നടന്‍ വിജയുമായി ഒരു സാമ്യതയും തനിക്ക് ഉള്ളതായി തോന്നിയിട്ടില്ലെന്ന് നടന്‍ മാത്യു തോമസ്. ഗിരീഷേട്ടനാണ് അത് ആദ്യമായി പറഞ്ഞതെന്നും തണ്ണീര്‍മത്തനില്‍ അത് ഉപയോഗിച്ചെന്നും പിന്നെ എല്ലായിടത്തും ചില റഫറന്‍സുകളൊക്കെ വന്നെന്നും മാത്യു പറയുന്നു.
ലിയോയില്‍ അഭിനയിക്കുമ്പോള്‍ വിജയുമായി ഉണ്ടായ സൗഹൃദത്തെ കുറിച്ചും അദ്ദേഹം തന്നോട് പറഞ്ഞ ചില കാര്യങ്ങളെ കുറിച്ചുമൊക്കെ മാത്യു സംസാരിച്ചു.
തണ്ണീര്‍മത്തന്‍ വന്ന് കഴിഞ്ഞപ്പോള്‍ എല്ലാവരും അത് നോട്ട് ചെയ്യാനും പറയാനുമൊക്കെ തുടങ്ങി. ശരിക്കും ഉള്ളതുകൊണ്ട് പറയുകയാണോ എന്നറിയില്ല.
ലിയോയില്‍ ഷൂട്ട് ചെയ്യുമ്പോള്‍ ഞാനും സാറുമുള്ള സീനുകളൊക്കെ എടുക്കുമ്പോള്‍ ഞാന്‍ വല്ലാത്തൊരു അവസ്ഥയിലായിരുന്നു.
മെയ്യഴകന്റെ സക്രിപ്റ്റ് വായിച്ച ശേഷം ചേട്ടന്‍ എന്നോട് ഒറ്റക്കാര്യമേ ചോദിച്ചുള്ളൂ: കാര്‍ത്തി
സാര്‍ എന്നെയിങ്ങനെ നോക്കും. സാറിനും സാമ്യത തോന്നിയിട്ടുണ്ടെന്ന് തോന്നുന്നു. അതുവരെ ആളുകള്‍ ചുമ്മാ പറയുകയാണോ എന്ന് തോന്നിയിരുന്നു.
ലൊക്കെഷനില്‍ സാര്‍ ഭയങ്കര സൈലന്റാണ്. സ്‌ക്രിപ്റ്റ് പോക്കറ്റില്‍ വെച്ചാണ് നടക്കുക. ഇടക്കിടെ എടുത്ത് നോക്കും.
അദ്ദേഹത്തിന് എല്ലാം അറിയാം. മമ്മൂക്കയെപ്പോലെയാണ്. എല്ലാം അറിയുകയും കാണുകയുമൊക്കെ ചെയ്യും. എനിക്ക് തോന്നുന്നു ആ സമയത്താണ് നെയ്മര്‍ ഇറങ്ങിയത്. നെയ്മര്‍ നേരത്തെ ഷൂട്ട് ചെയ്തതാണ്.
നിന്റെ പടം ഇറങ്ങിയല്ലോ ഇത് എപ്പോള്‍ പോയി ചെയ്തു. ഇത്രയും ദിവസം ഇവിടെ തന്നെയാണല്ലോ എന്നൊക്കെ എന്നോട് ചോദിച്ചു. അതുപോലെ ക്രിസ്റ്റിയുടെ കാര്യമൊക്കെ ചോദിച്ചു. കളക്ഷനുണ്ടോ ആക്‌സപ്റ്റന്‍സ് ഉണ്ടോ എന്നൊക്കെ ചോദിച്ചു.
സിനിമ കണ്ടിട്ട് അഭിപ്രായം പറയാം എന്നൊക്കെ പറഞ്ഞു. നമ്മളെ ഭയങ്കര കാര്യമായിട്ട് നോക്കും. പിന്നെ ഞാന്‍ ഒരു പരിധിവിട്ട് അദ്ദേഹത്തിന്റെ അടുത്തേക്ക് പോകില്ല. നമ്മള്‍ അത്രയും ആരാധിക്കുന്ന നടനാണല്ലോ,’ മാത്യു പറഞ്ഞു.
Content Highlight: Actor Mathew Thomas About Vijay