20 വര്‍ഷങ്ങള്‍ക്ക് ശേഷം ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന ചിത്രത്തിലൂടെയാണ് ശാന്തീ കൃഷ്ണയെന്ന നടി വീണ്ടും മലയാളത്തിന്റെ വെള്ളിത്തിരയിലെത്തുന്നത്. മക്കള്‍ കാരണമാണ് താന്‍ വീണ്ടും സിനിമയിലേക്ക് വന്നതെന്ന് താരം പറയുന്നു. വിവാഹമോചനം നടക്കുന്ന സമയമായതിനാല്‍ തന്നെ വളരെ മോശം അവസ്ഥയിലൂടെയായിരുന്നു താന്‍ കടന്നുപോയതെന്നും ശാന്തീ കൃഷ്ണ പറയുന്നു.
ഒപ്പം ആദ്യവിവാഹത്തെ കുറിച്ചും വിവാഹമോചനത്തെ കുറിച്ചും സിനിമയിലേക്ക് തിരിച്ചുവിളിച്ച മമ്മൂട്ടിയെ കുറിച്ചുമൊക്കെ ശാന്തീകൃഷ്ണ അഭിമുഖത്തില്‍ സംസാരിക്കുന്നുണ്ട്.
1984ലായിരുന്നു ആദ്യവിവാഹം. തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ജീവിതത്തില്‍ ഒരുപാട് കാര്യങ്ങള്‍ സംഭവിച്ചു. ഉയര്‍ച്ചകളും താഴ്ചകളും ഉണ്ടായി. ഇനി അഭിനയിക്കുന്നില്ലെന്ന് ഉറപ്പിച്ചതായിരുന്നു അന്ന്. ജീവിതത്തിലെ തിരിച്ചടികള്‍ കാരണം നിരാശയിലൂടെ കടന്നുപോകുമ്പോഴാണ് 1991 ല്‍ നയം വ്യക്തമാക്കുന്നു എന്ന സിനിമയിലേക്ക് അവസരം വരുന്നത്.
ഏകദേശം ഏഴ് വര്‍ഷത്തിന്റെ ഇടവേളില്‍ ജീവിതത്തിന്റെ ഗ്രാഫ് തന്നെ മാറി. അഭിനയിക്കാന്‍ പോകുമ്പോള്‍ മനസുനിറയെ ആശങ്കകളായിരുന്നു. ഡയലോഗുകള്‍ പറയാനോ അഭിനയിക്കാനോ എനിക്ക് കഴിയുമെന്ന് തോന്നിയില്ല.
ഒന്ന് ശ്രമിച്ചുനോക്കെന്ന് പറഞ്ഞ് മമ്മൂക്ക വിളിച്ചു. ബാലചന്ദ്രമേനോന്‍ ആണ് സംവിധായകന്‍. ആദ്യ രംഗം ഷൂട്ട് ചെയ്ത ശേഷം അദ്ദേഹം പറഞ്ഞു, നീ അഭിനയിക്കുന്നതില്‍ എന്തെങ്കിലും കുഴപ്പമുണ്ടോയെന്ന് നോക്ക് അഭിനയം ഉള്ളില്‍ നിന്ന് വരുന്നതാണ്. മറവിയില്‍പ്പെട്ടു പോകുന്നതല്ല നിനക്കിത് ചെയ്യാനാവുമെന്ന് പറഞ്ഞു. അതോടെ നഷ്ടപ്പെട്ട ആത്മവിശ്വാസം തിരികെ കിട്ടി.
പിന്നീട് വിഷ്ണുലോകം,എന്നും നന്മകള്‍, ചകോരം, സവിധം തുടങ്ങിയ സിനിമകളിലെ മികച്ച കഥാപാത്രങ്ങള്‍ തേടിവന്നു. ശേഷം വീണ്ടും ഞാന്‍ അപ്രത്യക്ഷയായി. ഞാന്‍ വീണ്ടും വിവാഹിതയായി. 20 വര്‍ഷത്തിന് ശേഷമാണ് പിന്നെ ഞാന്‍ സിനിമയിലെത്തുന്നത്.
എന്റെ മക്കള്‍ കാരണമാണ് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള എന്ന സിനിമയില്‍ ഞാന്‍ അഭിനയിക്കുന്നത്. വിവാഹമോചനം നടക്കുന്ന സമയമായിരുന്നു അത്. വളരെ മോശം അവസ്ഥയിലൂടെയായിരുന്നു കടന്നുപോയ്‌ക്കൊണ്ടിരുന്നത്.
ആ സിനിമകള്‍ വേണ്ടെന്ന് വെച്ചതില്‍ എനിക്ക് കുറ്റബോധമില്ല: നിഖില വിമല്‍
പലപ്പോഴും ഇത്തരം പ്രതിസന്ധികളില്‍ നിന്ന് എന്നെ കരകയറ്റിയത് സിനിമയായിരുന്നു. ഞാനന്ന് അമേരിക്കയിലാണ്. സിനിമ തേടിവന്നു, മക്കള്‍ പിന്തുണച്ചു,’ ശാന്തീകൃഷ്ണ പറയുന്നു.
Content Highlight: Actress Shanti krishna About Her Divorce and Come back and Mammootty