ശ്രീകാന്ത് മോഹന്‍ സംവിധാനം ചെയ്ത് സൈജു കുറുപ്പ് പ്രധാന കഥാപാത്രമായെത്തുന്ന സോണി ലിവിന്റെ മലയാളത്തിലെ ആദ്യ ഒറിജിനല്‍ വെബ് സീരീസാണ് ജയ് മഹേന്ദ്രന്‍.
അധികാരവും അമിതമായ ആഗ്രഹങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന പ്രതിസന്ധികളുമാണ് ഈ സീരീസിലൂടെ അവതരിപ്പിക്കുന്നത്.
ഒരു താലൂക്ക് ഓഫീസും അവിടെ നടക്കുന്ന കാര്യങ്ങളുമാണ് സീരിസിന്റെ കഥാതന്തു. സര്‍ക്കാര്‍ ഉദ്യോഗത്തിലിരിക്കെ അധികാരവും സ്വാധീനവും ഉപയോഗിച്ച് സകലതും നിയന്ത്രിച്ചിരുന്ന മഹേന്ദ്രനെതിരെ വളരെ നാടകീയമായി അതേ വ്യവസ്ഥകള്‍ തന്നെ തിരിയുന്നു.
അമല്‍ നീരദിനൊപ്പം ഒരു സിനിമ ചെയ്യാന്‍ അന്ന് ഞാന്‍ എലിജിബിള്‍ അല്ലായിരുന്നു: ആസിഫ് അലി
തുടര്‍ന്ന് തന്റെ സ്ഥാനമാനങ്ങള്‍ നഷ്ടപ്പെടുമ്പോള്‍,അതിനെ മറികടക്കുവാനും തിരിച്ചുവരവിനായും ഒരു പദ്ധതി അയാള്‍ ഉണ്ടാക്കുന്നു.
വെബ് സീരിസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേ ഒരു സാധാരണക്കാരന്‍ ഏതെല്ലാം രീതിയിലാണ് ഇത്തരം സംവിധാനങ്ങളുടെ ഭാഗമാകേണ്ടി വരുന്നതെന്ന് പറയുകയാണ് സൈജു.
ഒപ്പം തന്റെ ജീവിതത്തിലുണ്ടായ അനുഭവവും അച്ഛന്റെ മരണത്തെ കുറിച്ചുമൊക്കെ സൈജു കുറുപ്പ് സംസാരിക്കുന്നുണ്ട്.
‘കുടുംബത്തിന്റെ ഉത്തരവാദിത്തം എന്ന് നമ്മുടെ ചുമലില്‍ വരുന്നോ അന്ന് തൊട്ടാണ് നമ്മള്‍ ഈ സ്ഥലങ്ങളിലൊക്കെ പോകുക. എന്റെ അച്ഛനായിരുന്നു എല്ലാകാര്യങ്ങളും നോക്കാറ്.
പഞ്ചായത്ത് ഓഫീസിലും വില്ലേജ് ഓഫീസിലുമൊക്ക പോകുന്നത് അദ്ദേഹമായിരുന്നു. അച്ഛന്‍ പഞ്ചായത്ത് ഓഫീസില്‍ പോയി തിരിച്ചുവന്നു എന്നറിയാം.
പുരുഷന്മാരില്‍ ഞാന്‍ ആദ്യം അടുത്തറിഞ്ഞ ഫെമിനിസ്റ്റ് : പാര്‍വതി തിരുവോത്ത്
അവിടെ എന്ത് നടക്കുന്നെന്നോ ആരെ കാണുന്നെന്നോ നമ്മള്‍ അറിയുന്നില്ല. അച്ഛന്‍ വിട്ടു പോയതിന് ശേഷമാണ് ഈ ഉത്തരവാദിത്തം എന്റെ ചുമലില്‍ വരുന്നത്.
പിന്നെ ഞാന്‍ ഇറങ്ങിയേ പറ്റുള്ളൂ. എന്റെ അച്ഛന്‍ ഒരു ആക്സിഡന്റിലാണ് മരിക്കുന്നത്. അതിന് ശേഷം ഹോസ്പിറ്റലില്‍ പോയി പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് വാങ്ങണം.
ഡെത്ത് സര്‍ട്ടിഫിക്കറ്റിന് വേണ്ടി വില്ലേജ് ഓഫീസില്‍ പോകണം. വേറൊരു സര്‍ട്ടിഫിക്കറ്റിനായി താലൂക്ക് ഓഫീസില്‍ പോകണം.
