മലയാളികളുടെ പ്രിയ താരം ജയറാമിന്റെ അറുപതാം ജന്മദിനമാണ് ഇന്ന്. കഴിഞ്ഞ 36 വര്‍ഷായി മലയാള സിനിമയില്‍ സജീവമായ ജയറാമിന് ആശംസകള്‍ നേരുകയാണ് ആരാധകര്‍.
കഴിഞ്ഞ ദിവസമായിരുന്നു ജയറാമിന്റെ മകനും നടനുമായ കാളിദാസിന്റെ വിവാഹം. വിവാഹദിനത്തില്‍ മാധ്യമങ്ങളെ കണ്ട ജയറാം എല്ലാത്തിനും പിന്തുണയുമായി നിന്ന ആരാധകരോടുള്ള സ്‌നേഹം പങ്കുവെക്കുകയും ചെയ്തിരുന്നു.
ഇത്തവണത്തെ പിറന്നാളിന് ഏറെ പ്രത്യേകതയുണ്ടെന്നും ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് താന്‍ കടക്കുകയാണെന്നും പറയുകയാണ് ജയറാം.
‘ കടന്നു വരുന്ന ഓരോ പ്രായങ്ങളും എന്‍ജോയ് ചെയ്യുന്നൊരാളാണ് ഞാന്‍. നര, സ്‌കിന്നില്‍ വരുന്ന ചുളിവുകളെല്ലാം ഞാന്‍ എന്‍ജോയ് ചെയ്യാറുണ്ട്. നിലവില്‍ മകന്റെയും മകളുടെയും വിവാഹം കഴിഞ്ഞു. ഇനി ജീവിതത്തിന്റെ മറ്റൊരു ഘട്ടത്തിലേക്ക് പോകുകയാണ്.
മാര്‍ക്കോയിലെ ഗാനം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദന്‍; സിനിമ സംവിധാനം വലിയ ആഗ്രഹമെന്ന് താരം
നമ്മള്‍ ജനിക്കുന്ന വയസൊന്ന്. പള്ളിക്കുടത്തില്‍ ചേര്‍ക്കാന്‍ വേണ്ടി കൊടുക്കുന്ന കള്ള വയസൊന്ന്. അതുകഴിഞ്ഞ് ജോലി കിട്ടാനും ജീവിതത്തിലെ പലഘട്ടങ്ങളിലും പറയുന്ന വയസുകള്‍ ഒരുപാട്.
വെറൊരാള്‍ നമ്മുടെ മുഖത്ത് നോക്കി പറയുന്നൊരു വയസുണ്ട്. അതിനെക്കാള്‍ ഏറ്റവും വലുത് നമ്മുടെ മനസ് പറയുന്ന വയസാണ്. അങ്ങനെ നോക്കുകയാണെങ്കില്‍ എനിക്ക് വയസ് വളരെ പുറകിലേക്കാണ്.
എന്റെ എസ്.എസ്.എല്‍.സി ബുക്ക് നോക്കിയാലും പാസ്‌പോര്‍ട്ട് നോക്കിയാലും 1965 ഡിസംബര്‍ 10 ആണ് എന്റെ ഡേറ്റ് ഓഫ് ബര്‍ത്ത്. അങ്ങനെ നോക്കിയാല്‍ 59 ആയേ ഉള്ളൂ.
അറുപത് വയസാകുന്ന സമയത്ത് ഞങ്ങളുടെ കള്‍ച്ചറില്‍ ഒരു താലി കെട്ടണം എന്നുണ്ട്. 70, 80 വയസുകളിലും താലി കെട്ടണം. എന്റെ സഹോദരിയാണ് അതുണ്ടാക്കി തരേണ്ടത്.
താലി റെഡിയാക്കി വച്ചിട്ടുണ്ട്. ഗുരുവായൂരമ്പലത്തില്‍ വച്ച് തന്നെ കെട്ടാം എന്നാണ്. ഒന്നും നമ്മുടെ കയ്യിലില്ല. ദൈവത്തിന്റെ കൈകളിലാണല്ലോ’, ജയറാം പറയുന്നു.
മോഹന്‍ലാലിന്റെ ബറോസ് 3 ഡിയില്‍ മാത്രം; 2ഡി വേര്‍ഷന്‍ ഉണ്ടാകില്ലെന്ന് റിപ്പോര്‍ട്ട്
കഴിഞ്ഞ മുപ്പത്തി ആറ് വര്‍ഷമായി ജയറാമിന്റെ പല പ്രായവും താന്‍ കണ്ടിട്ടുണ്ടെന്നും അതൊരു വലിയ യാത്രയായിരുന്നെന്നുമായിരുന്നു പാര്‍വതി പറഞ്ഞത്.
‘ജയറാമിനെ ഞാന്‍ കാണുമ്പോഴൊക്കെ പലപ്പോഴും പല വയസാണ്. ഞങ്ങളെല്ലാം ഒന്നിച്ചിരിക്കുമ്പോള്‍ ജയറാമിന് 25 വയസാണ്. പൂരപ്പറമ്പില്‍ പോകുമ്പോഴും ചെണ്ടമേളം കേള്‍ക്കുമ്പോഴും പതിനെട്ട്, ഇരുപത് വയസുള്ളൊരു കുട്ടിയാണ്.
പക്ഷേ നമ്മളൊരു ട്രിപ്പ് പോയി ഒരു അമ്യൂസ്‌മെന്റ് പാര്‍ക്കില്‍ കയറിയാല്‍ 70 വയസുള്ളൊരു അപ്പൂപ്പന്‍ ആകും. അതുപോലെ പല പ്രായത്തിലാണ് ഞാന്‍ കണ്ടിരിക്കുന്നത്.
എന്നെ സംബന്ധിച്ച് ഇതെല്ലാം ബോണസ് ആണ്, അവിടെ വില്ലന്‍, ഹീറോ വ്യത്യാസമില്ല: രാജ് ബി ഷെട്ടി
36 വര്‍ഷം എന്നത് വലിയൊരു യാത്രയായിരുന്നു. ഓരോ നിമിഷവും ഞാന്‍ എന്‍ജോയ് ചെയ്തിട്ടുണ്ട്. ഇപ്പോഴും അങ്ങനെ തന്നെ. ദൈവം അനുഗ്രഹിച്ച് ഞങ്ങള്‍ക്ക് ഇങ്ങനെ തന്നെ 100 വയസ് വരെ പോകാന്‍ പറ്റട്ടെ എന്നുള്ളൊരു പ്രാര്‍ത്ഥനയാണ്’, പാര്‍വതി പറഞ്ഞു.
Content Highlight: Actor jayaram 60th birthday