2024 ആസിഫ് അലി എന്ന നടന്റെ കരിയറിലെ ഏറ്റവും മികച്ച വര്‍ഷങ്ങളില്‍ ഒന്നാണ്. കിഷ്‌കിന്ധാകാണ്ഡം, തലവന്‍, അഡിയോസ് അമിഗോ, ലെവല്‍ ക്രോസ് തുടങ്ങി ഒരുപിടി മികച്ച സിനിമകളുടെ ഭാഗമാകാന്‍ ആസിഫിന് സാധിച്ചു. കളക്ഷനിലും പ്രേക്ഷക പ്രതികരണങ്ങളിലുമെല്ലാം ഓരോ ചിത്രങ്ങളും മുന്നിട്ടു നിന്നവയായിരുന്നു.
ഇക്കാലത്തിനുള്ളില്‍ പെര്‍ഫോമന്‍സില്‍ ഏതെങ്കിലും രീതിയിലുള്ള മാറ്റം വരുത്തിയിട്ടുണ്ടോ
എന്ന ചോദ്യത്തിന് മറുപടി പറയുകയാണ് ആസിഫ്.
ഓരോ കഥാപാത്രങ്ങളേയും കുറച്ച് കൂടി പേഴ്‌സണലൈസ് ചെയ്യുന്നുണ്ട് എന്ന് തോന്നുന്നുവെന്നായിരുന്നു ആസിഫിന്റെ മറുപടി. അതില്‍ എടുത്തുപറയേണ്ട ചിത്രം കിഷ്‌കിന്ധാകാണ്ഡമാണെന്നും ആസിഫ് പറഞ്ഞു.
‘കിഷ്‌കിന്ധാകാണ്ഡം ആണ് ഞാന്‍ ഏറ്റവും വിഷമിച്ച് സെല്‍ഫ് ടോര്‍ച്ചര്‍ ചെയ്ത ക്യാരക്ടര്‍. അജയന്റെ സിറ്റുവേഷന്‍ ചെയ്യുന്ന സമയത്ത് ഞാന്‍ പലപ്പോഴും എന്റെ കുട്ടികളെയാണ് അവിടെ ഇമാജിന്‍ ചെയ്‌തോണ്ടിരുന്നത്.
ആദുവിനെയാണ് അവിടെ കണ്ടത്. അത് ഭയങ്കര ട്രോമയുണ്ടായിരുന്ന സമയമായിരുന്നു. പല ദിവസവും ഷൂട്ട് ചെയ്ത് കഴിഞ്ഞിട്ട് ആദുവിനെ കാണണമെന്ന് പറഞ്ഞ് ഞാന്‍ ഡ്രൈവ് ചെയ്ത് വീട്ടിലേക്ക് വന്നിട്ടുണ്ട്.
പല കഥാപാത്രങ്ങളും ഉള്ളിലേക്ക് ഫീല്‍ ചെയ്യുന്നുണ്ട്. രേഖാചിത്രത്തിലേക്ക് വരുമ്പോള്‍ എനിക്കുണ്ടായ പ്രശ്‌നം ഞാനും രേഖയുമായി ഒരുമിച്ച് വരുന്നില്ല. എന്നാല്‍ രേഖയെ എനിക്ക് വളരെ പേഴ്‌സണലായി ഫീല്‍ ചെയ്യുന്നുമുണ്ട്.
സിങ്കമായിരുന്നു റഫറന്‍സ്; പ്രാവിന്‍കൂട് ഷാപ്പിലെ പൊലീസുകാരനെ കുറിച്ച് ബേസില്‍
ഷോട്ട് എടുക്കുന്നതിന് മുന്‍പ് ജോഫിന്റെ അടുത്ത് പോയിട്ട് കഥ ആദ്യം മുതല്‍ കേള്‍ക്കുമായിരുന്നു. അങ്ങനെ ഞാന്‍ ഇപ്പോല്‍ ശ്രമിക്കുന്ന കാര്യം ക്യാരക്ടേഴ്‌സിനെ മാക്‌സിമം പേഴ്‌സണലൈസ് ചെയ്യുക എന്നതാണ്.
അപ്പോള്‍ ഞാന്‍ അറിയാതെ തന്നെ കുറേ കാര്യങ്ങള്‍ സംഭവിക്കുന്നു. അത് ഒട്ടും പ്ലാന്‍ഡ് അല്ല. അതില്‍ കിഷ്‌കിന്ധാകാണ്ഡം തന്നെയാണ് എടുത്ത് പറയേണ്ടത്.
ആ വീടും കഥാപാത്രങ്ങളുമെല്ലാം എന്റെ സ്വന്തമായിരുന്നു ഷൂട്ട് ചെയ്യുന്ന സമയത്ത്. ആ ലൈഫ് ഭയങ്കര ഇന്ററസ്റ്റിങ് ആയിരുന്നു. പല പല ആളുകളായി പല സമയത്ത് ജീവിക്കാന്‍ പറ്റുന്നു എന്നൊക്കെ പറയില്ലേ. ഞാന്‍ ബുദ്ധിജീവിത്തരം പറയുന്നതല്ല. എങ്കിലും ഇപ്പോള്‍ ടാക്കിള്‍ ചെയ്യാന്‍ ശ്രമിക്കുന്ന ഏരിയ അതാണ്,’ ആസിഫ് പറഞ്ഞു.
Content Highlight: Actor Asif Ali about Character Personalization