ആ നടനെ ഒന്നാദരിക്കണം എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ അതിനുള്ള സംവിധാനം ഇല്ലെന്നായിരുന്നു അവരുടെ മറുപടി : മമ്മൂട്ടി

നടന്‍ ജനാര്‍ദ്ദനനെ കുറിച്ച് വികാരനിര്‍ഭരമായ വാക്കുകള്‍ പങ്കുവെച്ച് നടന്‍ മമ്മൂട്ടി. സീ കേരളം കുടുംബം അവാര്‍ഡ് വേദിയില്‍ ജനാര്‍ദ്ദനന് പുരസ്‌കാരം നല്‍കവേയായിരുന്നു ജനാര്‍ദനന്‍ എന്ന നടനെ ചിലര്‍ അവഗണിച്ചതിനെ കുറിച്ചും അദ്ദേവുമായുള്ള അടുപ്പത്തെ കുറിച്ചുമൊക്കെ മമ്മൂട്ടി സംസാരിച്ചത്.

ഒരുപാട് കാലമായി ഈ ചേട്ടന്‍ സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയിട്ട്. പലപ്പോഴും ഞാന്‍ ആലോചിച്ചിട്ടുണ്ട് എന്തുകൊണ്ട് ഇദ്ദേഹത്തിന് അര്‍ഹിക്കുന്ന അംഗീകാരം കിട്ടുന്നില്ല എന്ന്.

അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ ജീവിച്ചിരുന്ന പലരും ഇപ്പോള്‍ ഇല്ല. അവര്‍ക്കൊക്കെ ഒരുപാട് അംഗീകാരങ്ങള്‍ കിട്ടുന്നുണ്ട്, ഒരുപാട് ബഹുമതികള്‍ ഇപ്പോഴും കൊടുക്കുന്നുമുണ്ട്. ജനാര്‍ദനന്‍ ചേട്ടനോട് ഈ സ്‌നേഹവും ആദരവും കാണിച്ച സീ ടിവിക്ക് ഒരു നന്ദി കൂടി ഞാന്‍ പറയുകയാണ്.

ഇപ്പോഴും അടുത്തകാലത്തായി നടന്ന ഒരു പരിപാടിയില്‍ ഞാന്‍ ജനാര്‍ദനന്‍ ചേട്ടനെ ഒന്നാദരിക്കണം എന്ന് പറഞ്ഞപ്പോള്‍ അതിനുള്ള സംവിധാനം ഇല്ല എന്നായിരുന്നു അവര്‍ പറഞ്ഞത്. ഈ വേദി ഇന്നത്തെ എന്റെ ഏറ്റവും സന്തോഷമാണ്,

ആ തെറ്റിദ്ധാരണയുടെ പേരില്‍ ചിലര്‍ എന്റെയും അപ്പുവിന്റെയും കാസ്റ്റിങ് വേണ്ടെന്ന് വെച്ചു: ആസിഫ് അലി

ജനാര്‍ദനനന്‍ ചേട്ടനെ കുറിച്ച് പറയുകയാണെങ്കില്‍ ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. ജനാര്‍ദനന്‍ ചേട്ടന് ഓര്‍മയില്ലാത്ത അദ്ദേഹത്തിന്റെ ആദ്യത്തെ പടം എനിക്കോര്‍മ്മയുണ്ട്. ആദ്യത്തെ കഥയാണ് ആ സിനിമ.

ഞങ്ങള്‍ ആദ്യ സിനിമയില്‍ അഭിനയിക്കുന്നത് ഒരു ഫൈറ്റ് സീനിലാണ്. ഒരുപാട് കാര്യങ്ങള്‍ എനിക്ക് ഓര്‍ത്തെടുത്ത് പറയാന്‍ കഴിയും. ഞങ്ങള്‍ ഒരു നാട്ടുകാരാണ്. ഒരുപാട് കാലത്തെ പരിചയവും പഴക്കവുമുണ്ട്.

ഞാന്‍ സിനിമയില്‍ വന്ന കാലത്ത് കുറച്ചാളുകളേ പരിചയക്കാരായുള്ളൂ. ഒരു പരിചയക്കാരന്‍ എന്ന് പറയാന്‍ അന്ന് ജനാര്‍ദനന്‍ ചേട്ടന്‍ മാത്രമേയുള്ളൂ. ഞാന്‍ അന്ന് ചെറിയ നടനാണ്, വരുന്നേയുള്ളൂ. പല ആള്‍ക്കാരോടും അദ്ദേഹം അന്ന് പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട് മമ്മൂട്ടി എന്റെ നാട്ടുകാരാനാണ് കേട്ടോ എന്ന്. അക്കാലത്താണ്, ഓര്‍ക്കണം.

ബൈജു ഉണ്ടെങ്കില്‍ ഞാന്‍ ഇല്ലെന്ന് ബിജു മേനോന്‍, ഇതോടെ ഞാന്‍ കുഴപ്പത്തിലായി: മനോജ് കെ. ജയന്‍

അത്രത്തോളം വലിയ സന്തോഷവും അംഗീകാരവും എനിക്ക് വേറെ കിട്ടാനില്ല. മലയാളത്തിലെ പ്രഗദ്ഭനായ ഒരു നടന്‍ അദ്ദേഹത്തിന്റെ നാട്ടുകാരനാണ് സ്വന്തക്കാരനാണ് എന്നൊക്കെ പറയുമ്പോള്‍ കിട്ടുന്ന ഒരു സന്തോഷം അത് അനുഭവിച്ചവര്‍ ഉണ്ടെങ്കില്‍ മനസിലാകും,’ മമ്മൂട്ടി പറഞ്ഞു.

തന്റെ ജീവിതത്തിലെ ഏറ്റവും സുന്ദരമായ ഒരു നിമിഷമായി ഞാന്‍ ഇതിനെ കണക്കാക്കുന്നു എന്നായിരുന്നു മറുപടിയായി ജനാര്‍ദനന്‍ പറഞ്ഞത്. മമ്മൂട്ടി തന്റെ അനിയനാണെന്നും ഈ ആദരം അദ്ദേഹത്തിന്റെ കയ്യില്‍ നിന്ന് ഏറ്റുവാങ്ങിയതില്‍ ഏറെ സന്തോഷമുണ്ട്. ദൈവം അനുഗ്രഹിക്കട്ടെയെന്നുമായിരുന്നു ജനാര്‍ദനന്‍ പറഞ്ഞത്. ഒപ്പം മമ്മൂട്ടിയേക്കാള്‍ തനിക്ക് അടുപ്പമുളള മമ്മൂട്ടിയുടെ അച്ഛനെ കുറിച്ചും ജനാര്‍ദനന്‍ വേദിയില്‍ സംസാരിച്ചു.

Content Highlight: Actor Mammootty about Actor Janardhanan