ഒരു മനുഷ്യന് ചെയ്യാനാകുന്നതാണോ ഈ ക്രൂരതകള്‍, എതിരെയുള്ളതും മനുഷ്യരാണ്, ഏലിയന്‍സോ ഭൂതങ്ങളോ അല്ല: ആസിഫ് അലി

മനുഷ്യന്‍ മനുഷ്യനെ തന്നെയാണ് പേടിക്കേണ്ടതെന്നും മറ്റൊന്നിനെ അല്ലെന്നും നടന്‍ ആസിഫ് അലി. മനുഷ്യര്‍ മനുഷ്യര്‍ക്ക് നേരെ ചെയ്യുന്ന ക്രൂരതകള്‍ കണ്ടിരിക്കാന്‍ ആവുന്നതല്ലെന്നും ആസിഫ് പറഞ്ഞു. ഇസ്രഈല്‍-ഫലസ്തീന്‍ വിഷയത്തെ കുറിച്ചായിരുന്നു ആസിഫ് സംസാരിച്ചത്.

തന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ലെവല്‍ക്രോസ് എന്ന സിനിമയില്‍ മനുഷ്യരെ മാത്രമേ പേടിയുള്ളൂ ഭൂതത്തെയല്ല എന്നൊരു വാചകം പറയുന്നുണ്ട്. അത്രയും അര്‍ത്ഥവത്ഥായ ഒരു ഡയലോഗാണ് അത്. ആ സിനിമ രണ്ടോ മൂന്നോ പ്രാവശ്യം കാണുന്നവര്‍ക്ക് ഒരുപാട് കാര്യങ്ങള്‍ അതില്‍ നിന്ന് മനസിലാകും. അത്തരത്തില്‍ മനുഷ്യന്‍ മനുഷ്യനെ പേടിക്കുന്ന അവസ്ഥയിലാണ് ഇന്നത്തെ ലോകമെന്നും ആസിഫ് അലി പറഞ്ഞു.

പവിത്രത്തിന് ശേഷം എല്ലാവരും എന്നെ കുറ്റപ്പെടുത്തി, അത്രയേറെ പ്രേക്ഷകരെ സ്വാധീനിച്ച കഥാപാത്രമായിരുന്നുവത്: വിന്ദുജ മേനോൻ

‘ നിങ്ങള്‍ ഫലസ്തീന്‍-ഗസ വിഷയങ്ങള്‍ ആലോചിച്ചു നോക്കൂ. നമ്മള്‍ മനുഷ്യനെയാണ് പേടിക്കുന്നത്. ഒരു മനുഷ്യന് ചെയ്യാനാകുന്ന കാര്യങ്ങളാണോ ഈ ക്രൂരതകള്‍. ഇത്രയും കഷ്ടമായ അവസ്ഥയില്‍ കുഞ്ഞുങ്ങളെ കാണുന്നതും, ലോകം മുഴുവന്‍ എതിര്‍ത്തു നിന്നിട്ടും അവരെടുക്കുന്ന തീരുമാനങ്ങളും, അവര്‍ ചെയ്യുന്ന കാര്യങ്ങളുമെല്ലാം ചിന്തിക്കാന്‍ പോലും ആകാത്തതല്ലേ. മനുഷ്യന്‍മാരല്ലേ അവരെല്ലാം. പുറത്ത് നിന്നു വന്ന ഏലിയന്‍സോ ഭൂതങ്ങളോ ഒന്നുമല്ലല്ലോ,’ ആസിഫ് ചോദിച്ചു.

ലെവല്‍ക്രോസ് എന്ന തന്റെ സിനിമ മനുഷ്യന്റെ നന്മ തിന്മകളെ അടയാളപ്പടുത്തുന്നതാണ്. മൂന്നു പേരുടെ കഥയും അവരുടെ ചുറ്റുപാടുമൊക്കെയാണെങ്കില്‍ പോലും, ഇതിനകത്ത് അര്‍ഫാസ് കൊണ്ടു വന്നിരിക്കുന്ന കണ്ടന്റ് ഭീകരമാണ്.

ഇത് ഒരുപാട് കാര്യങ്ങളെ പ്രതിനിധീകരിക്കുന്നതാണ്. ഇത്രയൊന്നും ചിന്തിക്കാത്ത ആളാണ് ഞാന്‍. പക്ഷേ ഇതെല്ലം മനസ്സിലാക്കി ഒരു സിനിമയുടെ ഭാഗമാകുന്നു എന്നത് ആ ടീമിന്റെ പ്രത്യേകതയായിരിക്കും, ആസിഫ് പറഞ്ഞു.

മറ്റേത് പ്രഫഷനേക്കാളും പൊതു സമൂഹവുമായി ഇടപെടേണ്ടത് തങ്ങളാണെന്നും തങ്ങളൊരിക്കലും ഒറ്റ ഒരാളായല്ല ജീവിക്കുന്നതെന്നും പല പല ആളുകളായിട്ടാണെന്നും ആസിഫ് പറയുന്നു.

ആ ചോദ്യം എനിക്ക് മമ്മൂക്കയോട് ചോദിക്കണമെന്നുണ്ട്: ഷറഫുദ്ദീന്‍

എല്ലാവരെയും കാണണം എല്ലാവരുടെയും അടുത്ത് ചെല്ലണം. എല്ലാവരെയും പറ്റി അറിയണം. ജോലിയുടെ അടിസ്ഥാനമാണ് അത്. കലാകാരന്മാര്‍ പല സ്വഭാവമുള്ള ആളുകളാണ്. അവരെല്ലാവരുമായി ഇടപെടുമ്പോള്‍ ഒരു രസമുണ്ട്. ഒരുപാട് പേര് നമ്മള്‍ ചെയ്യുന്നത് കാണാന്‍ പൈസ കൊടുത്ത് വരിയാണ്. അവര്‍ അത് ആസ്വദിക്കാന്‍ ശ്രമിക്കുന്നു. അവരെ എന്റര്‍ടെയ്ന്‍ ചെയ്യാനുള്ള ഒരു വലിയ ബാധ്യത നമുക്കുണ്ടാവുന്നു. അത് ഭയങ്കര രസമുള്ള ഒരു പ്രഫഷനാണ്.

ഉദാഹരണത്തിന്, ലൗഡ് സ്പീക്കറില്‍ മമ്മൂക്ക ‘മൈക്ക്’ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. ഞാനൊരു ഇടുക്കിക്കാരനാണ്. ഞാന്‍ അങ്ങനെ സംസാരിക്കുന്നവരെ കണ്ടിട്ടുണ്ട്. മമ്മൂക്ക ആ കഥാപാത്രത്തെ എങ്ങനെ മനസിലാക്കി എന്ന് ഓര്‍ത്താല്‍ അത്ഭുതം തോന്നും, ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali About Conflicts in Humans and Isreal Palastine Issues