തലവന്‍, ലെവല്‍ക്രോസ്, അഡിയോസ് അമിഗോ, കിഷ്‌കിന്ധാ കാണ്ഡം പോയവര്‍ഷത്തെ ഹിറ്റുകളോടൊപ്പം ഈ വര്‍ഷത്തെ തന്റെ ആദ്യ ഹിറ്റ് കൂടി ചേര്‍ത്തുവെക്കുകയാണ് രേഖാചിത്രത്തിലൂടെ നടന്‍ ആസിഫ് അലി.
ഒന്നിനൊന്ന് വ്യത്യസ്തമായ ഴോണറുകളില്‍ 2024 ല്‍ എത്തിയ എല്ലാ ആസിഫ് ചിത്രങ്ങളും മികച്ച പ്രതികരണമാണ് തിയേറ്ററുകളില്‍ നേടിയത്. രേഖാചിത്രത്തിലൂടെ തന്റെ വിജയഗാഥ തുടരുകയാണ് ആസിഫ്.
സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യാന്‍ പുതുതായി ആരെയെങ്കിലും നിര്‍ത്തിയിട്ടുണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയാണ് ആസിഫ് ഇപ്പോള്‍.
സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുന്നത് താന്‍ തന്നെയാണെന്നും അങ്ങനെ ഒരാള്‍ ഉണ്ടായിരുന്നെങ്കില്‍ അയാളെ കൊത്തിക്കൊണ്ടുപോകാന്‍ എത്ര പേര്‍ ഉണ്ടായേനെ എന്നാണ് ആസിഫ് ചോദിക്കുന്നത്.
‘ ഇല്ല ഇത്ര നാളും സെലക്ട് ചെയ്തപോലെ തന്നെയാണ് സെലക്ട് ചെയ്യുന്നത്. പിന്നെ അങ്ങനെ ഒരാളെ നിര്‍ത്തിയിട്ടുണ്ടെങ്കില്‍ കൊത്തിക്കൊണ്ടുപോകാന്‍ എത്രയാള്‍ക്കാര്‍ കാത്തിരിക്കുന്നുണ്ട്.
ഇത്രയും നാളത്തെ എക്‌സ്പീരിയന്‍സില്‍ നിന്നൊക്കെ തന്നെ ഉണ്ടായ മാറ്റങ്ങളാണ്. ഇപ്പോഴും സ്‌ക്രിപ്റ്റ് സെലക്ട് ചെയ്യുന്നത് ഞാനാണ്.
പക്ഷേ മൊത്തത്തില്‍ ഒരു അടുക്കും ചിട്ടയും വന്നിട്ടുണ്ട്. അതിന്റെ വ്യത്യാസങ്ങള്‍ ഉണ്ടാകും. ഇത് തുടരാന്‍ തന്നെയാണ് തീരുമാനം. നോക്കാം,’ ആസിഫ് പറഞ്ഞു.
പ്രീസ്റ്റ് എന്ന മമ്മൂട്ടി ചിത്രത്തിനുശേഷം ജോഫിന്‍ ടി. ചാക്കോ സംവിധാനം ചെയ്യുന്ന ഈ രണ്ടാമത്തെ സിനിമയിലും ‘ചില മമ്മൂട്ടി’ റഫറന്‍സുകളും സസ്‌പെന്‍സും ഒളിപ്പിച്ചു വച്ചിട്ടുണ്ട്.
രേഖാചിത്രത്തിലെ ക്ലൈമാക്‌സ്; അത് മമ്മൂക്കയുടെ ജീവിതത്തില്‍ നടന്നതാണ്: ജോഫിന്‍ ടി. ചാക്കോ
കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളിലായി വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്. വജോഫിന്‍ ടി ചാക്കോ, രാമു സുനില്‍ എന്നിവരുടെ കഥയ്ക്ക് ജോണ്‍ മന്ത്രിക്കല്‍ ആണ് തിരക്കഥ ഒരുക്കുന്നത്.
അനശ്വര രാജന്‍, മനോജ് കെ ജയന്‍, ഭാമ അരുണ്‍, സിദ്ദീക്ക്, ജഗദീഷ്, സായികുമാര്‍, ഇന്ദ്രന്‍സ്, ശ്രീകാന്ത് മുരളി, നിഷാന്ത് സാഗര്‍, പ്രേംപ്രകാശ്, ഹരിശ്രീ അശോകന്‍, സുധി കോപ്പ, മേഘ തോമസ്, സെറിന്‍ ശിഹാബ് തുടങ്ങിയവരും ചിത്രത്തിലുണ്ട്.
Content Highlight: Actor Asif Ali about His Script Selection