അന്ന് ആ സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സ്‌ക്രിപ്റ്റുകളായിരുന്നു എനിക്ക് വന്നത്: ആസിഫ് അലി

താന്‍ വളരെ ബ്ലസ്ഡായ ഒരാളാണെന്ന് തോന്നിയിട്ടുണ്ടെന്ന് പറയുകയാണ് നടന്‍ ആസിഫ് അലി. തുടക്കത്തില്‍ ഒട്ടും പ്ലാന്‍ഡ് അല്ലാത്ത ഒരു സിനിമാ ജീവിതമായിരുന്നു തന്റേതെന്നും ആസിഫ് പറയുന്നു. സിനിമയില്‍ കോമ്പിറ്റേഷന്‍ തുടങ്ങിയപ്പോള്‍ പൃഥ്വിരാജ് സുകുമാരന്‍, ഇന്ദ്രജിത്ത് സുകുമാരന്‍, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ നടന്മാര്‍ വേണ്ടെന്ന് വെക്കുന്ന സ്‌ക്രിപ്റ്റാണ് തന്റെ അടുത്തേക്ക് വന്നതെന്നും നടന്‍ പറയുന്നു.

Also Read: ഒന്ന് ശ്രമിച്ചുനോക്കെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചത് മമ്മൂക്ക; വിവാഹമോചന സമയത്തെ രണ്ടാമത്തെ മടങ്ങിവരവ്: ശാന്തീകൃഷ്ണ

‘ഞാന്‍ വളരെ ബ്ലസ്ഡായ ഒരാളാണെന്ന് തോന്നിയിട്ടുണ്ട്. ഞാന്‍ സിനിമയില്‍ വന്നപ്പോള്‍ തന്നെ ആദ്യം ശ്യാം സാറിന്റെ കൂടെ ഒരു സിനിമ ചെയ്തു. പിന്നെ സിബി മലയില്‍ സാറിന്റെ പടം വന്നു. അതിന് ശേഷം സത്യന്‍ അന്തിക്കാട് സാറിനൊപ്പവും ജോഷി സാറിനൊപ്പവുമൊക്കെ വര്‍ക്ക് ചെയ്തു. എനിക്ക് ആദ്യം സത്യത്തില്‍ ഒട്ടും പ്ലാന്‍ഡ് അല്ലാത്ത ഒരു ട്രാവല്‍ ഉണ്ടായിരുന്നു.

അതു കഴിഞ്ഞിട്ടാണ് കോമ്പിറ്റേഷന്‍ തുടങ്ങുന്നത്. പണ്ട് പൃഥ്വിരാജ്, ഇന്ദ്രജിത്ത്, ജയസൂര്യ, കുഞ്ചാക്കോ ബോബന്‍ തുടങ്ങിയ ആളുകള്‍ വേണ്ടെന്ന് വെക്കുന്ന സ്‌ക്രിപ്റ്റാണ് എന്റെ അടുത്തേക്ക് വരുന്നത്. അത് ചിലപ്പോള്‍ എന്നെ കൊണ്ട് ചെയ്യാന്‍ പറ്റാത്തതോ അല്ലെങ്കില്‍ എനിക്ക് പുള്‍ ഓഫ് ചെയ്യാന്‍ പറ്റാത്തതോ ആകാം. അത്തരം സിനിമകള്‍ ഞാന്‍ ഒരുപാട് ചെയ്തു. അതിന്റെ പ്രധാന കാരണം എക്‌സൈറ്റ്‌മെന്റാണ്.

Also Read: എന്തിന് മമ്മൂക്ക ആട്ടം കാണണം, അദ്ദേഹത്തെ ഇന്‍സ്‌പെയര്‍ ചെയ്യുന്ന ഒന്നും അതില്‍ ഇല്ലല്ലോ എന്ന് ആലോചിച്ചു; പക്ഷേ അദ്ദേഹം ഞെട്ടിച്ചു കളഞ്ഞു: വിനയ് ഫോര്‍ട്ട്

നമ്മള്‍ ആഗ്രഹിച്ച ഒരു കാര്യം നമ്മള്‍ പ്ലാന്‍ ചെയ്യുന്നതിനേക്കാള്‍ നന്നായി ഇങ്ങോട്ട് വരുന്നു എന്നുള്ള എക്‌സൈറ്റ്‌മെന്റായിരുന്നു എനിക്ക്. പിന്നെ പല സമയത്തും നോ പറയാനുള്ള പേടി ഉണ്ടായിരുന്നു. പല വലിയ പേരുകള്‍ വരുമ്പോള്‍ നോ പറയാന്‍ പറ്റില്ലായിരുന്നു. അപ്പോഴും ചില സിനിമകള്‍ നന്നായി വരുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷമുണ്ട്. അതിനെ റീപ്ലേസ് ചെയ്യാന്‍ വേറെ ഒന്നിനും പറ്റില്ലെന്ന തിരിച്ചറിവ് വന്നു,’ ആസിഫ് അലി പറയുന്നു.

Content Highlight: Asif Ali Talks About His Cinema Career