മലയാളത്തിന്റെ നടന്റെ വിസ്മയം തിലകനുമായി തന്നെ താരതമ്യം ചെയ്യുന്നതിനെ കുറിച്ച് പ്രതികരിച്ച് നടന്‍ അലന്‍സിയര്‍. അത്തരമൊരു താരതമ്യം ഒരിക്കലും ഉണ്ടാകാന്‍ പാടില്ലെന്നും അത് സങ്കടകരമാണെന്നുമായിരുന്നു അലന്‍സിയര്‍ പറഞ്ഞത്.
ആരും ആര്‍ക്കും പകരക്കാരനല്ലെന്നും തിലകന്‍ സാറിന്റെ സിംഹാസനത്തില്‍ ഇരിക്കാനുള്ള യോഗ്യത തനിക്കില്ലെന്നും അലന്‍സിയര്‍ പറഞ്ഞു. നാരായണീന്റെ മൂന്നാണ്‍മക്കള്‍ സിനിമയുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അലന്‍സിയര്‍.
‘ തിലകന്‍ സാറുമായി എന്നെ താരതമ്യം ചെയ്യുന്നു എന്നത് എനിക്ക് ഭയങ്കര സങ്കടകരമായിട്ടാണ് തോന്നിയിട്ടുള്ളത്. ഞാന്‍ ആര്‍ക്കും പകരക്കാരനല്ല.
ഉടന്‍ ഉണ്ടാകുമോ എന്ന് അറിയില്ല, എന്തായാലും പണി 2 വരും: ജോജു ജോര്‍ജ്
എനിക്കുള്ള സ്ഥാനം എന്് പറയുന്നത് ഞാന്‍ ഇരിക്കുന്ന കസേര മാത്രമാണ്. തിലകന്‍ സാറിന്റെ സിംഹാസനത്തില്‍ ഇരിക്കാനുള്ള യോഗ്യതയൊന്നും എനിക്കില്ല. തിലകന്‍ സാറുമായെന്നല്ല ഒരാളുമായും എന്നെ താരതമ്യം ചെയ്യരുത്.
നേരത്തെ നിങ്ങള്‍ അഭിനയത്തില്‍ ജോജുവുമായും സുരാജുമായും മത്സരമുണ്ടോ എന്ന് ചോദിച്ചു. ഞങ്ങള്‍ ഒളിമ്പിക്‌സില്‍ ഓട്ടമത്സരത്തിന് പോയവരല്ല.
കല എന്ന് പറയുന്നത് കായികമത്സരം പോലുള്ള ഒരു പരിപാടിയല്ല. അതൊരു കൊടുക്കല്‍ വാങ്ങലാണ്. ജോജുവാണ് അപ്പുറത്തെങ്കില്‍ അദ്ദേഹം തരുന്ന ആക്ഷന് ഞാന്‍ റിയാക്ഷന്‍ കൊടുത്തിട്ടില്ലെങ്കില്‍ ഇദ്ദേഹത്തിന്റെ ആക്ഷന്‍ ശൂന്യമാകും,’ അലന്‍സിയര്‍ പറഞ്ഞു.
കുടുംബബന്ധങ്ങള്‍ ശിഥിലമായിക്കൊണ്ടിരിക്കുന്ന പുതിയ കാലത്ത് അകന്നുപോയിട്ടും ഉള്ളില്‍ വരിഞ്ഞുമുറുക്കപ്പെടുന്ന സഹോദരബന്ധത്തിന്റെ തീവ്രതയുടെ കഥപറയുന്ന ചിത്രമാണ് ‘നാരായണീന്റെ മൂന്നാണ്മക്കള്‍’.
തെറിച്ചുപോകുന്ന വാള് ചാടിപിടിക്കന്ന രംഗമാണ്, കയ്യില്‍ കിട്ടിയില്ല, തുടയില്‍ തുളച്ചുകയറി: മമ്മൂട്ടി
നവാഗതനായ ശരണ്‍ വേണുഗോപാല്‍ തിരക്കഥയും സംവിധാനവുമൊരുക്കിയ ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂട്, ജോജു ജോര്‍ജ്, അലന്‍സിയര്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ശരണ്‍ വേണുഗോപാലാണ് ചിത്രത്തിന്റെ രചനയും സംവിധാനവും നിര്‍വഹിക്കുന്നത്.
തോമസ് മാത്യു, ഗാര്‍ഗി ആനന്ദന്‍, ഷെല്ലി എന്‍ കുമാര്‍, സജിത മഠത്തില്‍, സരസ ബാലുശ്ശേരി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കള്‍.
ഒരു നാട്ടിന്‍ പുറത്തെ ഒരു തറവാട് വീട് കേന്ദ്രീകരിച്ചാണ് സിനിമ മുന്നോട്ടുപോകുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രം അവതരിപ്പിച്ചിരിക്കുന്നത്.
കുടുംബത്തില്‍ നിന്നും ചില സാഹചര്യങ്ങളാല്‍ അന്യ ദേശത്തേക്ക് മാറി നിന്നിരുന്ന മക്കളുടെ കടന്നു വരവോടെ ആ കുടുംബത്തില്‍ അരങ്ങേറുന്ന രസകരമായ സംഭവങ്ങളാണ് ചിത്രം പറയുന്നത്.
Content Highlight: Actor Alancier about Actor Thilakan