കാതോടുകാതോരം എന്ന സിനിമ സംവിധാനം ചെയ്യുമ്പോള്‍ ഇങ്ങനെ ഒരു ലൈഫ് ആ സിനിമയ്ക്ക് ഉണ്ടാകുമെന്ന് ഭരതന്‍ സാര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ലെന്ന് നടന്‍ ആസിഫ് അലി.
ന്നാ താന്‍ കേസ് കൊട് എന്ന ചിത്രത്തില്‍ കാതോടുകാതോരത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനം ഉപയോഗിച്ചതിനെ കുറിച്ചും ഒരു ജനറേഷന്‍ അത് ചാക്കോച്ചന്റെ പാട്ടാണെന്ന് കരുതുന്നതിനെ കുറിച്ചുമൊക്കെ ആസിഫ് സംസാരിച്ചു.
രേഖാചിത്രത്തിലേക്ക് വരുമ്പോള്‍ ആ സിനിമയെ തന്നെ മറ്റൊരു രീതിയില്‍ ഉപയോഗിച്ചെന്നും അങ്ങനെയൊരു ലൈഫ് ആ സിനിമയ്ക്ക് ഭരതന്‍ സാര്‍ പോലും ചിന്തിച്ചിട്ടുണ്ടാകില്ലെന്ന് ആസിഫ് പറയുന്നു.
‘സിനിമയുടെ ഒരു മാജിക് ആലോചിച്ചു നോക്കണേ. കാതോടു കാതോരം സിനിമ, പ്രത്യേകിച്ച് ദേവദൂതര്‍ പാടി എന്ന പാട്ട് ചാക്കോച്ചന്റെ പാട്ടാണെന്ന് പറയുന്ന ഒരു ജനറേഷനെ ഞാന്‍ കണ്ടിട്ടുണ്ട്.
ഒന്ന് ആലോചിച്ചു നോക്കൂ, ഞങ്ങള്‍ സണ്‍ഡേ ഹോളിഡേയില്‍ ആ പാട്ടിന്റെ റഫറന്‍സ് ഉപയോഗിച്ചിട്ടുണ്ട്. സിനിമയുടെ ഒരു മാജിക് ഇതാണ്. പല ജനറേഷനില്‍ പല ഫ്‌ളേവറില്‍ ആ സിനിമ വരുന്നുണ്ട്. ആ പാട്ട് വരുന്നുണ്ട്.
രേഖാചിത്രത്തിലേക്ക് വരുമ്പോള്‍ ശരിക്കും ആ ലൊക്കേഷനിലേക്ക് ഓഡിയന്‍സ് എത്തി. ആ സിനിമ ചെയ്യുന്ന സമയത്ത് ഭരതന്‍ സാര്‍ പോലും വിചാരിച്ചിട്ടുണ്ടാകില്ല ഈ സിനിമയ്ക്ക് ഇത്രയും വലിയ ലൈഫ് ഉണ്ടാകുമെന്ന്.
കൃത്യമായിട്ട് റി ക്രിയേറ്റ് ചെയ്യുകയാണല്ലോ. ഞാന്‍ കമല്‍സാറിനോട് സംസാരിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹെയര്‍സ്‌റ്റൈല്‍ കണ്ടിട്ടാണ് മമ്മൂയ്ക്ക് ആ വിഗ് കൊടുത്തത് എന്ന് പറഞ്ഞിരുന്നു.
കമല്‍സാറിന്റെ ആ സമയത്തെ ഫോട്ടോ എടുത്ത് നോക്കിയപ്പോള്‍ ആരെ കാസ്റ്റ് ചെയ്യണമെന്ന് ഒരു സംശയവും ഉണ്ടായിരുന്നില്ല. ജനൂസ് തന്നെ നമ്മുടെ മുന്‍പില്‍ നില്‍ക്കുവാണല്ലോ.
അതുപോലെ പേഴ്‌സണലി എനിക്കൊരു വിഷമം വന്നത് ഷഹീന്റെ കുറച്ചുകൂടി അറ്റന്‍ഷന് കിട്ടേണ്ട കുറച്ച് സീക്വന്‍സുകള്‍ ഉണ്ടായിരുന്നു. അത് ഫൈനല്‍ എഡിറ്റില്‍ പോയി.
സിദ്ദിഖ തന്നെയാണ് ഷഹീന്‍. അതുപോലെ ജോണ്‍ പോള്‍ സാറിനെ വരെ അതേ പോലെ കാണിച്ചു. അദ്ദേഹത്തിന്റെ അവസാന നാളുകളിലെ രൂപവും ഡ്രിസിലെ ചേഞ്ച് വരെ വന്നു. എനിക്ക് ഭയങ്കര സര്‍പ്രൈസിങ് ആയിരുന്നു. മാനറിസം വരെ കൃത്യമായിരുന്നു. അദ്ദേഹത്തിന്റെ ശബ്ദം വരെ അതുപോലെ വന്നു,’ ആസിഫ് പറയുന്നു.
Content Highlight: Actor Asif Ali About Kathodukathoram Movie