അപ്പയ്ക്ക് എത്ര വയസായെന്ന ചോദ്യത്തിന് 37 എന്ന് ഞാന്‍ പറഞ്ഞു; അവന്റെ മറുപടി കേട്ട് അമ്പരന്നുപോയി: കുഞ്ചാക്കോ ബോബന്‍

എത്ര സീരിയസ് റോളുകള്‍ ചെയ്താലും പ്രായം കടന്നുപോയാലും എന്നും മലയാളികളുടെ മനസില്‍ ഒരു ചോക്ലേറ്റ് നായകന്റെ സ്ഥാനമാണ് കുഞ്ചാക്കോ ബോബന്.

ഈ നിത്യയൗവനത്തിന്റെ രഹസ്യമെന്താണെന്ന ചോദ്യത്തിന് രസകരമായ മറുപടി പറയുകയാണ് ചാക്കോച്ചന്‍. മകന്‍ ഇസയുമായുള്ള ഒരു സംഭാഷണത്തെ കുറിച്ചാണ് കുഞ്ചാക്കോ ബോബന്‍ സംസാരിച്ചത്.

‘ ഈയടുത്ത് മോന്‍ ഉറക്കത്തില്‍ എന്നോട് ചോദിച്ചു, അപ്പ അപ്പയ്ക്ക് എത്ര വയസ്സായി എന്ന്. ഞാന്‍ ഇത്തിരി പ്രായം കുറച്ചു പറയാം എന്ന് കരുതി 37 എന്ന് പറഞ്ഞു. എടുത്തടിച്ച പോലെ മറുപടി വന്നു അതിത്തിരി ഓവര്‍ അല്ലേ അപ്പാ എന്ന്.

ഇടയ്ക്ക് ഞാന്‍ ആ നടനുമായി ഉടക്കും, ഒട്ടും കോംപ്ലക്സ് ഇല്ലാത്ത വ്യക്തിയാണ് അദ്ദേഹം: ഉര്‍വശി

ഉറക്കത്തിലാണ് എന്ന് ആലോചിക്കണം. അങ്ങനെ യൗവനം എന്നൊന്നുമില്ല. ചിലപ്പോള്‍ എന്റെ ജീനിന്റെ ഗുണമായിരിക്കും. അപ്പനും അമ്മയും കാണാന്‍ അത്യാവശ്യം ഗ്ലാമര്‍ ഉള്ളവരാണ്.

ഞാന്‍ തന്നെ അമ്മയോട് പറഞ്ഞിട്ടുണ്ട്, അമ്മ എന്റെ അമ്മയല്ലായിരുന്നുവെങ്കില്‍ അമ്മയെ ഞാന്‍ വളച്ചേനേ എന്ന്. ജീവിതം ആസ്വദിക്കുക, ഈ നിമിഷത്തില്‍ ജീവിക്കുക. ബാക്കിയുള്ളവര്‍ക്ക് ബുദ്ധിമുട്ടും വിഷമവും ഉണ്ടാകാതിരിക്കാന്‍ ശ്രമിക്കുക.

ജീവിതത്തെ സിമ്പിള്‍ ആയി കാണുക. അത്രേയുള്ളൂ. ഞാന്‍ നന്നായി ഭക്ഷണം കഴിക്കുന്നു, നന്നായി കളിക്കുന്നു, അത്യാവശ്യത്തിന് ഇതൊക്കെ തന്നെ രഹസ്യം,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

അമല്‍നീരദിന്റെ ഒരു സിനിമയില്‍ ആദ്യമായി അഭിനയിക്കുമ്പോള്‍ തന്നെപ്പോലെ തന്നെ എക്‌സൈറ്റഡ് ആയിരുന്നു ഭാര്യ പ്രിയയുമെന്നും കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

ഞാന്‍ എങ്ങനെ അഭിനയിച്ചാലും അവര്‍ ഓക്കെ മാഡം, വെരിഗുഡ് മാഡം എന്നേ പറയൂ, മലയാളത്തില്‍ പക്ഷേ അങ്ങനെയല്ല: സുഹാസിനി

സ്ലോ മോഷനും ജാക്കറ്റും തോക്കും ഒക്കെ ഉണ്ടോ എന്നാണ് അവള്‍ ആദ്യം അന്വേഷിച്ചതെന്നും അതൊന്നും ഇല്ല എന്നാണ് തോന്നുന്നതെന്നായിരുന്നു തന്റെ മറുപടിയെന്നും ചാക്കോച്ചന്‍ പറയുന്നു. പക്ഷേ പിന്നെ എല്ലാവര്‍ക്കും ഈ പറഞ്ഞ ജാക്കറ്റും തോക്കുമൊക്കെ കിട്ടിയെന്നും ചാക്കോച്ചന്‍ പറഞ്ഞു.

‘അമലിന്റെ സിനിമയുടെ ഭാഗമാകാന്‍ എന്റെ അത്രതന്നെ എക്സൈറ്റഡ് ആയിരുന്നു പ്രിയ. ഇതില്‍ ഞാനൊരു പീഡിയാട്രീഷ്യന്‍ ആയിട്ടാണ് അഭിനയിക്കുന്നത്.

പ്രിയ എന്നോട് ആദ്യം ചോദിക്കുന്നത് സ്ലോ മോഷനും ജാക്കറ്റും തോക്കും ഒക്കെ ഉണ്ടോ എന്നാണ്. അതൊന്നും ഇല്ല എന്നാണ് തോന്നുന്നതെന്നായിരുന്നു എന്റെ മറുപടി.

പാലാക്കാരന്‍ അച്ചായന്‍, മുണ്ട്, ജുബ്ബ, ബ്രെയ്സ്ലെറ്റ്, ആ ലൈന്‍ ഞാന്‍ വിട്ടു; ബ്രേക്ക് വരാനുള്ള കാരണം അതാണ്: നിസ്താര്‍ സേഠ്

പക്ഷേ പിന്നെ എല്ലാവര്‍ക്കും ഈ പറഞ്ഞ ജാക്കറ്റും തോക്കും സ്ലോ മോഷനുമൊക്കെ കിട്ടിയിട്ടുണ്ട്. എല്ലാവരും ഹാപ്പിയാണ്. നമ്മള്‍ ആഗ്രഹിക്കുന്ന അമല്‍ നീരദ് ചേരുവകള്‍ എല്ലാം ഇതിലുണ്ട്.

അതിനൊപ്പം നമ്മള്‍ പ്രതീക്ഷിക്കാത്ത ഒരു സര്‍പ്രൈസ് എലമെന്റും സിനിമയില്‍ ഉണ്ട്. ആ എക്സ് ഫാക്ടര്‍ പ്രത്യേകിച്ചും ഒരു തീയേറ്റര്‍ എക്സ്പീരിയന്‍സില്‍ നന്നായി ആസ്വദിക്കാന്‍ സാധിക്കും എന്നാണ് ആഗ്രഹിക്കുന്നതും വിശ്വസിക്കുന്നതും,’ കുഞ്ചാക്കോ ബോബന്‍ പറഞ്ഞു.

Content Highlight: Actor Kunchacko Boban about his Son