മലയാള സിനിമയില്‍ പേടിക്കേണ്ടത് ആ ഗ്രൂപ്പിനെയാണ് : ജഗദീഷ്

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെയാണ് മലയാള സിനിമയില്‍ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന അതിക്രമങ്ങളെ കുറിച്ചും വിവേചനങ്ങളെ കുറിച്ചുമൊക്കെയുള്ള വാര്‍ത്തകള്‍ പുറത്തുവരുന്നത്. മലയാള സിനിമയില്‍ വ്യക്തമായ ഒരു പവര്‍ ഗ്രൂപ്പുണ്ടെന്നും സിനിമയെ നിയന്ത്രിക്കുന്നത് അവരാണെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് വെളിപ്പെടുത്തിയിരുന്നു.

മലയാള സിനിമയിലെ പവര്‍ ഗ്രൂപ്പിനെ കുറിച്ചും അത്തരത്തില്‍ സൂക്ഷിക്കേണ്ട ചിലരെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന്‍ ജഗദീഷ്.

ഇനിയെങ്കിലും ഞാനത് തുറന്ന് പറയണം; വെളിപ്പെടുത്തലുമായി ജഗദീഷ്

സിനിമയില്‍ പവര്‍ ഗ്രൂപ്പ് ഉണ്ടോ എന്ന ചോദ്യത്തിന് സിനിമയില്‍ എല്ലാക്കാലത്തും ഗതിവിഗതികളെ നിയന്ത്രിക്കുന്നവരുണ്ടെന്നായിരുന്നു ജഗദീഷിന്റെ മറുപടി.

‘ഓരോ കാലത്തും ഹിറ്റ് മേക്കേഴ്‌സ് ഉണ്ടാകും. തുടര്‍ച്ചയായി വിജയം നേടിക്കൊണ്ടിരിക്കുന്ന താരങ്ങളും നിര്‍മാതാക്കളും സംവിധായകരും സാങ്കേതികപ്രവര്‍ത്തകരും അവര്‍ വിജയിച്ചു നില്‍ക്കുന്ന കാലത്തു സിനിമയെ സ്വാധീനിച്ചേക്കാം.

ഉദാഹരണത്തിനു തുടര്‍ച്ചയായി അഞ്ചു ഹിറ്റുകള്‍ കിട്ടുന്ന സംവിധായകന്റെ വാക്കുകള്‍ക്ക് ഇന്‍ഡസ്ട്രിയില്‍ മൂല്യം കൂടും. അഭിനേതാക്കളും അതുപോലെ തന്നെ.

സിനിമയിലെ പല ഹീറോകളും രാത്രി എന്നെ മുറിയിലേക്ക് ക്ഷണിച്ചിട്ടുണ്ട്’; തുറന്നുപറഞ്ഞ് നടി മല്ലിക ഷെരാവത്ത്

അതുകൊണ്ട് പവര്‍ ഗ്രൂപ്പ് എന്നു പറയുന്നതിനെക്കാളും സ്വാധീനശക്തി എന്നു വിശേഷിപ്പിക്കാം. സ്വന്തം പ്രൊജക്ടുകള്‍ വിജയിപ്പിക്കുന്നതിനുള്ള ഇവരുടെ ഇടപെടലുകള്‍ മറ്റുള്ളവര്‍ക്കു ഹാനികരമായാല്‍ അതു കുഴപ്പമാണ്.

അങ്ങനെ ഉണ്ടായോ എന്നതിനു തെളിവില്ലാതെ മറുപടി പറയുന്നതു ശരിയല്ല. വിജയത്തിന്റെ കൂടെ നില്‍ക്കുന്നവര്‍ പ്രബലരാണ്. അവര്‍ ഓരോ കാലത്തും മാറി മാറി വരും,’ ജഗദീഷ് പറഞ്ഞു.

അതേസമയം മലയാള സിനിമയില്‍ പേടിക്കേണ്ടത് പവര്‍ ഗ്രൂപ്പിനെയല്ലെന്നും മറ്റൊരു കൂട്ടരെ ആണെന്നും ജഗദീഷ് അഭിമുഖത്തില്‍ പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞെങ്കിലും അതൊഴിവാക്കാന്‍ എനിക്ക് തോന്നിയില്ല, റീനു ഇപ്പോഴും കൂടെയുണ്ടെന്ന് തോന്നാറുണ്ട്: മമിത ബൈജു

പേടിക്കേണ്ടത് പവര്‍ ഗ്രൂപ്പിനെയല്ല, കവര്‍ ഗ്രൂപ്പിനെ ആണു സൂക്ഷിക്കേണ്ടത്. ഒളിഞ്ഞു നിന്ന് ആരോപണങ്ങള്‍ ഉന്നയിക്കുന്നവരാണ് അവര്‍. ഒരാളെ തകര്‍ക്കാന്‍ പ്രവര്‍ത്തനങ്ങള്‍ മോശമാണെന്നു പറഞ്ഞു പരത്തും. മെച്ചപ്പെടുത്താനുള്ള ഒരു നിര്‍ദേശവും തരില്ല. കുറ്റം പറഞ്ഞുകൊണ്ടേയിരിക്കും. ഇങ്ങനൊരു സംഘമുണ്ടെന്ന് എനിക്കു തോന്നിയിട്ടുണ്ട്.

കഴിവുള്ള ഒരു താരത്തെ എല്ലാക്കാലത്തും മാറ്റി നിര്‍ത്താന്‍ ഏതു പവര്‍ ഗ്രൂപ്പ് വിചാരിച്ചാലും സാധിക്കില്ല. എനിക്കു പറ്റിയ റോള്‍ എനിക്കു തന്നെ കിട്ടും. സംഘടനയോടു പിണങ്ങിയതിന്റെ പേരില്‍ ആരെയും മാറ്റി നിര്‍ത്താന്‍ പാടില്ല എന്നാണ് എന്റെ വിശ്വാസം. വിലക്കുകള്‍ ഒരിക്കലും പരിഹാരമല്ല, ജഗദീഷ് പറഞ്ഞു.

Content Highlight: Actor Jagadhish Says the real power group of malayalam Cinema