എനിക്ക് ഏറെ പ്രതീക്ഷയുള്ള യുവനടന്‍ എന്നാണ് പൃഥ്വി അയാളെക്കുറിച്ച് അന്ന് പറഞ്ഞത്: ജഗദീഷ്
ഇങ്ങനെയുള്ള ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. 2018 ലാണ് അച്ഛന്‍ മരിക്കുന്നത്. പിന്നെ അപകട മരണം ആയതുകാരണം ആര്‍.ടി.ഒ ഓഫീസില്‍ പോകണം. അത്തരത്തില്‍ ഈ ഇന്‍സിഡന്റ് കാരണം എല്ലായിടത്തും പോകേണ്ടി വന്നു.
അവിടെ ഒരുപാട് ആളുകള്‍ കാത്തിരിക്കുന്നു, നമ്മളും. ഞാന്‍ അച്ഛന്‍ മരിച്ചതിന്റെ ഒരു ഡിപ്രഷന്‍ സ്റ്റേജിലായിരുന്നു. അസുഖം കാരണമൊന്നുമല്ലല്ലോ, ഒരു ആക്സിഡന്റായി, അച്ഛന്‍പോയി.
ശരിക്കും എനിക്ക് ഒരുപാട് നാളത്തേക്ക് ഇറങ്ങാന്‍പറ്റിയില്ല. ഇവിടെയൊക്കെ പോയെങ്കിലും കൂടുതല്‍ ഒബ്സര്‍വേഷനൊന്നും നടന്നിട്ടില്ല. കണ്ണ് എപ്പോഴും നിറഞ്ഞിരിക്കുകയാണ്. ബ്ലര്‍ ആയരിക്കും വിഷന്‍.
മോഹന്‍ലാലിനോട് പറഞ്ഞ ഡയലോഗുകളില്‍ എനിക്കേറെ പ്രിയപ്പെട്ടത് ആ സിനിമയിലേത്: ശ്രീനിവാസന്‍
ന്യൂസിലൊക്കെ വന്നതുകൊണ്ട് അവിടെ നമ്മല്‍ ചെല്ലുമ്പോള്‍ ആള്‍ക്കാര്‍ വന്നിട്ട് അച്ഛന്‍ മരിച്ചായിരുന്നല്ലേ എന്ന് ചോദിക്കും. ആ എന്ന മറുപടി മാത്രമേ എനിക്ക് നല്‍കാന്‍ കഴിഞ്ഞിരുന്നുള്ളൂ. അല്ലാതെ ഒരു ഇന്ററാക്ഷനും നടന്നിട്ടില്ല.
വെബ് സീരീസില്‍ അത് റീ കളക്ട് ചെയ്യുമ്പോഴും പെയിന്‍ ഫുള്‍ ആയിരുന്നു. അത്തരത്തില്‍ ഒരു സാധാരണക്കാരനെ സംബന്ധിച്ച് ഡ്രൈവിങ് ലൈസന്‍സ്, പാസ്പോര്‍ട്ട്, ആധാര്‍ ലിങ്കിങ് ഇത്തരത്തില്‍ വിവിധ ആവശ്യവുമായി ബന്ധപ്പെട്ട് നമ്മള്‍ സര്‍ക്കാര്‍ ഓഫീസുകളില്‍ കയറി ഇറങ്ങേണ്ടി വരും.
ഓഡിയന്‍സ് ഈ വെബ് സീരീസ് കാണുമ്പോള്‍ നമ്മളും ആ താലൂക്ക് ഓഫീസില്‍ ഉള്ളതുപോലെ ഫീല്‍ചെയ്യും. സര്‍ക്കാര്‍ ഓഫീസില്‍ ഇതുവരെ പോകാത്തവര്‍ക്ക് പുതിയ അനുഭവമായിരിക്കും.
പോയവര്‍ക്ക് ഫെമിലയര്‍ ക്യാരക്ടര്‍ ആയി ഫീല്‍ ചെയ്യും. അത്തരത്തില്‍ പോയിട്ടുള്ളവരാണെങ്കിലും അല്ലാത്തവരാണെങ്കിലും ഒരേപോലെ റിലേറ്റ് ചെയ്യാന്‍ പറ്റും,’ സൈജു കുറുപ്പ് പറഞ്ഞു.
Content Highlight: Actor Saiju Kurup About His Father Death