1000 ബേബീസിലെ പോലീസ് സ്റ്റേഷന്റെ സെറ്റപ്പ് കുറച്ച് ഓവറായില്ലേ?; മറുപടിയുമായി ആദില്‍

/

മികച്ച പ്രേക്ഷക പ്രതികരണം നേടുകയാണ് നജീം കോയയുടെ സംവിധാനത്തില്‍ ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറില്‍ സ്ട്രീമിങ് തുടരുന്ന 1000 ബേബീസ്.

നീന ഗുപ്ത, റഹ്‌മാന്‍, സഞ്ജു, തുടങ്ങിയവര്‍ പ്രധാന വേഷത്തിലെത്തിയ സീരീസില്‍ അന്‍സാരി എന്ന പൊലീസ് ഉദ്യോഗസ്ഥനായി വേഷമിട്ടത് നടന്‍ ആദിലാണ്.

1000 ബേബീസ് നേരിടുന്ന ചില വിമര്‍ശനങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ ആദില്‍.

സീരീസിലെ ഡീറ്റെയിലിങ്ങുമായി ബന്ധപ്പെട്ടും പൊലീസ് സ്റ്റേഷനെ കുറിച്ചുമൊക്കെ ഉയരുന്ന വിമര്‍ശനങ്ങള്‍ക്കാണ് ആദില്‍ മറുപടി നല്‍കുന്നത്.

കിങ് ഓഫ് കൊത്തയെ മുന്നോട്ടു കൊണ്ടുപോയിരുന്നത് ഞാന്‍, പരാജയത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം എനിക്ക്: ദുല്‍ഖര്‍

ഒ.ടി.ടിയില്‍ ആയതുകൊണ്ട് അന്താരാഷ്ട്രതലത്തിലുള്ള പ്രേക്ഷകര്‍ക്ക് കൂടി സ്വീകാര്യമായ രീതിയിലാണ് പൊലീസ് സ്റ്റേഷനും മറ്റും ഒരുക്കിയിരിക്കുന്നതെന്ന് ആദില്‍ പറയുന്നു. നമ്മള്‍ നമ്മുടെ പോലീസ് സ്റ്റേഷന്‍ കാണിക്കുമ്പോള്‍ ദാരിദ്ര്യം കാണിക്കേണ്ട എന്ന് സംവിധായകനും തിരക്കഥാകൃത്തും ഉറപ്പിച്ചിരുന്നെന്നും ആദില്‍ പറയുന്നു.

അതുപോലെ പിഞ്ച് ടു സൂം ടെക്നോളജി ഇന്ന് പലരുടേയും മൊബൈല്‍ ഫോണില്‍ വരെയുണ്ടെന്നും അത്തരം വിമര്‍ശനങ്ങളെ കാര്യമായി എടുക്കുന്നില്ലെന്നും ആദില്‍ പറയുന്നു.

‘മലയാളത്തില്‍ രണ്ട് രീതിയില്‍ ഈ ഡീറ്റെയിലിങ്ങിനെ കാണാം. അധികം ഡീറ്റെയിലിങ് കൊടുത്തില്ലെങ്കില്‍ ഒരു വെബ് സീരീസായിട്ടും ഒന്നും ചെയ്തില്ലെന്ന് പറയും. ചെയ്താല്‍ ഒത്തിരി കൂടിയെന്നും പറയും.

കുറച്ച് അസ്വസ്ഥതയുണ്ടാക്കുന്ന ദൃശ്യങ്ങളാണ് 1000 ബേബീസിന്റെ ഹൈലൈറ്റ്. മലയാളത്തില്‍ ഇത് പുതുമയാണ്. പിന്നെ എല്ലാവരും പറഞ്ഞ ഒരു വിമര്‍ശനം പോലീസ് സ്റ്റേഷന്റെ സെറ്റപ്പ് കുറച്ച് ഓവറായില്ലേ എന്നായിരുന്നു.

ജോമോന്റെ സുവിശേഷങ്ങൾ ഇറങ്ങിയപ്പോൾ ആ നിവിൻ ചിത്രവുമായി സാമ്യമുണ്ടെന്ന ആരോപണം വന്നു: സത്യൻ അന്തിക്കാട്

സാധാരണഗതിയില്‍ ഇന്ത്യയിലെ പോലീസ് സ്റ്റേഷന്‍ കാണിക്കുമ്പോള്‍ സെപ്പിയ നിറത്തില്‍ ചെയ്യും. 1000 ബേബീസിന്റെ പ്രമേയത്തില്‍ ഹോട്ട്സ്റ്റാറിനുള്‍പ്പെടെ വലിയ വിശ്വാസമായിരുന്നു.

ഒ.ടി.ടിയില്‍ ആയതുകൊണ്ട് അന്താരാഷ്ട്രതലത്തിലുള്ള പ്രേക്ഷകര്‍ ഇത് കാണും. അതുകൊണ്ട് നമ്മള്‍ നമ്മുടെ പോലീസ് സ്റ്റേഷന്‍ കാണിക്കുമ്പോള്‍ ദാരിദ്ര്യം കാണിക്കേണ്ട എന്ന് സംവിധായകനും തിരക്കഥാകൃത്തുമുള്‍പ്പെടെ എല്ലാവരും ഉറപ്പിച്ചിരുന്നു.

ഞാൻ അദ്ദേഹത്തെ മിസ്‌ ചെയ്യുന്നു, എന്തൊരു ആക്ടറാണ്: മീര ജാസ്മിൻ

നിര്‍മാതാവിന് കാശുണ്ടെന്ന് കാണിക്കാനല്ല ആ രംഗങ്ങള്‍ അങ്ങനെ ചെയ്തത്. പലപ്പോഴും റിയലിസ്റ്റിക് വേണം എന്ന് നിര്‍ബന്ധംപിടിച്ച് സിനിമകളുടെ സാധ്യത മറക്കുന്നതായി തോന്നിയിട്ടുണ്ട്. നമ്മുടെ പോലീസ്് സ്റ്റേഷനുകള്‍ക്കുള്ള ദാരിദ്ര്യത്തിന്റെ ഇമേജ് മാറ്റണമെന്നേ ഉദ്ദേശിച്ചുള്ളൂ.

അതുപോലെ പിഞ്ച് ടു സൂം ടെക്നോളജി ഇന്ന് പലരുടേയും മൊബൈല്‍ ഫോണില്‍ വരെയുണ്ട്. ഇത്തരം വിമര്‍ശനങ്ങളൊക്കെ എന്തെങ്കിലും പറയാനായി പറയുന്നതല്ലേ എന്നാണ് തോന്നുന്നത്,’ ആദില്‍ പറയുന്നു.

Content Highlight: Actor Adil about the criticism faced on 1000 babies