സോഷ്യല്‍മീഡിയയില്‍ വരുന്ന റീലുകളെ കുറിച്ചും കമന്റുകളെ കുറിച്ചുമൊക്കെ സംസാരിക്കുകയാണ് നടന് മനോജ് കെ. ജയന്. സോഷ്യല്‍ മീഡിയയില്‍ താന്‍ ഷെയര്‍ ചെയ്യുന്ന പല റീലുകളും അറിയാതെ ഹിറ്റാകുന്നതാണെന്നാണ് മനോജ് കെ. ജയന് പറയുന്നത്. തന്റെ ഒരു വീഡിയോ എട്ട് ദിവസം കൊണ്ട് എട്ട് മില്യണ്‍ പേര് കണ്ടതിനെ കുറിച്ചും മനോജ് കെ. ജയന് സംസാരിക്കുന്നുണ്ട്.
‘എന്റെ റീലുകളൊക്കെ അറിയാതെ ഹിറ്റ് ആയതാണ്. യു.കെയില്‍ പമ്പില്‍ പോയാല്‍ നമ്മള് തന്നെ പെട്രാള്‍ അടിക്കണം. ആരും അടിച്ചു തരില്ല. അപ്പോള്‍ പമ്പില്‍ ജോലി കിട്ടിയതല്ല എന്നു പറഞ്ഞ് ഞാനൊരു വിഡിയോ ഇട്ടു. അത് ലക്ഷക്കണക്കിനാളുകള്‍ കണ്ടു.
ഒരു സിനിമയായി മാത്രം പ്ലാൻ ചെയ്ത ആ മോഹൻലാൽ ചിത്രം ഒടുവിൽ രണ്ട് പാർട്ടായി മാറി: സിബി മലയിൽ
പിന്നീടൊരിക്കല്‍ ഒരു എയര്‍പോട്ടില്‍ വച്ച് ഉണ്ണി മുകുന്ദന്റെ കൂടെ ഫോട്ടോ എടുക്കാന്‍ എയര്‍പോട്ട് ജീവനക്കാരി മൊബൈലുമായി ഇങ്ങനെ വന്നപ്പോള്‍ തട്ടാതിരിക്കാന്‍ ഞാന്‍ മാറിപ്പോയിയിരുന്നു. അത് അവിടെയുള്ള വേറെ കടയിലെ ഒരു പയ്യന് വിഡിയോ എടുത്ത് പോസ്റ്റ് ചെയ്തു. എന്നാല്‍ അതിന് അത്ര റീച്ച് കിട്ടിയില്ല.
ഇത് കറങ്ങിത്തിരിഞ്ഞ് എന്റെ കയ്യില്‍ വന്നപ്പോള്‍ ഞാന്‍ എഡിറ്റ് ചെയ്ത് ഒരു പാട്ടൊക്കെ ഇട്ട് പോസ്റ്റ് ചെയ്തു. ഇട്ടപ്പോള്‍ പിന്നെ തീ പറക്കും പോലെ പറന്നു.
എമ്പുരാനിലെ പാട്ടിനായി പൃഥ്വിയോട് റഫറന്‍സ് ചോദിച്ചു, മറുപടി ഇതായിരുന്നു: ദീപക് ദേവ്
ഔരോ ദിവസം ഓരോ മില്യന്‍ വെച്ച് എട്ട് ദിവസമായപ്പോള്‍ എട്ട് മില്യന്‍ ആളുകള്‍ ആ വീഡിയോ കണ്ടു. ആളുകളുമായുള്ള ഒരു ആശയവിനിമയം, നമ്മള് ഇവിടെയൊക്കെ തന്നെയുണ്ട് എന്നറിയിക്കാനുള്ള ഒരു ഉപാധിയായാണ് ഞാന്‍ സോഷ്യല്‍ മീഡിയയെ കാണുന്നത്. ഞാന്‍ എല്ലാ കമന്റുകള്‍ക്കും റിപ്ലൈ കൊടുക്കാറുമുണ്ട്,’ മനോജ് കെ. ജയന് പറയുന്നു.
Content Highlight: Actor Manoj K. Jayan About Social Media Reels and Comments