‘ആദ്യം ധാരണയുണ്ടാക്ക്, എന്നിട്ട് വിമര്‍ശിക്ക്’; ബറോസിനെതിരായ വിമര്‍ശനത്തില്‍ മോഹന്‍ലാല്‍

/

നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു ബറോസ്.

വലിയ പ്രതീക്ഷയോടെ തിയേറ്ററില്‍ എത്തിയ ചിത്രം പക്ഷേ പ്രേക്ഷക പ്രതീക്ഷയ്‌ക്കൊത്ത് ഉയര്‍ന്നില്ല. കുട്ടികള്‍ക്ക് വേണ്ടി ഒരുക്കിയ ചിത്രം എന്ന നിലയില്‍ തുടക്കം മുതലേ പറഞ്ഞ ചിത്രം പക്ഷേ കുട്ടികളേയും വേണ്ടത്ര രസിപ്പിക്കുന്നതായില്ല.

ബറോസിനെതിരായി ഉയര്‍ന്നുവരുന്ന വിമര്‍ശനത്തില്‍ മറുപടി പറയുകയാണ് നടന്‍ മോഹന്‍ലാല്‍.

സിനിമ കണ്ടവരെല്ലാം ആസ്വദിച്ചിട്ടുണ്ടെന്നും എന്നാല്‍, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകളാണ് ചിത്രത്തെ വിമര്‍ശിച്ച് രംഗത്തുവരുന്നതെന്നുമായിരുന്നു മോഹന്‍ലാല്‍ പറഞ്ഞത്.

‘ നാല് പതിറ്റാണ്ടിന് ശേഷം ഞാന്‍ സമൂഹത്തിന് മടക്കിനല്‍കുന്ന ഒരു കാര്യമായാണ് ബറോസിനെ കണ്ടത്. ഇനി ചിത്രത്തെ മുന്നോട്ടുകൊണ്ട് പോകേണ്ടത് പ്രേക്ഷകന്റെ ഉത്തരവാദിത്തമാണ്.

കണ്ടവരെല്ലാം ചിത്രം ആസ്വദിച്ചു. എന്നാല്‍, ഇതുവരെ സിനിമ കണ്ടിട്ടുപോലുമില്ലാത്ത ആളുകള്‍ ചിത്രത്തെ വിമര്‍ശിച്ച് രംഗത്തുവരികയാണ്.

വിമര്‍ശനങ്ങളെ പോസിറ്റീവായി സ്വീകരിക്കുന്ന ആള് തന്നെയാണ് ഞാന്‍. എന്നാല്‍ ഒരു കാര്യത്തെ വിമര്‍ശിക്കുമ്പോള്‍ നിങ്ങള്‍ക്ക് അതിനെക്കുറിച്ച് നല്ല ധാരണയുണ്ടായിരിക്കണം.

അങ്ങനെയൊരു കാര്യം ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുകൊടുക്കില്ല: ആ സമയം വരെ മാത്രമേ ഞാന്‍ സിനിമയില്‍ നില്‍ക്കുള്ളൂ: ടൊവിനോ

ഹോളിവുഡ് സിനിമകളുമായോ അവിടെ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയുമായോ ബറോസ് താരതമ്യം ചെയ്യണമെന്ന് എവിടേയും അവകാശപ്പെട്ടിട്ടില്ല. ഞാനും എന്റെ ടീമും പ്രേക്ഷകരിലേക്ക് കൊണ്ടുവന്ന ഒരു പരീക്ഷണചിത്രം മാത്രമാണ് ബറോസ്,’ മോഹന്‍ലാല്‍ പറഞ്ഞു.

അഭിമുഖത്തില്‍ എമ്പുരാനെ കുറിച്ചും മോഹന്‍ലാല്‍ സംസാരിച്ചു. ‘ആക്ഷന്‍, ഡ്രാമ തുടങ്ങി ഒരു കമേഴ്‌സ്യല്‍ ചിത്രത്തില്‍ നിന്ന് നിങ്ങള്‍ക്ക് പ്രതീക്ഷിക്കുന്ന ഘടകങ്ങള്‍ ഒക്കെ ചേര്‍ന്നതാണ് എമ്പുരാന്‍.

പക്ഷേ പ്രധാന കാര്യം ലൂസിഫറുമായി എമ്പുരാനെ താരതമ്യപ്പെടുത്താനാവില്ല എന്നതാണ്. ആദ്യ ഭാഗത്തില്‍ നിന്ന് തികച്ചും വ്യത്യസ്തമാണ് രണ്ടാം ഭാഗം. അത് ഞങ്ങള്‍ ഉറപ്പ് വരുത്തിയിട്ടുണ്ട്.

സംവിധാനത്തിന് ഇടവേള, ഇനി ഫോക്കസ് അഭിനയത്തില്‍: വിനീത് കുമാര്‍

പൃഥ്വിരാജ് ഒരു ഗംഭീര സംവിധായകനാണ്. ഇന്ത്യയിലെ തന്നെ മികച്ച സംവിധായകരില്‍ ഒരാള്‍. അദ്ദേഹത്തിന്റെ കാഴ്ചപ്പാടും അര്‍പ്പണവുമാണ് അതിന് കാരണം. സിനിമയുടെ എല്ലാ മേഖലയെ കുറിച്ചും അദ്ദേഹത്തിന് അസാമാന്യമായ ധാരണയുണ്ട്. സംവിധായകന്‍ എന്ന നിലയില്‍ ഓരോ സിനിമ കഴിയുമ്പോഴും അദ്ദേഹം കൂടുതല്‍ മെച്ചപ്പെടുകയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Actor Director Mohanlal about Barroz and Criticism