വിമര്‍ശനങ്ങളെ കുറിച്ചും ട്രോളുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.
അഭിനയത്തിന്റെ കാര്യത്തിലായും എന്തിലായാലും നമ്മളെ ഒരാള്‍ വിമര്‍ശിക്കുമ്പോള്‍ അവരോട് അതിനെ കുറിച്ച് പഠിച്ചിട്ട് വിമര്‍ശിക്ക് എന്ന് പറയുന്നത് ശരിയല്ലെന്ന് ജഗദീഷ് പറയുന്നു.
അവര്‍ പറയുന്ന തെറ്റ് മനസ്സിലാക്കുകയും അടുത്ത പടത്തില്‍ അത് തിരുത്തുകയുമാണ് വേണ്ടതെന്നും താരം പറഞ്ഞു.
നമ്മുടെ നോട്ടത്തിലോ ചലനത്തിലോ ഭാവത്തിലോ ആ നിരൂപകനോ ആ പ്രേക്ഷകനോ കുറ്റം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ശ്രമിക്കുക എന്നതാണ് ചെയ്യേണ്ടതെന്നും ജഗദീഷ് പറയുന്നു.
അത്തരം സങ്കല്‍പ്പങ്ങളൊന്നും ഇല്ല, പക്ഷേ ലൈഫ് പാര്‍ട്ണര്‍ക്ക് ഈ ക്വാളിറ്റികള്‍ ഉണ്ടാകണം: ഗൗരി
‘നമ്മളെ ഒരാള്‍ ട്രോളുമ്പോള്‍ തീര്‍ച്ചയായിട്ടും നമ്മള്‍ മെച്ചപ്പെടും.ഒരു തിരിച്ചറിവ് നമുക്ക് ഉണ്ടാകും.
ഇപ്പോള്‍ അഭിനയത്തിന്റെ കാര്യത്തില്‍ ആണെങ്കിലും ഒരാള്‍ മോശം പറഞ്ഞാല്‍ ഉടനെ തന്നെ അവനെന്തറിയാം അഭിനയത്തെക്കുറിച്ച് എന്നല്ല ഞാന്‍ ചോദിക്കുന്നത്.
അത് മനസ്സിലാക്കി അടുത്ത പടത്തില്‍ ആ പറഞ്ഞ പോയിന്റ് തിരുത്തും. നമ്മുടെ നോട്ടത്തിലോ ചലനത്തിലോ ഭാവത്തിലോ ആ നിരൂപകനോ ആ പ്രേക്ഷകനോ കുറ്റം തോന്നിയിട്ടുണ്ടെങ്കില്‍ അത് ഭാവിയില്‍ റിപ്പീറ്റ് ചെയ്യാതിരിക്കാന്‍ നമ്മള്‍ ശ്രമിക്കുക അത്രേയുള്ളൂ.
ഹിറ്റ്‌ലറിലെ ഏറ്റവും ഒടുവിലത്തെ ആ സീന്‍ ചെയ്യാന്‍ ഞാന്‍ എത്തിയത് അങ്ങനെയാണ്: വിനീത്
മാര്‍ക്കോ സിനിമയെ കുറിച്ചുള്ള തൊണ്ണൂറ് ശതമാനം റിവ്യൂസും ജഗദീഷ് ഞെട്ടിച്ചു എന്നുള്ളതായിരുന്നു. ചിലര്‍ പറഞ്ഞു, ജഗദീഷ് തരക്കേടില്ലാതെ കൈകാര്യം ചെയ്തുവെന്ന്.
പത്ത് ശതമാനം പേര്‍ പറഞ്ഞു, ജഗദീഷിനെ ആ കഥാപാത്രം ഏല്‍പ്പിക്കാന്‍ പാടില്ലായിരുന്നുവെന്നും ജഗദീഷിന്റെ കയ്യില്‍ ആ വേഷം ഭദ്രമായില്ലെന്നും.
അവരുടെ അഭിപ്രായത്തെ ഞാന്‍ പുച്ഛിക്കുന്നില്ല. അവരോട് ഞാന്‍ തര്‍ക്കിക്കുന്നില്ല. അത് അവരുടെ അവകാശമാണ്. എങ്കിലും അത്തരം റിവ്യൂകള്‍ കാണുമ്പോള്‍ ഒരു ചെറിയ വിഷമം തോന്നും,’ ജഗദീഷ് പറയുന്നു.
Content Highlight: Actor Jagadhish about Criticism