ഒരു നടനെന്ന നിലയില്‍ സിനിമയിലെ രണ്ടാം ഘട്ടം ആസ്വദിക്കുകയാണ് വിനീത് കുമാര്‍. ബാലതാരമായി സിനിമയിലെത്തിയ വിനീത് സംവിധായകനായും നടനായുമൊക്കെ ഇന്ന് മലയാള സിനിമയില്‍ തിളങ്ങുകയാണ്.
ഏറ്റവും ഒടുവില്‍ അഭിനയിച്ച റൈഫിള്‍ ക്ലബ്ബിലെ ഷാജഹാന്‍ എന്ന കഥാപാത്രം പ്രേക്ഷകര്‍ ഏറ്റെടുത്തതിന്റെ സന്തോഷവും വിനീതിനുണ്ട്.
പണ്ടൊക്കെ ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ താന്‍ അസ്വസ്ഥനായിരുന്നെന്ന് പറയുകയാണ് വിനീത്. അതിന് പല കാരണങ്ങളുണ്ടായിരുന്നെന്നും വിനീത് പറയുന്നു.
‘ പണ്ടൊക്കെ ചില സിനിമകളില്‍ അഭിനയിക്കുമ്പോള്‍ ഞാന്‍ ഏറെ അസ്വസ്ഥനായിരുന്നു. അതിന് പല കാരണങ്ങളുണ്ട്. ഒരു സംവിധായകന്‍ വന്ന് കഥ പറയുമ്പോള്‍ നമ്മുടെ ഭാവനയില്‍ ഒരു സിനിമ കാണും. അതിനൊരു പശ്ചാത്തലവും കഥാപാത്രത്തിന് ഒരു രൂപവും കാണും.
സെലക്ടീവായപ്പോള്‍ വീട്ടിലിരിക്കേണ്ടി വന്നു, പ്രതിഫലത്തിന്റെ പേര് പറഞ്ഞ് ഒഴിവാക്കി: രമ്യ സുരേഷ്
എന്നാല്‍ അഭിനയിക്കാന്‍ സെറ്റിലെത്തുമ്പോള്‍ അതൊന്നും അങ്ങനെയല്ലെന്ന് തിരിച്ചറിയുമ്പോള്‍ ഞാന്‍ അസ്വസ്ഥനാകും. എന്നാല്‍ ഞാന്‍ അടുത്തിടെ ചെയ്ത വേഗം, സൈമണ്‍ ഡാനിയേല്‍, ചാപ്‌റ്റേഴ്‌സ്, റൈഫിള്‍ ക്ലബ്ബ് എന്നീ ചിത്രങ്ങളെല്ലാം ഏറെ ആസ്വദിച്ച് ചെയ്തവയായിരുന്നു.
സംവിധാനം ചെയ്ത ചിത്രങ്ങളെയെല്ലാം നൂറ് ശതമാനം അര്‍പ്പണ മനോഭാവത്തോടെയാണ് ഞാന്‍ സമീപിച്ചത്. അതെന്നെ ഒരിക്കലും മടുപ്പിച്ചിരുന്നില്ല. ആ ഗണത്തില്‍ ഏറെ ആസ്വദിച്ച് ചെയ്തവയും അല്ലാത്തവയും ഉണ്ടായിട്ടുണ്ട്,’ വിനീത് കുമാര്‍ പറയുന്നു.
സൂക്ഷ്മദര്‍ശിനി എന്നെ വെച്ച് ആലോചിച്ച സിനിമയായിരുന്നില്ല: ബേസില്‍ ജോസഫ്
ഇന്ന് ഓരോ സിനിമയും ഓരോ പുതിയ സംവിധായകരെ പരിചയപ്പെടുത്തുന്നുണ്ടെന്നും പണ്ടത്തേക്കാള്‍ നമ്മള്‍ എടുക്കാന്‍ ഉദ്ദേശിക്കുന്ന സിനിമയെ കുറിച്ച് നിര്‍മാതാക്കളെ ബോധ്യപ്പെടുത്താന്‍ എളുപ്പമുണ്ടെന്നും വിനീത് പറയുന്നു.
‘ എ.ഐ സാങ്കേതിക വിദ്യയില്‍ സിനിമയുടെ മൂലകഥയില്‍ ഒരു കൊച്ചു സിനിമ തന്നെയുണ്ടാക്കി ഇന്ന് കാണിച്ചുകൊടുക്കാം. ഇന്ന് നല്ല സിനിമയൊരുക്കുന്ന പല സംവിധായകരേയും തിരിച്ചറിയാതെ പോകുന്നുണ്ട്. തുടര്‍ച്ചയായി അവരുടെ സിനിമകള്‍ വരുമ്പോള്‍ മാത്രമേ ശ്രദ്ധിക്കപ്പെടുന്നുള്ളൂവെന്നതാണ് സങ്കടം,’ വിനീത് പറഞ്ഞു.
Content Highlight: Actor Director Vineeth Kumar about His new Movies