അര്‍ജ്ജുന്‍ അശോകന്‍ നായകനായെത്തുന്ന ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ് ‘ആനന്ദ് ശ്രീബാല’.
അര്‍ജ്ജുന്‍ അശോകന്‍ പോലീസ് ഓഫീസറുടെ വേഷത്തിലെത്തുന്ന ആദ്യചിത്രം കൂടിയാണ് ഇത്.
ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസ് അന്വേഷണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തം.
യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്.
അപര്‍ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ.യു., ശിവദ,
അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് മറ്റ് പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നത്.
ചിത്രത്തില്‍ അഭിനയിക്കാന്‍ അജു വര്‍ഗീസിനെ വിളിച്ചതിനെ കുറിച്ചും പുള്ളിയുടെ മറുപടിയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അഭിലാഷ്.
ഭക്തിപ്പടമാണെന്ന് തെറ്റിദ്ധരിച്ച് അഭിനയിക്കാന്‍ എത്തിയ അജു വര്‍ഗീസിനെ കുറിച്ചാണ് അഭിലാഷ് സംസാരിച്ചത്.
അഭിനയത്തില്‍ ഏറ്റവും ശക്തമായ കാര്യങ്ങളില്‍ ഒന്നാണ് കണ്ണ്: മോഹന്‍ലാല്‍
‘ഞാന്‍ അജു ചേട്ടനെ അഭിനയിക്കാന്‍ വിളിച്ചപ്പോള്‍ പുള്ളിക്ക് ഭയങ്കര സന്തോഷമായി. മാളികപ്പുറം കഴിഞ്ഞിട്ട് വിളിക്കുകയാണല്ലോ.
മോനേ, കുട്ടാ കഥ കേള്‍ക്കണ്ട, ഞാന്‍ വരുന്നു എന്ന് പറഞ്ഞു. ചേട്ടാ നാഗര്‍കോവിലിലാണ് ഷൂട്ട് എന്ന് പറഞ്ഞു.
മോനെ ആനന്ദ് ശ്രീബാല എന്നൊക്കെ കേട്ടാല്‍ ആരാണ് വരാത്തത് എന്നായി പുള്ളി. അല്ല ചേട്ടാ കഥ കേള്‍ക്കണ്ടേ എന്ന് ചോദിച്ചു.
അതൊക്കെ നമുക്ക് അവിടെ വന്നിട്ട് കേള്‍ക്കാമെന്ന് പറഞ്ഞു. അങ്ങനെ പുള്ളി വരുന്നതിന്റെ തലേദിവസം ഞാന്‍ വിഷ്ണുവിനോട് നാളെ അജു ചേട്ടന്‍ വരും കഥ പറയണം, ഞാന്‍ എത്തിയേക്കാം എന്ന് പറഞ്ഞു.
ഞാനൊരു പത്തര ആയപ്പോവാഴാണ് എത്തിയത്. പുള്ളി ഒമ്പത് മണിക്ക് വന്ന് കഥ കേള്‍ക്കാന്‍ തുടങ്ങിയിട്ടുണ്ട്. പൊരിവെയിലാണ്.
ആ സെറ്റില്‍ നിന്നും എന്നെ പറഞ്ഞുവിടുകയായിരുന്നു, പോകാന്‍ മനസുണ്ടായിരുന്നില്ല: മീര ജാസ്മിന്‍
ഞാന്‍ എത്തുമ്പോള്‍ പുള്ളി എന്നെ ഇങ്ങനെ ഒരു നോട്ടം. ഇങ്ങ് വന്നേ എന്ന് വിളിച്ചു.
‘ഞാനൊരു ഭക്തിപ്പടം പ്രതീക്ഷിച്ചാണ് വന്നത്. ഒരു ഫാമിലി പടമായിരിക്കുമെന്ന് കരുതി. ഇതിപ്പോ ഫൈറ്റും ഓട്ടവുമൊക്കെയാണല്ലോ’ എന്ന് ചോദിച്ചു.
ഷൂട്ട് തുടങ്ങി മൂന്നാമത്തെ ദിവസം പുള്ളി എന്നോട് ചോദിക്കുകയാണ് മോനെ ഈ കഥാപാത്രം ഓടുന്ന വഴിക്ക് എവിടെയെങ്കിലും തട്ടിവീണ് വയ്യാതാകുന്ന വല്ല സീനും എഴുതാന്‍ പറ്റുമോ എന്ന്.
അല്ല എന്നാല്‍ അവിടെ വെച്ച് നിര്‍ത്താമായിരുന്നല്ലോ എന്ന് (ചിരി), അതാണ് അജു ചേട്ടന്റെ കഥ, അഭിലാഷ് പിള്ള പറയുന്നു.
Content Highlight: Abhilash Pillai about Aju Varghese and Anand Sreebala