മര്യാദയില്ലെങ്കില്‍ ആരായാലും അകത്തുപോകേണ്ടി വരുമെന്നും അതുറപ്പാണെന്നും നടന്‍ ബൈജു സന്തോഷ്. വേണമെങ്കില്‍ ജയിലില്‍ പോയി കിടക്കുമെന്നൊക്കെ പലരും പറയുമെന്നും എന്നാല്‍ എസി റൂമില്‍ കിടന്നുറങ്ങുന്നവന് ജയിലില്‍ കിടക്കാനാവില്ലെന്നും അവന്‍ മാനസികമായി തകര്‍ന്നുപോകുമെന്നുമായിരുന്നു ബൈജു പറഞ്ഞത്. ഫ്‌ളവേഴ്‌സ് ഒരു കോടി പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ബൈജു.
ചെറുപ്പകാലത്തെ കുറിച്ചും മലയാള സിനിമയില്‍ അവസരം ലഭിക്കാതെ പോയ വര്‍ഷങ്ങളെ കുറിച്ചുമൊക്കെ സംസാരിക്കുകയായിരുന്നു ബൈജു. തനിക്ക് ആരോടും വെറുപ്പോ പരാതിയോ ശത്രുതയോ ഇല്ലെന്നും തന്റെ മുകളില്‍ കയറിപ്പോയവരെ കുറിച്ച് ഓര്‍ത്ത് ഇരിക്കുന്നത് തന്റെ രീതിയല്ലെന്നും തനിക്കുള്ളത് തന്നിലേക്ക് തന്നെ വന്നുചേരുമെന്നുമായിരുന്നു ബൈജു പറഞ്ഞത്.
‘ പണ്ട് മുകേഷേട്ടന്റെ ഒരു സിനിമയ്ക്ക് ഡബ്ബ് ചെയ്തപ്പോള്‍ എനിക്ക് 50 രൂപ കിട്ടിയിരുന്നു. ഡബ്ബിങ് കഴിഞ്ഞപ്പോഴേക്ക് ലേറ്റ് ആയി. അങ്ങനെ
തരംഗിണി സ്റ്റുഡിയോയുടെ ഗേറ്റ് ചാടിക്കടന്നു. അവിടെ ഒരു നേപ്പാളി ഗൂര്‍ക്കയായിരുന്നു. അദ്ദേഹം എന്റെ കാല് പിടിച്ചു വെച്ചു. ഈ 50 രൂപ കാണിച്ചപ്പോള്‍ കാലില്‍ നിന്ന് വിട്ടു. അതോടെ ഞാന്‍ ഓടിപ്പോയി. ചെറിയ പ്രായത്തിലാണ് ഇത്.
കരാട്ടെ സന്തോഷ് എന്നൊരു പേര് സ്‌കൂളില്‍ പഠിക്കുമ്പോള്‍ എനിക്കുണ്ടായിരുന്നു. മാര്‍ഷ്യല്‍ ആര്‍ട്‌സ് എന്ന നിലയില്‍ ഞാന്‍ കരാട്ടെ പഠിച്ചിട്ടുണ്ട്. 15- 16 വയസില്‍ സിക്‌സ്പ് പാക്ക് ഒക്കെ ഉണ്ടായിരുന്നു. അന്ന് ഈ പാക്ക് കാണിച്ച് ആളുകളെ വിരട്ടുമായിരുന്നു. ഇന്ന് അത് കാണണമെങ്കില്‍ എക്‌സ്‌റേ എടുത്ത് നോക്കേണ്ടി വരും. സ്‌കൂളില്‍ ഞാന്‍ ചെറിയൊരു വില്ലനായിരുന്നു,’ ബൈജു പറഞ്ഞു.
കയ്യില്‍ ഒരു തോക്കൊക്കെ ഉണ്ടായിരുന്നെന്ന് കേട്ടിരുന്നല്ലോ എന്ന ചോദ്യത്തിന് തോക്കുണ്ടായിരുന്നെന്നും അത് സ്‌കൂളില്‍ പഠിക്കുമ്പോഴല്ലെന്നുമായിരുന്നു ബൈജുവിന്റെ മറുപടി.
അന്ന് കൈയില്‍ ഒരു തോക്കുണ്ടായിരുന്നു. അത് വാങ്ങിക്കാന്‍ കാരണമുണ്ട്. കോട്ടയത്തുള്ള എന്റെ ഒന്ന് രണ്ട് സുഹൃത്തുക്കളുടെ കയ്യില്‍ തോക്കുണ്ട്. അത് കണ്ട് വാങ്ങിയതാണ്, ബൈജു പറഞ്ഞു.
പ്രയോഗിക്കേണ്ടി വന്നോ എന്ന ചോദ്യത്തിന് അതിനെ പറ്റി ഇപ്പോള്‍ പറയുന്നില്ലെന്നും നിയമത്തെ വെല്ലുന്ന കാര്യം ചെയ്തിട്ടില്ല എന്നാലും പറയുന്നില്ല എന്നായിരുന്നു ബൈജുവിന്റെ മറുപടി. മുന്‍പ് ചെറിയൊരു കേസ് ഉണ്ടായിട്ടുണ്ട്. കേസ് തീര്‍ന്നു. അകത്ത് പോകേണ്ടതായിരുന്നു. പോയില്ല, എന്ന് ബൈജു പറഞ്ഞപ്പോള്‍ ജയില്‍ പേടിയാണോ എന്ന ചോദ്യത്തിന് എസി റൂമില്‍ കിടന്നുറങ്ങുന്നവന് ജയിലില്‍ കടന്ന് ഉറങ്ങാനാവില്ലെന്നും മാനസികമായി തകര്‍ന്നുപോകുമെന്നുമായിരുന്നു ബൈജുവിന്റെ മറുപടി. വേണ്ടി വന്നാല്‍ അകത്തുപോകുമെന്നൊക്കെ പറയും. പക്ഷേ പറ്റില്ല. ഒരു മര്യാദയില്ലെങ്കില്‍ അകത്തുപോയകും. അത് ആരായിരുന്നാലും, ബൈജു പറഞ്ഞു.
Content Highlight: Actor Baiju Santhosh about Malayalam Movie Industry
Also Read: മണിച്ചിത്രത്താഴ് കണ്ട് ശോഭന പൊട്ടിക്കരഞ്ഞു, അതിനൊരു കാരണമുണ്ട്: സ്വര്‍ഗചിത്ര അപ്പച്ചന്‍