ആറാം തമ്പുരാന്‍ എന്ന എവര്‍ഗ്രീന്‍ ഹിറ്റ് ചിത്രത്തിന്റെ പിറവിയെ കുറിച്ച് സംസാരിക്കുകയാണ് നടനും നിര്‍മാതാവുമൊക്കെയായ മണിയന്‍പിള്ള രാജു.
ആറാം തമ്പുരാന്‍ നടക്കാന്‍ താന്‍ നിമിത്തമായത് എങ്ങനെയാണെന്നാണ് മണിയന്‍പിള്ള രാജു പറയുന്നത്. മോഹന്‍ലാലിനേയും മറ്റൊരു നടനേയും വെച്ച് ഒരു സിനിമ നിര്‍മിക്കാനായിരുന്നു സുരേഷ് കുമാര്‍ പ്ലാന്‍ ചെയ്തതെന്നും അപ്രതീക്ഷിതമായി താന്‍ കേട്ട ഒരു കഥ പിന്നീട് സിനിമയായി മാറുകയായിരുന്നെന്നും മണിയന്‍ പിള്ള രാജു പറയുന്നു.
‘ ഞാന്‍ ഒരിക്കല്‍ ഫ്‌ളൈറ്റില്‍ പോകുമ്പോള്‍ എന്റെ അടുത്തുള്ളത് സുരേഷ് കുമാറാണ്. എന്തൊക്കെയുണ്ട് സുരേഷേ, അടുത്ത പടം ഏതാണ് എന്ന് ചോദിച്ചു.
കമല്‍ സംവിധാനം ചെയ്യുന്ന പടമാണ്. അര്‍ജുന്‍ എന്ന കന്നട ആക്ടറും മോഹന്‍ലാലും ആണ് എന്ന് പറഞ്ഞു. അര്‍ജുന്റെ റെമ്യൂണറേഷനും പറഞ്ഞു. ഇതെങ്ങനെ മലയാളത്തില്‍ വര്‍ക്ക് ഔട്ട് ആകുമെന്ന് ഞാന്‍ ചോദിച്ചു.
അസുരവംശിയുടെ ഡബ്ബിങ്ങിന് പോയപ്പോള്‍ രഞ്ജിത്ത് എന്നോട് ഒരു കഥ പറഞ്ഞിരുന്നു, സൂപ്പര്‍ കഥയാണ് അതൊക്കെ മോഹന്‍ലാലിനെ വെച്ച് എടുത്താല്‍ ഷുവര്‍ പൈസയാണ് എന്ന് പറഞ്ഞു.
പിറ്റേ ദിവസം മോഹന്‍ലാല്‍ എന്നെ വിളിച്ചു. അണ്ണന്‍ ഒരു കഥ കേട്ടു എന്നറിഞ്ഞു, ഉഗ്രനാണോ എന്ന് ചോദിച്ചു. അപ്പോള്‍ ഞാന്‍ മുഴുവന്‍ കഥയും കേട്ടിട്ടില്ല, എന്നിട്ടും ഞാന്‍ അതിഗംഭീരമായിട്ടുണ്ട് ആറാം തമ്പുരാന്‍ എന്നാണ് പേര് നന്നായിട്ടുണ്ടെന്ന് പറഞ്ഞു.
അതിന് ശേഷം സുരേഷ് കുമാര്‍ എന്നെ വിളിച്ചു. എന്താണ് ചെയ്യേണ്ടത് എന്ന് ചോദിച്ചു. നിങ്ങള്‍ ഷാജി കൈലാസിനും രഞ്ജിത്തിനും ഒരു അഡ്വാന്‍സ് കൊടുക്കൂ എന്ന് പറഞ്ഞു.
അന്ന് തന്നെ അവര്‍ ഇവര്‍ക്ക് രണ്ട് പേര്‍ക്കും അഡ്വാന്‍സ് കൊടുക്കുകയാണ്. അങ്ങനെയാണ് ആ പടം നടക്കുന്നത്. ആ സിനിമ സുരേഷ് കുമാറിന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഹിറ്റായി മാറി. എനിക്ക് അതില്‍ അഭിനയിക്കാനും ഒരു യോഗമുണ്ടായി,’ മണിയന്‍പിള്ള രാജു പറഞ്ഞു.
Content Highlight: Actor Maniyanpilla Raju about Aaramthamburan Movie