുന്നു മമിത ഡബ്ബിങ് നിര്‍വഹിച്ചത്.

ഇതിനു മുമ്പ് കിലോമീറ്റേഴ്‌സ് ആന്‍ഡ് കിലോമീറ്റേഴ്‌സ് എന്ന ചിത്രത്തില്‍ ടൊവിനോയ്‌ക്കൊപ്പം മമിത അഭിനയിച്ചിരുന്നു. അന്ന് ടൊവിനോയുടെ സഹോദരിയുടെ വേഷത്തിലാണ് മമിത എത്തിയത്.

ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടി; അഭിനയത്തില്‍ എന്റെ റോള്‍ മോഡല്‍: വിജയരാഘവന്‍

ഇപ്പോള്‍ മനസ്സിലുള്ള വലിയ ആഗ്രഹമെന്താണെന്ന ചോദ്യത്തിന് ഏറ്റവും വലിയ ആഗ്രഹം എന്താണെന്നു ചോദിച്ചാല്‍ വീണ്ടും എല്‍.കെ.ജി ക്ലാസില്‍ പോയിരുന്ന് പഠിക്കണമെന്നുണ്ടെന്നായിരുന്നു മമിതയുടെ മറുപടി. അതു നടക്കില്ലന്നറിയാമെന്നും എന്നാലും ആഗ്രഹിക്കാല്ലോ എന്നുമായിരുന്നു താരം പറഞ്ഞത്.

ചെറിയ കാര്യങ്ങളില്‍ സങ്കടപ്പെടുകയും സന്തോഷിക്കുകയും ചെയ്യുന്ന ഒരാളാണു താനെന്നും മമിത പറഞ്ഞു.

Content Highlight: Actress Mamitha Baiju About ARM Dubbing and Tovino