150 കോടിയില്‍ നിന്ന് പ്രതിഫല തുക 100 കോടിയായി കുറച്ച് പ്രഭാസ്; കാരണം ഇതാണ്

150 കോടി രൂപ പ്രതിഫലതുക 100 കോടിയാക്കി കുറച്ച് നടന്‍ പ്രഭാസ്. ‘ദി രാജാസാബ്’ എന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് അദ്ദേഹം പ്രതിഫല തുക കുറച്ചത്.

സിനിമയ്ക്കായി പ്രഭാസ് 100 കോടി രൂപയാണ് വാങ്ങുന്നതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ഏതാനും സിനിമകളായി 150 കോടിയോളം രൂപയാണ് പ്രഭാസ് പ്രതിഫലമായി വാങ്ങിയിട്ടുള്ളത്.

ദി രാജാസാബ് ഒരു മാസ് ചിത്രമല്ലാത്തതിനാലാണ് പ്രഭാസ് പ്രതിഫലം കുറച്ചിരിക്കുന്നത് എന്നാണ് സൂചന. ചിത്രത്തിന്റെ ബജറ്റ് 400 കോടി രൂപയാണ് എന്നാണ് അറിയുന്നത്.

ഞാനുണ്ടെങ്കില്‍ മാത്രം ആ സിനിമയില്‍ അഭിനയിക്കാമെന്ന് രാജു; അവന്‍ അഡ്വാന്‍സും വാങ്ങിയില്ല: ലാല്‍ ജോസ്

‘കല്‍ക്കി 2898 എ ഡി’ എന്ന സിനിമയുടെ വിജയത്തിന് ശേഷം പ്രഭാസിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രമാണ് ‘ദി രാജാസാബ്’. ഹൊറര്‍ കോമഡി ജോണറിലാണ് ചിത്രം ഒരുങ്ങുന്നത്.

പ്രഭാസിന്റെ പിറന്നാളിനോട് അനുബന്ധിച്ച് റിലീസ് ചെയ്ത സിനിമയുടെ മോഷന്‍ പോസ്റ്ററിന് വലിയ റെസ്‌പോണ്‍സ് ആയിരുന്നു ലഭിച്ചത്. ഹൊറര്‍ എലമെന്റുകള്‍ക്ക് പ്രാധാന്യം നല്‍കുന്ന പോസ്റ്ററാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്.

ആ പത്രവാർത്തയിൽ നിന്നാണ് ആദം ജോൺ എന്ന സിനിമ ഉണ്ടാവുന്നത്: പൃഥ്വിരാജ്

ശൈലജ റെഡ്ഡി അല്ലുഡു, പക്കാ കൊമേഴ്‌സ്യല്‍ എന്നീ സിനിമകള്‍ക്ക് ശേഷം മാരുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി രാജാസാബ്. മാരുതി തന്നെയാണ് സിനിമയുടെ രചനയും നിര്‍വഹിച്ചിരിക്കുന്നത്.

പ്രഭാസിന്റെ കരിയറിലെ അടുത്തൊരു വലിയ ഹിറ്റാകും രാജാസാബ് എന്ന പ്രതീക്ഷയിലാണ് ആരാധകര്‍. പീപ്പിള്‍ മീഡിയ ഫാക്റ്ററിയുടെ ബാനറില്‍ ടി കെ വിശ്വ പ്രസാദ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം.

2025 ഏപ്രില്‍ 10 നാണ് സിനിമ തിയേറ്ററുകളിലെത്തുക. തെലുങ്കിന് പുറമെ ഹിന്ദി, തമിഴ്, കന്നഡ, മലയാളം ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.

Content Highlight: Actor Prabhas cut down his remmunaration