ബാങ്ക് ബാലന്‍സില്‍ നല്ല മാറ്റമുണ്ടാക്കിയ സിനിമ: ആസിഫ് അലി പറയുന്നു

സിനിമയില്‍ പതിനഞ്ച് വര്‍ഷം പിന്നിടുമ്പോള്‍ ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ ആസിഫ് അലി.

സിനിമയായിട്ട് തന്നെ മാറ്റിയിട്ടില്ലെന്നും എങ്കിലും ചില മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ടെന്നാണ് ആസിഫ് പറയുന്നത്.

‘ഞാന്‍ സിനിമയിലെത്തുമ്പോള്‍ ഇരുപത്തിമൂന്ന് വയസാണ്. ഇപ്പോള്‍ 38-ലാണ് നില്‍ക്കുന്നത്. ഇത്രയും വര്‍ഷത്തെ അനുഭവങ്ങള്‍, ജീവിതത്തില്‍ വരുന്ന പക്വത ഇതിന്റെയൊക്കെ മാറ്റങ്ങള്‍ സ്വാഭാവികമായും ഉണ്ട്.

പിന്നെ കൂടെ ജോലി ചെയ്യുന്നവരുടെയെല്ലാം നല്ല ഗുണങ്ങള്‍ എന്നിലേക്ക് വരുന്നുണ്ട്. അങ്ങനെയുള്ള മാറ്റങ്ങളുണ്ട്. അതല്ലാതെ ബാങ്ക് ബാലന്‍സില്‍ നല്ല മാറ്റമുണ്ടാക്കിയത് സിനിമയാണ്,’ ആസിഫ് പറഞ്ഞു.

736 രൂപയായിരുന്നു എന്റെ ശമ്പളം, ദിവസത്തില്‍ 18 മണിക്കൂര്‍ വരെ ആ സ്ഥാപനത്തില്‍ ജോലി ചെയ്തിട്ടുണ്ട്: സൂര്യ

ചില സിനിമകള്‍ നിരാശപ്പെടുത്തിയപ്പോഴും ഇവിടെ തന്നെ നില്‍ക്കാന്‍ പ്രേരിപ്പിച്ചത് എന്താണെന്ന ചോദ്യത്തിന് സിനിമയോടുള്ള അടങ്ങാത്ത ഇഷ്ടം തന്നെയാണ് ഇവിടെ പിടിച്ചു നിര്‍ത്തിയതെന്നായിരുന്നു ആസിഫിന്റെ മറുപടി.

ഒരിക്കല്‍ പോലും ഒരു മടുപ്പ് തോന്നിയിട്ടില്ല. അത് സിനിമയുടെ പ്രത്യേകത ആണ്. ഇവിടെ ഓരോ ദിവസവും വ്യത്യസ്തമാണ്, ഓരോ കഥയും കഥാപാത്രവും വ്യത്യസ്തമാണ്. ആ പുതുമ എന്നുമുണ്ട്.

അങ്ങനെ ഒരു എക്‌സൈറ്റ്‌മെന്റ് എന്നും കിട്ടുന്ന ജോലിയാണിത്. സത്യത്തില്‍ ജോലി ആണെന്ന് തോന്നിപ്പിക്കില്ല എന്നതാണ് സത്യം. ഓരോ ദിവസവും സെറ്റിലെത്തുന്നു, കാര്യങ്ങളൊക്കെ പ്ലാന്‍ ചെയ്യുന്നു എന്ന് പറയുമ്പോള്‍ ജീവിതത്തിലേറ്റവും സന്തോഷമുള്ള കാര്യങ്ങളാണ് എന്നും ചെയ്തുകൊണ്ടിരിക്കുന്നത്.

വ്യത്യസ്തമായ സിനിമകള്‍ ചെയ്യുന്ന നടന്‍; അയാള്‍ക്ക് എപ്പോഴും ബോയ് നെക്സ്റ്റ് ഡോര്‍ ഇമേജാണ്: ജീത്തു ജോസഫ്

അതാണ് ഈ പ്രൊഫഷന്റെ ഏറ്റവും രസമുള്ള കാര്യം. ഇതില്‍ നിന്ന് പുറത്തുപോകാന്‍ നമുക്ക് തോന്നില്ല, ആസിഫ് പറഞ്ഞു.

വിജയങ്ങളെ എങ്ങനെയാണ് കാണുന്നതെന്ന ചോദ്യത്തിന് വിജയം എപ്പോഴും മുന്നോട്ടുള്ള യാത്രയ്ക്കും പിന്നീട് സിനിമകള്‍ തിരഞ്ഞെടുക്കാനുള്ള ആത്മവിശ്വാസത്തിനും വലിയ പിന്തുണ നല്‍കുന്ന കാര്യമാണെന്നായിരുന്നു ആസിഫിന്റെ മറുപടി.

എന്നെ വിശ്വസിച്ച് ഇനിയുള്ള സിനിമകളില്‍ ഇന്‍വെസ്റ്റ് ചെയ്ത നിര്‍മാതാവ് മുതല്‍ സിനിമ കാണാന്‍ വരുന്ന പ്രേക്ഷകര്‍ക്ക് വരെ അടുത്ത സിനിമയ്ക്ക് ടിക്കറ്റ് എടുക്കാനുള്ള ധൈര്യമാണ് ഈ വിജയം നല്‍കുന്നത്. നമ്മുടെ തിരഞ്ഞെടുപ്പ് ശരിയായിരുന്നുവെന്ന് തെളിയിക്കുന്നതും ഈ വിജയങ്ങള്‍ തന്നെയാണ്.

മമ്മൂട്ടിയുടെ ആ ഇരട്ട കഥാപാത്രം ഒരു ഭാരമായി മാറി, താത്പര്യമില്ലാതെ ചെയ്ത സിനിമ: സിബി മലയിൽ

പരാജയങ്ങള്‍ നമ്മളെ നിരാശരാക്കും. എങ്കിലും അതില്‍ നിന്നും തമ്മള്‍ കുറേ കാര്യങ്ങള്‍ പഠിക്കുന്നു. കഴിഞ്ഞ കുറച്ച് സിനിമകള്‍ വിജയിച്ചു, നന്നായിരുന്നു എന്ന് നിങ്ങള്‍ പറയുന്നതും ആ പരാജയങ്ങളില്‍ നിന്ന് ഞാന്‍ പഠിച്ച കാര്യങ്ങളുടെ ഫലമാണ്.

പരാജയങ്ങള്‍ വന്നാലും വീണ്ടും മുന്നോട്ട് പോകാന്‍ പറ്റും എന്ന ധൈര്യം എപ്പോഴുമുണ്ട്, ആസിഫ് പറഞ്ഞു.

Content Highlight: Actor Asif Ali About His Bank Balance and Movies