പ്രകാശ് മാത്യുവായി നിറത്തിലൂടെ മലയാളികളുടെ മനസില്‍ ഇടംനേടിയ നടനാണ് ബോബന്‍ ആലുംമൂടന്‍. ‘പ്രായംനമ്മില്‍ മോഹം നല്‍കി’ എന്ന ഒരൊറ്റ ഗാനത്തിലൂടെ മലയാള സിനിമയില്‍ ഒരു ഗംഭീര തുടക്കം ബോബന്‍ ആലുംമൂടന് ലഭിച്ചു.
എന്നാല്‍ ആ ഒരു നല്ല തുടക്കം തുടര്‍ന്നുള്ള തന്റെ കരിയറിന് ഗുണം ചെയ്തില്ലെന്ന് പറയുകയാണ് ബോബന്‍ ആലുംമൂന്‍. നിറം നല്ല തുടക്കമായിരുന്നെങ്കിലും അതിന്റെ നേട്ടം സിനിമയില്‍ പിന്നീട് ലഭിച്ചില്ലെന്നാണ് ബോബന്‍ ആലുംമൂടന്‍ പറയുന്നത്.
അഭിനയിച്ച സിനിമകളുടെ എണ്ണം കുറവാണെങ്കിലും നിറം, കല്യാണരാമന്‍ പോലെ എപ്പോഴും ഓര്‍മിപ്പിക്കപ്പെടുന്ന ചില വേഷങ്ങള്‍ ലഭിച്ചതാണ് ഏറ്റവും വലിയ സന്തോഷമെന്നും ബോബന്‍ ആലുംമൂടന്‍ പറയുന്നു.
‘ നിര്‍മാതാവ് രാധാകൃഷ്ണന്‍ ചേട്ടന്‍ വഴിയാണ് നിറത്തില്‍ അവസരം ലഭിച്ചത്. അദ്ദേഹം പറഞ്ഞതനുസരിച്ച് ചിത്രത്തിന്റെ പൂജയുടെ അന്ന് സംവിധായകന്‍ കമല്‍സാറിനെ ചെന്നു കണ്ടു. അദ്ദേഹത്തിന് എന്നെ ഇഷ്ടമായി. കഥ പറഞ്ഞു തന്നു.
ശാലിനിയുമായുള്ള കോമ്പിനേഷന്‍ ആണ് ആദ്യം എടുത്തത്. അത് ഓക്കെയായതോടെ എന്റെ വേഷം ഉറച്ചു. നിറം നല്ല തുടക്കമായിരുന്നു. എന്നാല്‍ അതിന്റെ നേട്ടം സിനിമയില്‍ പിന്നീട് ലഭിച്ചില്ല. അപ്പോഴേക്കും സീരിയലില്‍ തിരക്കായി.
മനോരമ വിഷന്‍ റോസസ് ഇന്‍ ഡിസംബര്‍ ആണ് ആദ്യ സീരിയല്‍. പിന്നീട് കല്യാണരാമനും തൊമ്മനും മക്കളും പോലുള്ള സിനിമകളില്‍ അഭിനയിച്ചെങ്കിലും സമാന സ്വഭാവമുള്ള വേഷങ്ങളായിരുന്നു.
താരങ്ങള്‍ക്ക് നിര്‍മാതാക്കള്‍ എന്നാല്‍ വെറും കാഷ്യര്‍ മാത്രമായി മാറി: സാന്ദ്രാ തോമസ്
ഞാനങ്ങനെ സിനിമയ്ക്ക് വേണ്ടി കാര്യമായി അവസരങ്ങള്‍ ചോദിക്കാറില്ലെന്നതാണ് മറ്റൊരു കാരണം. മാത്രമല്ല ഷൂട്ട് തീര്‍ന്നാല്‍ എത്രയും പെട്ടെന്ന് വീട്ടിലെത്തുന്നതാണ് എന്റെ രീതി.
അമ്മച്ചി, ഭാര്യ, മക്കള്‍, സഹോദരങ്ങള്‍ ഒക്കെ ചേരുന്ന കൊച്ചുലോകമാണ് എന്റേത്. അതിലാണ് സന്തോഷം കണ്ടെത്തുന്നതും. ഞാന്‍ വിദേശത്താണെന്നും മറ്റു ജോലികള്‍ ചെയ്യുന്നുവെന്നും ഇടയ്‌ക്കെപ്പോഴോ കഥ പരന്നു.
പക്ഷേ അഭിനയമല്ലാതെ മറ്റൊരു ജോലിയും ഞാന്‍ ചെയ്തിട്ടില്ല. ഇനിയും ചെയ്യാനും താത്പര്യമില്ല,’ ബോബന്‍ ആലുംമൂടന്‍ പറയുന്നു.
Content Highlight: Actor Boban Alumoodan about his career and Niram Movie