ഇതിനകത്ത് അടിയും ഇടിയും ഒന്നുമില്ല, ഇത് ശരിയാവില്ല എന്നൊക്കെയാണ് കമന്റ്; ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നെന്ന് പെപ്പെ

/

ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രമാണ്. ദാവീദ്. കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ ടീസര്‍ പുറത്തു വന്നത്.

പ്രഫഷനല്‍ ബോക്‌സര്‍ ആയാണ് ചിത്രത്തില്‍ പെപ്പെ എത്തുന്നത്. ആഷിക്ക് അബു എന്നാണ് പെപ്പെയുടെ കഥാപാത്രത്തിന്റെ പേര്. ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തിറങ്ങിയപ്പോള്‍ തന്നെ ചിത്രം ഏറെ ചര്‍ച്ചയായിരുന്നു.

സിനിമയില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ പെപ്പെ. ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നതിനോട് താത്പര്യമില്ലെന്നും എന്നാല്‍ തന്റെ കാര്യത്തില്‍ അതാണ് സംഭവിച്ചിട്ടുള്ളതെന്നും നടന്‍ ആന്റണി വര്‍ഗീസ് പെപ്പെ.

എല്ലാ തരത്തിലുമുളള സിനിമകള്‍ ചെയ്യുക എന്നതാണ് ആഗ്രഹമെന്നും അതിനാണ് ശ്രമിച്ചുകൊണ്ടിരിക്കുന്നതെന്നും പെപ്പെ പറഞ്ഞു.

‘ നമ്മള്‍ ഇപ്പോള്‍ എന്തെങ്കിലും ഒരു പോസ്റ്റിടുകയോ, അല്ലെങ്കില്‍ ഞാന്‍ രണ്ട് മൂന്ന് പടങ്ങള്‍ വേറെ ടൈപ്പില്‍ ചെയ്തു നോക്കിയിരുന്നു.

അതിലൊക്കെ വരുന്ന കമന്റുകള്‍ ചേട്ടാ ഇതിനകത്ത് ഇടിയില്ല, ഒന്നുമില്ല ശരിയാവൂല, ചേട്ടന് അതേ പറ്റുള്ളൂ, അതിന് വേണ്ടിയാണ് ഞങ്ങള്‍ കാത്തിരിക്കുന്നത് എന്നൊക്കെയാണ്.

അക്കാരണം കൊണ്ട് രേഖയായി അനശ്വര വേണ്ടെന്ന് തീരുമാനിച്ചിരുന്നു, പക്ഷേ നേര് തീരുമാനം മാറ്റി: ജോഫിന്‍

അങ്ങനെ ഒരു ഇത് ആളുകള്‍ക്കിടയിലുണ്ട്. പിള്ളേര് സെറ്റിന്റെ ഇടയിലൊക്കെ അങ്ങനത്തെ ഒരു സംഭവം ഉണ്ട്. അതൊക്കെ ഒന്ന് പൊളിച്ച് ചെയ്യണമെന്നുണ്ട്.

അതിന് വേണ്ടി ഞാന്‍ ട്രൈ ചെയ്തിരുന്നു. ഇനിയും ട്രൈ ചെയ്യും. കാരണം നമുക്കൊരു ടൈപ്പ് കാസ്റ്റ് അല്ലെങ്കില്‍ അങ്ങനെ പെടാനും എനിക്ക് താത്പര്യമില്ല. എല്ലാം എക്‌സ്‌പ്ലോര്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. അതിന് വേണ്ടി വര്‍ക്ക് ചെയ്യുന്നുണ്ട്,’ ആന്റണി വര്‍ഗീസ് പെപ്പെ പറഞ്ഞു.

മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനു ശേഷം ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ അച്ചു ബേബി ജോണ്‍ നിര്‍മിക്കുന്ന ചിത്രമാണ് ദാവീദ്.

മമ്മൂക്ക, അത് ക്രിഞ്ചാവുമോ എന്ന് ചോദിച്ചു; ഒരിക്കലുമില്ലെന്ന് അദ്ദേഹം ഉറപ്പുതന്നു: ജോഫിന്‍ ടി. ചാക്കോ

ഗോവിന്ദ് വിഷ്ണുവും ദീപുരാജീവുമാണ് ചിത്രത്തിന്റെ തിരക്കഥ. സെഞ്ച്വറി മാക്സ്, ജോണ്‍ ആന്‍ഡ് മേരി പ്രൊഡക്ഷന്‍സ്, പനോരമ സ്റ്റുഡിയോസ്, എബി എബ്രഹാം, ടോ ജോസഫ് എന്നിവര്‍ ചേര്‍ന്നാണു ചിത്രത്തിന്റെ നിര്‍മാണം.

വിജയരാഘവന്‍, ലിജോമോള്‍, സൈജു കുറുപ്പ്, കിച്ചു ടെലസ്, ജെസ് കുക്കു തുടങ്ങിയവരാണ് ദാവീദിലെ മറ്റ് അഭിനേതാക്കള്‍. ജസ്റ്റിന്‍ വര്‍ഗീസ് സംഗീതം ഒരുക്കുന്നു.

Content Highlight: Actor Antony varghese Pepe about Type Casting