ഒ.ടി.ടി റിലീസുകള്‍ക്ക് ശേഷം സിനിമകള്‍ക്ക് വിവിധ ഭാഷകളില്‍ ലഭിക്കുന്ന സ്വീകാര്യതയെ കുറിച്ചും സിനിമകള്‍ ഭാഷാ അതിര്‍ത്തികള്‍ ഭേദിച്ച് സഞ്ചരിക്കാന്‍ തുടങ്ങിയതിനെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന് മമ്മൂട്ടി.
ഇന്ന് നമ്മുടെ സിനിമകള്‍ എല്ലായിടത്തും എത്തിത്തുടങ്ങിയെന്നും ഇതൊന്നും സ്വപ്നം പോലും കണ്ടിരുന്നില്ലെന്നുമാണ് മമ്മൂട്ടി പറയുന്നത്.
ഒപ്പം ഇന്ന് ഇന്ത്യയില്‍ കണ്ടന്റില്‍ ഏറ്റവും മുന്നിട്ടു നില്‍ക്കുന്നത് മലയാള സിനിമയാണെന്നും മമ്മൂട്ടി പറഞ്ഞു.
ഒരു പ്രത്യേക കഥാപാത്രങ്ങളില്‍ മാത്രം ഒതുങ്ങിപ്പോകാതെ എന്തും പരീക്ഷിക്കാമെന്ന നിലയിലേക്ക് മലയാളത്തിലെ മിക്ക നടന്മാരും മാറിക്കഴിഞ്ഞെന്നും മമ്മൂട്ടി പറയുന്നു.
ദി ക്യൂ സ്റ്റുഡിയോയ്ക്ക് നല്കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.
ബിലാലാണ് എന്നെ കരയാന്‍ പഠിപ്പിച്ചത് : ഫഹദ് ഫാസില്‍
‘സിനിമ എല്ലായിടത്തും എത്തുകയാണ്. തിങ്കളാഴ്ച നിശ്ചയം എന്ന സിനിമ കശ്മീരിലുള്ള ആളുകള്‍ കണ്ട് അവര്‍ മെസ്സേജ് അയച്ചെന്ന് ആരോ പറയുന്നത് കേട്ടിരുന്നു. അതൊക്കെ അത്ഭുതമല്ലേ.
നമ്മള് സ്വപ്നം കണ്ടിട്ടില്ല അങ്ങനെ ഒരു അവസ്ഥ. കൊറിയന്‍ സിനിമ നമ്മള് കാണുന്നില്ലേ. നമ്മുടെ സിനിമയ്ക്കും ഇങ്ങനെ ഒരു ഓപ്പണിങ് ഉണ്ടാകുകയാണ്. അത് ഒ.ടി.ടിയുടെ അഡ്വാന്റേജാണ്.
ഇന്ത്യയില്‍ ഇപ്പോള്‍ ഏറ്റവും കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത് മലയാളം സിനിമകളാണ്. കണ്ടന്റ് വൈസ്. ഉള്ളടകത്തില്‍ നമ്മള് മറ്റുള്ളവരേക്കാള്‍ കുറച്ച് മുന്നിലാണ്.
പരീക്ഷണ ചിത്രങ്ങള്‍ ചെയ്യാന്‍ ധൈര്യപ്പെട്ട് ആക്ടേഴ്സ് മുന്നോട്ടു വരുന്നുണ്ട്. മറ്റു ഭാഷകളിലുളള മേജര്‍ ആക്ടേഴ്സിന് ലിമിറ്റഡ് ആയിട്ടുള്ള കഥാപാത്രങ്ങല്‍ക്ക് അപ്പുറത്തേക്ക് ചെയ്യാന്‍ പറ്റുന്നില്ല.
ഭീഷ്മപര്‍വത്തിനായി ഞാന്‍ പ്രത്യേകിച്ച് ഒന്നും ചെയ്തിട്ടില്ല, സംഭവിച്ചത് ഇതായിരിക്കാം: മമ്മൂട്ടി
നമ്മള് അതില്‍ നിന്ന് വെട്ടിച്ചാടി. യങ് സ്റ്റേഴ്സ് അടക്കം. ആ വേലി നമ്മള് പൊളിച്ചു കഴിഞ്ഞു. ഏത് തരം പരീക്ഷണങ്ങളും ചെയ്യാമെന്ന നിലയിലെത്തി. പ്രേക്ഷകരും റെഡിയാണ്.
നിങ്ങള്‍ കൊണ്ടുവാ ഞങ്ങള്‍ നോക്കട്ടെ എന്നുള്ള നിലയില്‍ അവര്‍ നില്ക്കുപ്പുണ്ട്. അത് തന്നെ വലിയ കാര്യമല്ലേ.
നമുക്ക് എന്ത് തരം പരീക്ഷണവും ചെയ്യാം. അത് നല്ലതാണെങ്കില്‍ സ്വീകരിക്കുന്ന ഒരു പ്രേക്ഷക സമൂഹം ഉണ്ടാകുക വലിയ കാര്യമാണ്.
അങ്ങനെ ഒരു എഡ്യുക്കേഷനുള്ള സമൂഹം ഉണ്ട്. പിന്നെ നമ്മള് തിരിച്ചറിയുക എന്നതാണ്.
സ്വയം റീ ഇന്വെന്ഡ് ചെയ്തില്ലെങ്കില്‍ നമ്മള് എവിടെയെങ്കിലും കെട്ടിക്കിടക്കും. ടൈഡ് അപ്പ് ആയിപ്പോകും,’ മമ്മൂട്ടി പറയുന്നു.
Content Highlight: Actor Mammootty about Malayalam Cinema and Actors