നവാസേ, ഏത് മീറ്ററിലായിരിക്കും നടക്കുക എന്ന് പൃഥ്വിരാജ് സാര്‍ ചോദിച്ചു, ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയായിരുന്നു അത്: നവാസ് വള്ളിക്കുന്ന്

/

സുഡാനി ഫ്രം നൈജീരിയ, തമാശ, കപ്പേള, കുരുതി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പരിചിതമായ നടനാണ് നവാസ് വള്ളിക്കുന്ന്. അന്‍പോട് കണ്‍മണി എന്ന ചിത്രമാണ് നവാസിന്റെ ഏറ്റവും പുതിയ ചിത്രം.

നാട്ടിന്‍പുറത്തുകാരനായ, സാധാരണക്കാരനായ കഥാപാത്രങ്ങളാണ് പലപ്പോഴും നവാസിനെ തേടിയെത്താറ്. ഓരോ സിനിമയില്‍ നിന്നും പഠിക്കുന്ന പുതിയ കാര്യങ്ങളെ കുറിച്ചൊക്കെ സംസാരിക്കുകയാണ് നവാസ്.

നെഗറ്റീവ് റോള്‍ ആണ്, താത്പര്യമുണ്ടെങ്കില്‍ മതിയെന്ന് പറഞ്ഞു: ഒന്നും നോക്കിയില്ല, യെസ് പറഞ്ഞു: അര്‍ജുന്‍ അശോകന്‍

കുരുതി സിനിമയില്‍ അഭിനയിച്ചതിനെ കുറിച്ചുമൊക്കെ നവാസ് അഭിമുഖത്തില്‍ പറയുന്നുണ്ട്. സംവിധായകര്‍ എന്താണോ പറയുന്നത് അത് ചെയ്യുന്നതാണ് തന്റെ രീതിയെന്നും കയ്യില്‍ നിന്നിട്ട് ചെയ്യാറില്ലെന്നും നവാസ് പറയുന്നു.

‘ചില സമയത്ത് ചില ക്യാരക്ടേഴ്‌സ് ഞാന്‍ പിടിച്ചു പോകും. അപ്പോള്‍ ഡയറക്ടേഴ്‌സ് വന്നിട്ട് നവാസേ നമുക്ക് ഇതല്ല വേണ്ടത് എന്ന് പറയും. അപ്പോള്‍ അവര്‍ പറയുന്നത് അനുസരിച്ച് ചെയ്യും. അവര്‍ പറയുന്ന രീതിയില്‍ തന്നെയാണ് ചെയ്യുന്നത്.

കുരുതി ചെയ്യുന്ന സമയത്ത് പൃഥ്വിരാജ് സാര്‍ എന്നോട് നവാസേ ഏത് മീറ്ററിലായിരിക്കും നടക്കുക എന്ന് ചോദിച്ചു. ഞാന്‍ ആദ്യമായിട്ട് കേള്‍ക്കുകയാണ് നടത്തത്തിന് മീറ്റര്‍ എന്ന കാര്യം.

ആളുകളെ തിയേറ്ററില്‍ കയറ്റാന്‍ വേണ്ടി ഗിമ്മിക്ക് കാണിച്ച ഫീല്‍ വരുമോ എന്ന പേടിയുണ്ടായിരുന്നു: ആസിഫ് അലി

എനിക്ക് മീറ്റര്‍ ഒന്നും അറിയില്ലല്ലോ. അവര്‍ കുറേ കാര്യങ്ങളൊക്കെ പറഞ്ഞു തന്നു. അത് ചെയ്യും. ഓരോ പടങ്ങള്‍ കഴിയുമ്പോഴും നമ്മള്‍ അതില്‍ നിന്ന് പഠിക്കും.

എന്റെ കയ്യില്‍ നിന്നും എടുത്തിട്ട് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല. എന്റെ പടങ്ങള്‍ കാണുമ്പോള്‍ നിങ്ങള്‍ക്ക് അത് മനസിലാകും,’ നവാസ് പറയുന്നു.

Content Highlight: Actor Navas Vallikkunnu about Prithviraj