‘ഒരു മര്യാദയോടു കൂടി ഞാനും നിങ്ങളുടെ മുന്നില്‍ എത്തുകയാണ്’; 18ാം ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്തുവിട്ട് ടീം എമ്പുരാന്‍

/

ലോകമെമ്പാടുമുള്ള മലയാളികള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് എമ്പുരാന്‍.

മാര്‍ച്ച് 27നാണ് സിനിമ തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന്റെ 18ാമത് ക്യാരക്ടര്‍ പോസ്റ്റര്‍ റിലീസ് ചെയ്തിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ബൈജു സന്തോഷ് അവതരിപ്പിക്കുന്ന കഥാപാത്രമായ മുരുകന്റെ ക്യാരക്ടര്‍ പോസ്റ്ററാണ് റിലീസ് ചെയ്തത്.

മലയാളം കണ്ട ഏറ്റവും വലിയ സിനിമയായി ‘എമ്പുരാന്‍’ എത്തുമ്പോള്‍ അതില്‍ മുരുകന്‍ എന്ന കഥാപാത്രമായി ഒരു മര്യാദയോടു കൂടി താനും പ്രേക്ഷകരുടെ മുന്നില്‍ എത്തുകയാണെന്ന് ബൈജു പറയുന്നു.

‘ലൂസിഫര്‍ എന്ന ചിത്രത്തെയും അതിലെ കഥാപാത്രങ്ങളെയും പ്രത്യേകിച്ച് സ്റ്റീഫനെയും മുരുകനെയുമൊന്നും ആരും മറന്നിട്ടില്ലെന്ന് വിശ്വസിക്കുന്നു.

മലയാളികള്‍ അംഗീകരിക്കുക എളുപ്പമല്ല: പൃഥ്വിയും ആസിഫും ടൊവിയുമൊക്കെ ഒടുവില്‍ പ്രൂവ് ചെയ്തില്ലേ: സംവിധായകന്‍ വിനയ് ഗോവിന്ദ്

വളരെ ഇഷ്ടത്തോടെ അവതരിപ്പിച്ച കഥാപാത്രമായിരുന്നു മുരുകന്‍. നീണ്ട അഞ്ച് വര്‍ഷത്തിനുശേഷം എമ്പുരാനുമായി ഞങ്ങള്‍ വീണ്ടും ഒന്നിക്കുകയാണ്.

മലയാളം കണ്ട ഏറ്റവും വലിയ സിനിമയായി ‘എമ്പുരാന്‍’ എത്തുമ്പോള്‍ അതില്‍ മുരുകന്‍ എന്ന കഥാപാത്രമായി ഒരു മര്യാദയോടു കൂടി ഞാനും നിങ്ങളുടെ മുന്നില്‍ എത്തുകയാണ്.

മാര്‍ച്ച് 27ന് എമ്പുരാന്‍ തിയറ്ററുകളിലെത്തുകയാണ്. കാണണം, കണ്ടേ പറ്റൂ. കണ്ടാല്‍ നിങ്ങള്‍ക്കും കൊള്ളാം, ഞങ്ങള്‍ക്കും കൊള്ളാം.’ബൈജു സന്തോഷ് പറയുന്നു.

വിദേശ രാജ്യങ്ങളില്‍ ചിത്രീകരിച്ച ആക്ഷന്‍ രംഗങ്ങള്‍ ഉള്‍പ്പെടെ വലിയ സര്‍പ്രൈസുകളുമായാണ് ചിത്രം എത്തുന്നതെന്ന സൂചനയാണ് ടീസര്‍ നല്‍കുന്നത്.

മാര്‍ക്കോയിലെ ആ ഒരൊറ്റ സീന്‍ കണ്ടപ്പോള്‍ തന്നെ മതിയായി; ഹനീഫിനോട് ഏതെങ്കിലും നല്ല ഡോക്ടറെ കാണാന്‍ പറയാറുണ്ട്: നിഖില വിമല്‍

ആദ്യ ഭാഗത്തിലെ അഭിനേതാക്കളായ മഞ്ജു വാര്യര്‍, ടൊവിനോ തോമസ്, സാനിയ അയ്യപ്പന്‍, സായ് കുമാര്‍, ഇന്ദ്രജിത് സുകുമാരന്‍, ബൈജു എന്നിവര്‍ക്കൊപ്പം സുരാജ് വെഞ്ഞാറമൂട്, ഷൈന്‍ ടോം ചാക്കോ, ഷറഫുദ്ദീന്‍, അര്‍ജുന്‍ ദാസ് എന്നിങ്ങനെ പുതിയ താരങ്ങളും ചിത്രത്തിലുണ്ട്.

ലൈക്ക പ്രൊഡക്ഷന്‍സും ആശിര്‍വാദ് സിനിമാസും ചേര്‍ന്നാണ് എമ്പുരാന്‍ നിര്‍മിക്കുന്നത്. ദീപക് ദേവ് ആണ് സംഗീതം. സുജിത് വാസുദേവ് ഛായാഗ്രഹണം കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് നിര്‍വഹിക്കുന്നത് അഖിലേഷ് മോഹന്‍ ആണ്.

Content Highlight: Actor Baiju Santhosh about Empuraan