മനസില്‍ വിരോധം സൂക്ഷിക്കാറുണ്ട്, പക്ഷേ അയാള്‍ക്കെതിരെ ഞാന്‍ ഒന്നും ചെയ്യില്ല: കുഞ്ചാക്കോ ബോബന്‍

/

ചില കാര്യങ്ങളിലെ സത്യാവസ്ഥകള്‍ വിളിച്ചുപറയാന്‍ പറ്റാത്ത സാഹചര്യങ്ങളില്‍ അതിനെ അതിജീവിക്കുന്നത് എങ്ങനെയാണെന്ന് പറയുകയാണ് നടന്‍ കുഞ്ചാക്കോ ബോബന്‍.

ഒപ്പം ഏതെങ്കിലും രീതിയില്‍ ആരെങ്കിലുമായി ഒരു പ്രശ്‌നം ഉണ്ടെങ്കില്‍ ആ വിരോധം മനസില്‍ സൂക്ഷിക്കുന്ന രീതി തനിക്കുണ്ടെന്നും കുഞ്ചാക്കോ ബോബന്‍ പറയുന്നു.

‘ ചില കാര്യങ്ങളിലെ സത്യാവസ്ഥകള്‍ വിളിച്ചുപറയാന്‍ പറ്റാത്ത സാഹചര്യമൊക്കെ വരുമ്പോള്‍ ഞാന്‍ പോയി ബാഡ്മിന്റണ്‍ കളിക്കും. അതൊരു സ്ട്രസ് റിലീഫ് ആണ്.

താരമുഷ്‌ക് മടക്കി കൂട്ടി കൈയ്യില്‍ തന്നെ വെച്ചോ; മലയാള സിനിമയെ നശിപ്പിക്കുന്നത് റിവ്യുവേഴ്സല്ല, നിങ്ങളെ പോലുള്ളവരുടെ ഹുങ്കാണ്: ശാരദക്കുട്ടി

ഷോള്‍ഡര്‍ ഇഞ്ചുറി ഉള്ളതുകൊണ്ട് ബാസ്‌ക്കറ്റ് ബോളിലേക്ക് മാറിയിരിക്കുകയാണ്. പക്ഷേ തേരാപ്പാര ഓടി നമ്മള്‍ ഒരു വഴിക്കാകും. എന്തെങ്കിലും ഒരു ഗെയിമിലേക്ക് പോയി മറ്റവന്റെ നെഞ്ചത്തിട്ട് അടിച്ചു തീര്‍ക്കാന്‍ പറ്റുന്ന ദേഷ്യമാണെങ്കില്‍ നമ്മള്‍ തീര്‍ക്കും.

എന്റെ പോസ്റ്റര്‍ മാറ്റിയവന്റെ മുഖമാണ് അപ്പുറത്ത് എന്ന നിലയില്‍ കൊടുക്കും (ചിരി). പിന്നെ നമ്മള്‍ ചെയ്ത പ്രവൃത്തികള്‍ നല്ലതാണെങ്കില്‍ അതിനുള്ള റിസള്‍ട്ട് നമുക്ക് ലഭിക്കും. അവരുടെ മുന്‍പില്‍ നന്നായി ജീവിച്ച് കാണിച്ചു കൊടുക്കുക എന്നത് തന്നെയാണ് ഏറ്റവും വലിയ റിവഞ്ച്,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ജീവിതത്തില്‍ കുറ്റബോധം സൂക്ഷിക്കുന്ന വ്യക്തിയാണോ അതോ വിരോധം സൂക്ഷിക്കുന്ന ആളാണോ എന്ന ചോദ്യത്തിന് വിരോധം സൂക്ഷിക്കാറുണ്ട് എന്നായിരുന്നു ചാക്കോച്ചന്റെ മറുപടി.

ആ തെലുങ്ക് നടിയുടെ മലയാളം വേര്‍ഷനായിരുന്നു എന്നില്‍ നിന്ന് ആളുകള്‍ പ്രതീക്ഷിച്ചിരുന്നത്: വാണി വിശ്വനാഥ്

പക്ഷേ അയാള്‍ക്കെതിരെ താന്‍ ഒന്നും ചെയ്യാറില്ലെന്നും അതിനേക്കാള്‍ നല്ല രീതിയില്‍ ജീവിച്ചു കാണിച്ചുകൊടുക്കുക എന്നതാണ് തന്റെ രീതിയെന്നും ചാക്കോച്ചന്‍ പറഞ്ഞു.

അത്തരത്തിലൊരാളെ മുന്നില്‍ കണ്ടാല്‍ ഏത് രീതിയിലായിരിക്കും റിയാക്ട് ചെയ്യുക എന്ന ചോദ്യത്തിന് മാക്‌സിമം അവോയ്ഡ് ചെയ്യുമെന്നും സ്‌കിപ്പ് ചെയ്യാന്‍ പറ്റാത്ത സാഹചര്യമാണെങ്കില്‍ കാഷ്വല്‍ ആയി സംസാരിച്ച് പോകുമെന്നായിരുന്നു ചാക്കോച്ചന്റെ മറുപടി. അയാളൊരു ഫര്‍ണിച്ചര്‍ ആണെന്ന രീതിയിലായിരിക്കും താന്‍ സംസാരിക്കുകയെന്നും ചാക്കോച്ചന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about Guilt and Revenge