മലയാള സിനിമയിലെ നടന്മാര്‍ക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളെ കുറിച്ചും ആരോപണ വിധേയരായിട്ടും അമ്മ സംഘടനയിലെ വിവിധ സ്ഥാനങ്ങളില്‍ ചിലര്‍ തുടരുന്നതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.
ധാര്‍മികം എന്ന് പറയുന്നത് വ്യക്തിപരമാണെന്നും താന്‍ അധികാരത്തില്‍ ഇരിക്കുന്നത് ശരിയല്ലെന്ന് തോന്നിയാല്‍ വ്യക്തിപരമായി അയാള്‍ക്ക് മാറി നില്‍ക്കാമെന്നും നിര്‍ബന്ധമായും മാറി നില്‍ക്കണമെന്ന് പറയാന്‍ നമ്മുടെ നിയമ സംവിധാനം അനുവദിക്കുന്നില്ലെന്നും ജഗദീഷ് പറഞ്ഞു.
‘ഏത് മേഖലയില്‍ പ്രവര്‍ത്തിക്കുന്നവരായിരുന്നാലും അവരുടെ പേരില്‍ കേസുകള്‍ വരുമ്പോള്‍ രണ്ട് പക്ഷമുണ്ട്. ഒരുപക്ഷം കോടതി വിധിക്കുന്നതുവരെ അവര്‍ കുറ്റവാളികളല്ല എന്ന് പറയുന്നവര്‍.
ലാലേട്ടന്റെ ആ മറുപടി ഞാന്‍ പ്രതീക്ഷിച്ചിരുന്നില്ല, വല്ലാത്തൊരു ഭാരമായിരുന്നു: തരുണ്‍ മൂര്‍ത്തി
വേറൊരു പക്ഷം കോടതി വിധി വരെ കാത്തിരിക്കേണ്ട കാര്യമില്ലെന്നും ആരോപണവിധേയരായിട്ടുള്ളവര്‍ അധികാര സ്ഥാനങ്ങളില്‍ ഇരിക്കാന്‍ യോഗ്യരല്ല എന്ന് പറയുന്ന പക്ഷവും.
ധാര്‍മികം എന്ന് പറയുന്നത് വ്യക്തിപരമാണ്. വ്യക്തിപരമായി അയാള്‍ക്ക് തോന്നുകയാണ് ഞാന്‍ അധികാരത്തില്‍ ഇരിക്കുന്നത് ശരിയല്ലെന്ന്. അങ്ങനെ തോന്നിയാല്‍ മാറി നില്‍ക്കാം.
ഇതുപോലുള്ള വിഷയങ്ങള്‍ വരുമ്പോള്‍ രാജിവെച്ചവരും കോടതി വിധി വന്നിട്ടേ രാജീവെക്കൂ എന്ന പറഞ്ഞവരും ഉണ്ട്. അക്കൂട്ടത്തില്‍ മന്ത്രിമാരും എം.എല്‍.എമാരും എം.പിമാരും എല്ലാം ഉണ്ട്,’ ജഗദീഷ് പറഞ്ഞു.
ഒരു ജാതി ജാതകം കണ്ട് ആളുകള്‍ ചിരിക്കുന്നു, വേറെ എന്തുവേണം: വിനീത്
ബാബുരാജ് ആരോപണ വിധേയനായിട്ടും ആക്ടിങ് ജനറല്‍ സെക്രട്ടറി സ്ഥാനത്ത് തുടരുന്നത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന് ജഗദീഷിന്റെ മറുപടി ഇങ്ങനെ,
‘ഞാന്‍ ആയിരുന്നെങ്കില്‍ മാറി നിന്നേനെ എന്നേ എനിക്ക് പറയാന്‍ പറ്റൂ. അദ്ദേഹം മാറി നില്‍ക്കണം എന്ന് പറയാന്‍ എനിക്ക് പറ്റില്ല.
സംഘടനയുടെ വൈസ് പ്രസിഡന്റ് എന്ന നിലയില്‍ എനിക്കെതിരെ ആരോപണം വന്നാല്‍ ഞാന്‍ അധികാര സ്ഥാനത്ത് നിന്ന് മാറി നില്‍ക്കും. വേറൊരാള്‍ മാറിനില്‍ക്കണമെന്ന് ആവശ്യപ്പെടുമ്പോള്‍ നമ്മുടെ രാജ്യത്തെ നിയമവ്യവസ്ഥ അങ്ങനെയല്ലെന്ന് കൂടി മനസിലാക്കണം,’ ജഗദീഷ് പറഞ്ഞു.
Content Highlight: Actor Jagadhish about AMMA and Sexual allegations