ആരും എന്നെ എഴുതി തള്ളിയില്ല, പലരും പങ്കുവെച്ചത് ആ ഒരു വിഷമമായിരുന്നു: ആസിഫ് അലി

/

പല സമയത്തും താന്‍ ചെയ്ത മോശം സിനിമകള്‍ തന്റെ നല്ല സിനിമകളെ കൂടി ബാധിച്ചിട്ടുണ്ടെന്ന് നടന്‍ ആസിഫ് അലി.

തുടര്‍ച്ചയായി വന്ന മോശം സിനിമകള്‍ക്കു ശേഷം വരുന്ന നല്ല സിനിമ തിയറ്ററില്‍ വിജയം കാണാതെ പോയതിന് കാരണവും അതുതന്നെയായിരുന്നെന്നും ആസിഫ് പറഞ്ഞു.

ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളാണ് താനെന്നും സിനിമ എവിടെയാണ് തനിക്ക് മിസ്സ് ആകുന്നതെന്ന് കണ്ടെത്താന്‍ ശ്രമിച്ചിരുന്നെന്നും ആസിഫ് പറഞ്ഞു.

‘പല സമയത്തും ഞാന്‍ ചെയ്ത മോശം സിനിമകള്‍ എന്റെ നല്ല സിനിമകളെ ബാധിച്ചിട്ടുണ്ട്. തുടര്‍ച്ചയായി വന്ന മോശം സിനിമകള്‍ക്കു ശേഷം വരുന്ന നല്ല സിനിമ തിയറ്ററില്‍ വിജയം കാണാതെ പോയതിനു കാരണവും അതുതന്നെയായിരുന്നു.

വിമര്‍ശിക്കുന്ന സമയത്തും ആളുകള്‍ പറയുന്നത് കഴിവുള്ള നടന്‍ എന്നാണ്. അതൊരു ധൈര്യമായിരുന്നു. ആരും എഴുതി തള്ളിയിട്ടില്ല.

എന്തുകൊണ്ടാണിത് സംഭവിക്കാത്തത് എന്നുള്ളൊരു വിഷമം പല ആളുകളും ഷെയര്‍ ചെയ്തു കണ്ടിട്ടുണ്ട്.

‘ഫസ്റ്റ് ഹാഫ് ലാഗ് ഉണ്ട് എന്നൊക്കെ എഴുതിവിടാനുള്ള ഗ്യാപ്പുണ്ട്’; രേഖാചിത്രത്തിന്റെ ഇന്റര്‍വെല്‍ പഞ്ചില്‍ ട്രോളുമായി അനശ്വര

ചീത്തവിളികളുടെയൊക്കെ അവസാനം ആളുകള്‍ക്ക് ഒരിഷ്ടം ഉണ്ടെന്ന് തോന്നിയിട്ടുണ്ട്.

ഒരുപാട് ആഗ്രഹിച്ച് സിനിമയില്‍ വന്ന ആളാണ് ഞാന്‍. സിനിമ എവിടെയാണ് എനിക്ക് മിസ്സ് ആകുന്നതെന്ന് കണ്ടെത്താന്‍ ഞാന്‍ ശ്രമിച്ചിരുന്നു.

സോഷ്യല്‍ മീഡിയയില്‍ ആളുകള്‍ കാണിച്ച സ്‌നേഹം തന്നെയാണ് മുന്നോട്ട് പോകാനുള്ള ഊര്‍ജം തന്നത്,’ ആസിഫ് പറയുന്നു.

സോഷ്യല്‍മീഡിയ റിവ്യൂകളെ കുറിച്ചും ആസിഫ് അഭിമുഖത്തില്‍ സംസാരിച്ചു. സിനിമയെ കുറിച്ച് അഭിപ്രായം പറയാനുള്ള അവകാശം ഉണ്ടെന്നും എന്നാല്‍ അത് വ്യക്തികള്‍ക്ക് നേരെയുള്ള ആക്രമണം ആയി മാറരുതെന്നും ആസിഫ് പറഞ്ഞു.

‘സോഷ്യല്‍ മീഡിയയില്‍ പേഴ്‌സണലി ഒരാളെപ്പറ്റി പറയുന്നത് ഭയങ്കര നെഗറ്റിവിറ്റിയാണ് നല്‍കുന്നത്. വളരെ ക്രൂരമായി ആളുകള്‍ വിമര്‍ശിക്കുന്നത് കേട്ടിട്ടുണ്ട്.

എന്റെ ജീവിതത്തിലെ പുണ്യാളന്‍ സൗബിക്കയാണ്, എനിക്കൊരു ജീവിതം തന്നത് അദ്ദേഹം: അര്‍ജുന്‍ അശോകന്‍

സിനിമയെപ്പറ്റി നെഗറ്റീവ് റിവ്യൂ പറയുമ്പോള്‍ ഞാന്‍ എപ്പോഴും പറയുന്ന ഒരു കാര്യമാണ് നിങ്ങള്‍ക്കിഷ്ടപ്പെടുന്ന സിനിമ എനിക്കിഷ്ടപ്പെടണമെന്ന് ഒരു നിര്‍ബന്ധവുമില്ല.

മൂന്നു പേരുണ്ടെങ്കില്‍ മൂന്നു പേര്‍ക്കും മൂന്നു ടേസ്റ്റാണ്. എനിക്ക് ആ സിനിമ ഇഷ്ടപ്പെട്ടില്ല. അതുകൊണ്ട് നിങ്ങളാരും ആ സിനിമ കാണരുതെന്ന് പറയുന്നതിനോട് യോജിപ്പില്ല,’ ആസിഫ് പറയുന്നു.

Content Highlight: Actor Asif Ali About His Movies and Reviews