‘വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ എന്നെ വീണ്ടും വിളിച്ചു; സ്റ്റുഡിയോയില്‍ നിന്ന് കരഞ്ഞ് ഇറങ്ങിയെന്ന് പറയാം: മണികണ്ഠന്‍ ആചാരി

മലൈക്കോട്ടൈ വാലിബനെ കുറിച്ചും ഡബ്ബിങ് സമയത്ത് നേരിട്ട ചില പ്രശ്‌നങ്ങളെ കുറിച്ചുമൊക്കെ പറയുകയാണ് നടന്‍ മണികണ്ഠന്‍ ആചാരി.

വാലിബന്റെ ഡബ്ബിങ് പൂര്‍ത്തിയാക്കിയ തന്നെ വീണ്ടും കറക്ഷനായി വിളിപ്പിച്ചെന്നും ഒന്നര ദിവസമെടുത്ത് ഡബ്ബ് ചെയ്തത് കറക്ട് ചെയ്യാന്‍ മൂന്ന് ദിവസം വേണ്ടി വന്നെന്നും മണികണ്ഠന്‍ ആചാരി പറയുന്നു.

ഷൂട്ടിങ് സമയത്ത് ലിജോ ജോസ് തന്റെ അഭിനയത്തില്‍ തിരുത്തലുകളോ മാറ്റമോ ഒന്നും പറഞ്ഞിരുന്നില്ലെന്നും താരം പറയുന്നു.

‘എനിക്ക് ഷൂട്ടിങ് സമയത്ത് ലിജോ സാറിന്റെ ടാലന്റ് അറിയാന്‍ കഴിഞ്ഞിരുന്നില്ല. എന്റെ അഭിനയത്തില്‍ ഏതെങ്കിലും രീതിയിലുള്ള തിരുത്തലുകളൊക്കെ പറയുന്നത് കുറവായിരുന്നു. എന്താണ് വേണ്ടതെന്ന് പറഞ്ഞു തരും, ഞാനത് ചെയ്യും. അധികം ടേക്കുകളൊന്നും വേണ്ടി വന്നിട്ടില്ല. അങ്ങനെ ഡബ്ബിങ്ങിന് പോയി. ഒന്നര ദിവസം കൊണ്ട് എന്റെ പോര്‍ഷന്‍ ഡബ്ബ് ചെയ്തുതീര്‍ത്തു.

അന്ന് ആ സൂപ്പര്‍ താരങ്ങള്‍ വേണ്ടെന്ന് വെക്കുന്ന സ്‌ക്രിപ്റ്റുകളായിരുന്നു എനിക്ക് വന്നത്: ആസിഫ് അലി

ഡബ്ബിങ് കഴിഞ്ഞ് ഇറങ്ങുമ്പോള്‍ സാര്‍ വന്നിട്ട് കറക്ഷന്‍ ഉണ്ടെങ്കില്‍ വിളിക്കാം എന്ന് അവര്‍ പറഞ്ഞു. പൊതുവേ അസോസിയേറ്റ്, അല്ലെങ്കില്‍ ചീഫ് ആയിരിക്കും ഡബ്ബിങ്ങിന് ഇരിക്കുക.

അങ്ങനെ ലിജോ സാര്‍ വന്നതിനുശേഷം മണി, ഒരു കറക്ഷന്‍ ഉണ്ട് വരണം എന്ന് പറഞ്ഞു. കറക്ഷന്‍ എന്ന് പറഞ്ഞാല്‍ ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ഹാഫ് ഡേ, അതിനു മേലെ ഒരു കറക്ഷനും ഉണ്ടാവില്ല.

എന്നാല്‍ അവിടെ വെച്ച് എനിക്ക് സാറിന്റെ ക്ലാസ് കിട്ടി. ഒന്നര ദിവസം കൊണ്ട് ഡബ്ബ് ചെയ്ത ഭാഗങ്ങളിലെ കറക്ഷന്‍ തീര്‍ക്കാന്‍ മൂന്നുദിവസം വേണ്ടി വന്നു.

ഒന്ന് ശ്രമിച്ചുനോക്കെന്ന് പറഞ്ഞ് തിരിച്ചുവിളിച്ചത് മമ്മൂക്ക; വിവാഹമോചന സമയത്തെ രണ്ടാമത്തെ മടങ്ങിവരവ്: ശാന്തീകൃഷ്ണ

എന്റെ മറ്റ് സിനിമകളില്‍ നിന്നും വളരെ വ്യത്യസ്തമായ ഒരു സൗണ്ട് വാലിബനില്‍ ഉണ്ട്. എന്റെ ശബ്ദം മാത്രം കേട്ടാല്‍ അറിയാം. ഞാന്‍ തൊണ്ടപൊട്ടി വിളിക്കുന്നതിന് ഓരോന്നിനും ഓരോ അര്‍ത്ഥമുണ്ട്.

അതങ്ങനെ തന്നെ കൃത്യമായി അദ്ദേഹം എന്നില്‍ നിന്നും വാങ്ങിച്ചു. ഞാന്‍ ഡബ്ബിങ് സ്റ്റുഡിയോയില്‍ നിന്ന് കരഞ്ഞ് ഇറങ്ങിപ്പോയി എന്ന് പറയാം,’ മണികണ്ഠന്‍ ആചാരി പറഞ്ഞു.

Content Highlight: Actor Manikandan Achari about Malaikkotte Valiban Dubbing