പണി സിനിമയില്‍ ലക്ഷങ്ങള്‍ ചിലവാക്കിയെടുത്ത ഒരു സീന്‍ റീ ഷൂട്ട് ചെയ്തതിനെ കുറിച്ച് പറയുകയാണ് നടന്മാരായ സാഗറും ജുനൈസും ബോബി കുര്യനും.
സാഗര്‍ സൂര്യ അവതരിപ്പിച്ച ഡോണ്‍ സെബാസ്റ്റിയനേയും ജുനൈസിന്റെ സിജു എന്ന കഥാപാത്രത്തേയും റിവീല്‍ ചെയ്യുന്ന, വലിയ കെട്ടിടത്തിന്റെ മുകളില്‍ നിന്നുള്ള ഷോട്ടിനെ കുറിച്ചായിരുന്നു ഇവര്‍ സംസാരിച്ചത്.
അത്രയും ഉയരമുള്ള കെട്ടിടത്തിന്റെ മുകളില്‍ നില്ക്കാന് പോലും സ്ഥലമില്ലാത്ത ഇടത്തുവെച്ചായിരുന്നു ഷൂട്ടെന്നും പേടിച്ചിട്ട് ഇവരുടെ നിക്കറും പാന്റുമൊക്കെ നനഞ്ഞു പോയെന്നുമായിരുന്നു ബോബി കുര്യന് പറഞ്ഞത്.
ലക്ഷങ്ങള്‍ മുടക്കി ഒരു രാത്രി മുഴുവന്‍ ഷൂട്ട് ചെയ്ത ഷോട്ട് പക്ഷേ ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് ഒഴിവാക്കേണ്ടി വന്നെന്നും അതേ രംഗങ്ങള്‍ വീണ്ടും റീ ഷൂട്ട് ചെയ്യുകയായിരുന്നെന്നും ഇവര്‍ പറയുന്നു.
ബാഹുബലിയില്‍ കട്ടപ്പ ആകേണ്ടിയിരുന്നത് ഞാന്‍; പിന്മാറിയത് നന്നായെന്ന് തോന്നി: ജോണി ആന്റണി
‘ ഇവര്‍ക്ക് ഒന്നിനോടും ഭയം ഇല്ല. ഫസ്റ്റ് ഇവര്‍ ആ കെട്ടിടത്തിന്റെ മുകളില്‍ നില്ക്കുന്ന ഒരു ഷോട്ടുണ്ടല്ലോ.
ഭയം ഇല്ലാത്തത് ക്യാരക്ടറിന് മാത്രമാണ്. പേടിച്ചിട്ട് ഇവരുടെ നിക്കറും പാന്റുമൊക്കെ നനഞ്ഞുപോയി (ചിരി), ബോബി കുര്യന് പറഞ്ഞു.
സിനിമയില്‍ കാണുമ്പോള്‍ ഗ്രാഫിക്സ് ഒക്കെ ചെയ്ത് അല്‍പ്പം വീതിയുള്ള സ്ഥലമായിട്ടാണ് തോന്നുന്നത്. പക്ഷേ അവിടെ ഒട്ടും വീതിയില്ല.
ജോജു ചേട്ടന് ഞങ്ങളെ വിളിച്ച് ഹൈറ്റ് പേടിയുണ്ടോ എന്ന് ചോദിച്ചു. ഏയ് ഇല്ല ചെയ്യാമെന്ന് പറഞ്ഞു. പക്ഷേ പോയപ്പോഴല്ലേ മനസിലാകുന്നത്.
രാത്രി എടുക്കാന്‍ തുടങ്ങിയ ഷോട്ട് പുലര്‍ച്ചെ വരെ നീണ്ടു,’ സാഗറും ജുനൈസും പറയുന്നു.
മംഗലത്ത് ടവേഴ്സില്‍ ഇവന്മാര് കയറി അതിന്റെ മുനമ്പില്‍ നില്‍ക്കുകയാണ്. സീന്‍ കാണുമ്പോള്‍ ആള്‍ക്കാരുടെ കാല് തരിക്കണം എന്നാണ് ജോജു സ്ക്രിപ്റ്റില്‍ എഴുതിയത്.
ഇവരുടെ രണ്ടുപേരുടേയും ക്യാരക്ടര്‍ റിവീല്‍ ചെയ്യുന്നത് ആ ഒരൊറ്റ ഷോട്ടിലാണ്. ആ ഷോട്ട് ജോജുവിന് ഭയങ്കര പ്രധാനപ്പെട്ടതായിരുന്നു.
അതായത് സാധാരണക്കാര്‍ ഒരുത്തന് പോയി ഏതെങ്കിലും കെട്ടിടത്തിന്റെ തുഞ്ചത്ത് കയറിയിട്ട് എന്തെങ്കിലും വിളിച്ച് പറയുമോ?
നസ്ലിന് സൂപ്പര്‍സ്റ്റാറായി, പക്ഷേ കുരുതിക്ക് ശേഷം എനിക്ക് നല്ലൊരു വേഷം കിട്ടിയില്ല: സാഗര്‍ സൂര്യ
ആ ഷോട്ട് ആദ്യം എടുത്തത് ശരിയാവാഞ്ഞിട്ട് റീ ഷൂട്ട് ചെയ്തു. ലക്ഷണങ്ങള്‍ മുടക്കിയാണ് വീണ്ടും ചെയ്തത്. ഇവര്‍ അഭിനയിച്ചത് ശരിയാവാഞ്ഞിട്ടല്ല.
എന്തോ ടെക്നിക്കല്‍ പ്രശ്നം വന്നു. ജോജു ഉദ്ദേശിച്ച രീതിയിലല്ല അത് വന്നത്. വലിയ ക്രെയിന്‍ കൊണ്ടുവന്ന് ഇവരുടെ ദേഹത്ത് റോപ്പ് കെട്ടിയിട്ടാണ് ചെയ്തത്.
അങ്ങനെ വീണ്ടും ഷൂട്ട് ചെയ്താണ് ആ സീന്‍ പെര്‍ഫെക്ട് ആക്കിയത്,’ ബോബി കുര്യന് പറയുന്നു.
ജുനൈസുമായിട്ട് പരമാവധി സമയം ഒരുമിച്ച് ചിലവഴിക്കണമെന്ന് ജോജു ചേട്ടന് പറഞ്ഞിട്ടുണ്ടായിരുന്നെന്നും നിങ്ങള്‍ ഒരുമിച്ച് ട്രിപ്പ് പോയാല്‍ മതിയെന്നൊക്കെ പറയുമ്പോള്‍ എന്തിനാണെന്ന് തോന്നിയിരുന്നെന്നും സാഗര്‍ പറഞ്ഞു.
ലൊക്കേഷനില്‍ ജുനൈസിന്റെ എതിരായി നില്ക്കുന്ന ക്യാരക്ടറുകള്‍ ചെയ്യുന്ന ആളുകളുമായി അധികം സംസാരിക്കരുതെന്ന് ജോജു ചേട്ടന് പറഞ്ഞിരുന്നു.
ഇത് എന്തിനാണ് ഇങ്ങനെ പറയുന്നതെന്ന് തോന്നിയിരുന്നു. പടം കഴിഞ്ഞപ്പോഴാണ് എന്തിനാണെന്ന് മനസിലായത്,’ സാഗര്‍ പറയുന്നു.
Content Highlight: A Reshoot Scene on Pani Movie