മമ്മൂട്ടി, ഗോകുല്‍ സുരേഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഗൗതം വാസുദേവ് മേനോന്‍ സംവിധാനം ചെയ്ത ഡൊമിനിക് ആന്‍ഡ് ദി ലേഡീസ് പേഴ്‌സ് തിയേറ്ററിലെത്തിയിരിക്കുകയാണ്. മികച്ച പ്രതികരണമാണ് ചിത്രത്തിന് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.
മമ്മൂട്ടിയ്‌ക്കൊപ്പം ഒരു മുഴുനീള വേഷത്തില്‍ ചിത്രത്തില്‍ ഗോകുല്‍ സുരേഷുമുണ്ട്. മമ്മൂട്ടിയെ കുറിച്ചും അദ്ദേഹത്തിനൊപ്പമുള്ള അഭിനയത്തെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് ഗോകുല്‍.
ഒപ്പം ഗൗതം വാസുദേവ് മേനോന്‍ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്ത ഒരു ചിത്രത്തില്‍ പ്രധാനപ്പെട്ട കഥാപാത്രമായി എത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും ഗോകുല്‍ പറഞ്ഞു.
‘ മമ്മൂക്കയുമായി ഞാന്‍ മാസ്റ്റര്‍പീസില്‍ വര്‍ക്ക് ചെയ്തിരുന്നു. പക്ഷേ അതില്‍ കോമ്പിനേഷന്‍ സീനുകള്‍ ഉണ്ടായിരുന്നില്ല. അന്ന് തൊട്ട് മനസിലുള്ള ആഗ്രഹമായിരുന്നു കോമ്പിനേഷന്‍ ഉള്ള ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്നത്. അങ്ങോട്ടും ഇങ്ങോട്ടും ഡയലോഗൊക്കെയുള്ള ഒരു സിനിമയിലെങ്കിലും അഭിനയിക്കണമെന്ന് ആഗ്രഹിച്ചിരുന്നു.
അത് ഒരു മാനിഫെസ്റ്റേഷന്‍ പോലെ ഇപ്പോള്‍ നടന്നു. ഗൗതം സാറിന്റെ പടത്തില്‍ തന്നെ ആയി എന്നുള്ളത് ഭയങ്കര സന്തോഷം. ഗൗതം സാറിന്റെ എല്ലാ സിനിമകളും നമുക്ക് ഓരോ തരത്തില്‍ ഇന്‍സ്‌പെയറിങ് ആണ്.
അദ്ദേഹത്തിന്റെ നായകന്‍ ആകാന്‍ പറ്റുക എന്നത് തന്നെ വലിയ കാര്യമാണ്. സെക്കന്റ് ഹീറോ ആയി ചെയ്യുക എന്നത് അഭിമാന നിമിഷമായിരുന്നു. അത് വലിയ സന്തോഷമായിരുന്നു,’ ഗോകുല്‍ പറഞ്ഞു.
ചിത്രത്തില്‍ മമ്മൂട്ടിയുമായുള്ള ചില രംഗങ്ങളില്‍ ഗോകുലിന് ചില ബുദ്ധിമുട്ടുകളൊക്കെ ഉണ്ടായതെന്നായിരുന്നു ഇതോടെ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞത്.
അക്കാരണം കൊണ്ട് രേഖയായി അനശ്വര വേണ്ടെന്ന് തീരുമാനിച്ചിരുന്നു, പക്ഷേ നേര് തീരുമാനം മാറ്റി: ജോഫിന്‍
‘മമ്മൂട്ടിയെ പിറകിലിരുത്തി ഗോകുല്‍ ബൈക്കില്‍ പോകുന്ന രംഗങ്ങള്‍ ഉണ്ട്. ബൈക്കിന് നമ്മള്‍ ഉദ്ദേശിക്കുന്ന ഒരു വേഗത ഉണ്ട്. പക്ഷേ ഗോകുല്‍ അത്ര വേഗത്തില്‍ ഓടിക്കുന്നേയില്ല.
കാര്യം അന്വേഷിച്ചപ്പോള്‍ ലെജന്ററി ആക്ടര്‍ മമ്മൂക്കയാണ് പിറകില്‍ ഇരിക്കുന്നതെന്നും തനിക്ക് അത്ര സ്പീഡില്‍ ഓടിക്കാന്‍ കഴിയുന്നില്ലെന്നുമായിരുന്നു ഗോകുല്‍ പറഞ്ഞത്,’ ഗൗതം വാസുദേവ് മേനോന്‍ പറഞ്ഞു.
Content Highlight: Actor Gokul Suresh about Dominic and the Ladies Purse