നടന്‍ ഹരിശ്രീ അശോകന്റെ വീട് നിര്‍മാണത്തില്‍ വരുത്തിയ പിഴവിന് 17.83 ലക്ഷം രൂപ നഷ്ടപരിഹാരമായി നല്‍കാന്‍ എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്കപരിഹാര കോടതി അടുത്തിടെ വിധിച്ചിരുന്നു.
ഹരിശ്രീ അശോകന് ടൈല്‍സ് വിറ്റ സ്ഥാപനം, ടൈല്‍സ് ഇറക്കുമതി ചെയ്ത കമ്പനി, ടൈല്‍സ് ഹരിശ്രീ അശോകന്റെ വീട്ടില്‍ പതിപ്പിച്ച കരാര്‍ സ്ഥാപനം എന്നിവരായിരുന്നു നഷ്ട പരിഹാരം നല്‍കേണ്ടത്.
ഇതില്‍ ടൈല്‍സ് പതിപ്പിച്ച കരാര്‍ സ്ഥാപനം മാത്രം 16,58,641 രൂപ നല്‍കാനായിരുന്നു കോടതി വിധിച്ചത്. മോശമായി ടൈല്‍സ് പതിപ്പിച്ചതിനും കൃത്യമായ സര്‍വീസ് നല്‍കാത്തതിനുമായിരുന്നു ഇത്രയും തുക പിഴ വിധിച്ചത്.
കേസുമായി ബന്ധപ്പെട്ട് കോടതിയില്‍ തന്റെ അച്ഛന്‍ നടത്തിയ നിയമപോരാട്ടത്തെ കുറിച്ചും അന്നത്തെ അവസ്ഥയെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് അര്‍ജുന്‍ അശോകന്.
കരാറുകാരുടെ പ്രശ്‌നം തന്നെയായിരുന്നു അതെന്നും ഒരു ഘട്ടത്തില്‍ പോലും കേസില്‍ നിന്ന് പിന്മാറാന്‍ അച്ഛന്‍ തയ്യാറായിരുന്നില്ലെന്നും അര്‍ജുന്‍ പറയുന്നു.
‘ബേസിക്കലി അത് കോണ്‍ട്രാക്ടറുടെ ഇഷ്യു തന്നെയാണ്. മര്യാദയ്ക്ക് പണിയെടുക്കേണ്ട സമയത്ത് മര്യാദയ്ക്ക് പണിയെടുക്കാത്തതിന്റെ ആഫ്റ്റര്‍ ഇഫക്ടായിട്ടാണ് വീട്ടില്‍ അങ്ങനെ ഒരു സിറ്റുവേഷന്‍ വന്നത്.
ആ സമയത്തൊന്നും ഞങ്ങളുടെ കയ്യില്‍ അത്രയും പൈസയില്ല. അത് മാറ്റി ചെയ്യാനോ പുതുക്കാനോ ഒന്നും പറ്റാത്ത അവസ്ഥയായിരുന്നു.
വലിയ തുകയാകുമായിരുന്നു അത്. അപ്പോഴാണ് കേസ് കൊടുക്കേണ്ട അവസ്ഥയുണ്ടായത്.
പിന്നീട് നമ്മള്‍ സ്‌റ്റേബിള്‍ ആയപ്പോള്‍ ഞാന്‍ ചോദിച്ചിരുന്നു, കേസ് വേണോ എന്ന്. കാരണം കുട്ടി വലുതാകുമ്പോള്‍ വീട്ടില്‍ ഓടിക്കളിക്കാന്‍ പോലും സ്ഥലമില്ല.
നമ്മള്‍ കേസ് കൊടുത്ത ശേഷം കൊറോണ വന്നു. അങ്ങനെ രണ്ട് വര്‍ഷത്തോളം വിധി വരാത്ത അവസ്ഥ എത്തി. പിന്നീടും എന്താക്കെയോ സാഹചര്യം കാരണം.കേസ് തള്ളിത്തള്ളി പോയി. പക്ഷേ അച്ഛന്‍ വിടാന്‍ ഒരുക്കമല്ലായിരുന്നു.
ദുല്‍ഖര്‍ അടക്കമുള്ള യുവതാരങ്ങളുമായി എന്നേക്കാള്‍ ബന്ധം അഭിമന്യൂവിന്: ഷമ്മി തിലകന്‍
പിന്നെ ഞാനൊക്കെ സ്റ്റേബിള്‍ ആയപ്പോള്‍ നമുക്ക് ചെയ്താല്‍ പോരെ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ നോക്കിക്കോളാം ഞാന്‍ കൊടുത്ത കേസല്ലേ, നീ അതിന്റെ പിന്നാലെ പോകേണ്ട എന്നായിരുന്നു അച്ഛന്‍ പറഞ്ഞത്.
ഇത് എത്ര നാള് പോകുമെന്ന സംശമായിരുന്നു. ഒടുവില്‍ വിധി ഞങ്ങള്‍ക്ക് അനുകൂലമായപ്പോള്‍ സന്തോഷമായി. അച്ഛന്റെ ഒരു വാശിയായിരുന്നു അത്. കാരണം ആറ് വര്‍ഷത്തോളം ഇതിന്റെ പിറകെ ഓടുക എന്നത് ചെറിയ പരിപാടി അല്ല.
നമ്മള്‍ എല്ലാവരും അവിടെ താമസിക്കുന്നത് മാറ്റ് വിരിച്ചിട്ടാണ്. ഒരു ഗസ്റ്റ് വന്നാല്‍ പോലും ഇരുത്തുന്നത് അതിന് മുകളിലാണ്.
വീട്ടില്‍ കാശ് കൂടിയിട്ട് കുഴിച്ചിടാന്‍ വേണ്ടി ടൈല്‍ പൊട്ടിച്ചേക്കുവാണെന്നും സെക്യൂരിറ്റി സിസ്റ്റമാണെന്നൊക്കെ ഞങ്ങള്‍ പരസ്പരം തമാശയ്ക്ക് പറയും.
പിന്നെ ഒരു ആറ് മാസമൊക്കെ കഴിയുമ്പോള്‍ നമ്മള്‍ പതുക്കെ യൂസ്ഡ് ആകും. നമുക്ക് ഇപ്പോള്‍ അതിലൂടെ നടക്കാനായിട്ട് ഒരു ഗൂഗിള്‍ മാപ്പുണ്ട്.
എവിടെ ചവിട്ടിയാല്‍ ശബ്ദം വരുമെന്ന് ഞങ്ങള്‍ക്കറിയാം. അതുമായി ഞങ്ങള്‍ യൂസ്ഡ് ആയി.
പിന്നെ നമ്മള്‍ സങ്കടപ്പെട്ട് ഇരുന്നിട്ട് കാര്യമില്ല. നമുക്ക് വേണ്ടിയാണല്ലോ കോടതി ഉള്ളത്. തെറ്റ് നമ്മുടെ സൈഡില്‍ ആണെങ്കില്‍ നമ്മള്‍ ജയിക്കില്ല.
ശരി നമുക്കൊപ്പമാണെങ്കില്‍ ജയിക്കും. ആ ഒരു വിശ്വാസത്തിലാണ് അച്ഛന്‍ ഇത്ര നാളും അതിന് പിറകെ ഓടിയത്. വിധി വന്നു. ഞങ്ങള്‍ ജയിച്ചു,’ അര്‍ജുന്‍ അശോകന്‍ പറഞ്ഞു.
Content Highlight: Actor Arjun Ashokan about Defective Tiles Issue