മലയാള സിനിമയിലെത്തിയിട്ട് ഏഴ് വര്‍ഷം പിന്നിടുകയാണ് നടി ദുര്‍ഗ കൃഷ്ണ. പൃഥ്വിരാജ് നായകനായ വിമാനത്തിലെ നായികാ വേഷത്തിലൂടെ കരിയര്‍ ആരംഭിച്ച ദുര്‍ഗ എം.ടിയുടെ മനോരഥങ്ങള്‍ സീരിസിലെ ഓളവും തീരവും എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി ഒരു ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുകയാണ്.
പ്രേതം 2, കുടുക്ക്, ഉടല്‍ പോലുള്ള ചിത്രങ്ങളിലും ഇതിനിടെ ദുര്‍ഗ നായികയായി. ഇതിനിടെ ചില വിവാദങ്ങളും സൈബര്‍ ആക്രമണങ്ങളുമെല്ലാം ദുര്‍ഗയ്‌ക്കെതിരെ ഉണ്ടായി.
ദുര്‍ഗയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്ത ഒരു ചിത്രമായിരുന്നു ഉടല്‍. ചിത്രത്തിലെ ഇന്റിമേറ്റ് രംഗങ്ങള്‍ക്കെതിരെ വിമര്‍ശനവും ഉയര്‍ന്നിരുന്നു. എന്നാല്‍ ആ ചിത്രം വേണ്ട രീതിയില്‍ പരിഗണിക്കപ്പെട്ടതായി തനിക്ക് ഇപ്പോഴും തോന്നുന്നില്ലെന്ന് പറയുകയാണ് ദുര്‍ഗ.
‘ ഉടല്‍ എന്റെ കരിയറിലെ പ്രധാന സിനിമയാണ്. ആ സിനിമയും അതിലെ ഷൈനി എന്ന കഥാപാത്രവും കുറേ അഭിനന്ദനങ്ങളും വിമര്‍ശനങ്ങളും നേരിട്ടു. മികച്ച നടിക്കുള്ള ജെ.സി ഡാനിയേല്‍ ഫൗണ്ടേഷന്‍ പുരസ്‌കാരവും ആ കഥാപാത്രത്തിലൂടെ എനിക്ക് ലഭിച്ചു. എങ്കിലും വേണ്ടത്ര അംഗീകാരം ആ സിനിമയ്ക്ക് ലഭിച്ചിട്ടുണ്ടോയെന്ന് ചോദിച്ചാല്‍ ഇല്ലെന്നായിരിക്കും എന്റെ ഉത്തരം.
ആ സിനിമകള്‍ വേണ്ടെന്ന് വെച്ചതില്‍ എനിക്ക് കുറ്റബോധമില്ല: നിഖില വിമല്‍
കൊമേഴ്‌സ്യല്‍ ഹിറ്റായിരുന്ന സിനിമയെ പറ്റി അധികം നിരൂപണങ്ങള്‍ നടന്നിട്ടുണ്ടോയെന്ന് തന്നെ സംശയമാണ്. ഒരുപാട് പഠിപ്പുണ്ടെങ്കിലും വീട്ടുജോലിയിലും അടുക്കളപ്പണിയിലും തളച്ചിടപ്പെട്ട കഥാപാത്രമാണത്. പ്രായമായ അമ്മായിയച്ഛനേയും അമ്മായിയമ്മയേയും നോക്കേണ്ട ഉത്തരവാദിത്തം അവളുടെ തലയില്‍വെച്ച് കൊടുത്ത് വീട്ടിലേക്ക് തിരിഞ്ഞുപോലും നോക്കാതെ ദൂരെ പോയി ജോലി ചെയ്യുന്ന ഭര്‍ത്താവ്. സത്യത്തില്‍ ഷൈനി ഇന്നത്തെ സമൂഹത്തിലെ വീട്ടമ്മയാണ്.
വളരെ ബോള്‍ഡായി സന്ദര്‍ഭങ്ങളെ വ്യക്തമായി മനസിലാക്കി തീരുമാനങ്ങളെടുക്കാന്‍ കഴിവുള്ള കഥാപാത്രം. ആ കഥാപാത്രത്തിനോടുള്ള ഇഷ്ടംകൊണ്ടാണ് ഞാനാ സിനിമ സ്വീകരിച്ചത്. സംസ്ഥാന അവാര്‍ഡ് പോലുള്ള പല പ്രമുഖ അവാര്‍ഡ് ജൂറികളും ആ കഥാപാത്രത്തിന്റെ ആഴം മനസിലാക്കിയില്ലെന്ന് തോന്നിയിട്ടുണ്ട്.
ഞാന്‍ കണ്ടതില്‍ വെച്ച് ഏറ്റവും മികച്ച നടി; അഭിനയത്തില്‍ എന്റെ റോള്‍ മോഡല്‍: വിജയരാഘവന്‍
ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡിന്റെ അവസാന റൗണ്ടില്‍ വരെ ഷൈനി എന്ന കഥാപാത്രമുണ്ടായിരുന്നു എന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. അതുതന്നെ വലിയ അംഗീകാരമാണ്. പിന്നെ വിമര്‍ശനങ്ങള്‍ എന്നും ആര്‍ടിസ്റ്റിന് നല്ലതാണ് എന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍. തെറ്റുണ്ടെങ്കില്‍ തിരുത്താനും സമൂഹത്തിന്റെ ഇഷ്ടങ്ങളും അനിഷ്ടങ്ങളും നിലവാരവും ഇരട്ടത്താപ്പുമെല്ലാം മനസിലാക്കാനും വിമര്‍ശനങ്ങള്‍ സഹായിക്കും,’ ദുര്‍ഗ പറയുന്നു.
Content Highlight: Actress Durga Krishna About Udal Movie and Award