ഹൃദയം, പത്രോസിന്റെ പടപ്പുകള്‍, സൂപ്പര്‍ശരണ്യ, പ്രേമലു തുടങ്ങിയ ചിത്രങ്ങളിലൂടെ അഭിനയത്തിലും തനിക്ക് പിടിയുണ്ടെന്ന് തെളിയിച്ച വ്യക്തിയാണ് എഡിറ്ററായിരുന്ന സംഗീത് പ്രതാപ്. ബ്രൊമാന്‍സ് ആണ് ഇനി പുറത്തിറങ്ങാനുള്ള സംഗീതിന്റെ പുതിയ ചിത്രം.
അഭിനയമോഹം എന്നത് തന്റെ നിഘണ്ടുവില്‍ പോലും ഉണ്ടായിരുന്നില്ലെന്നും മുന്‍പ് താന്‍ തന്നെ സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമിലെ തന്റെ അഭിനയം കണ്ടതോടെ ഇനി മേലില്‍ അഭിനയിക്കില്ലെന്ന് തീരുമാനിച്ചിരുന്നതാണെന്ന് സംഗീത് പറയുന്നു.
സിനിമ ഞാന്‍ ആസ്വദിച്ചത് ഒരിക്കലും അഭിനയത്തോടുള്ള ഇഷ്ടം കൊണ്ടായിരുന്നില്ല: മീന
‘ പണ്ട് എനിക്ക് അഭിനയമോഹം തീരെ ഇല്ലായിരുന്നു. മുന്‍പ് ഞാന്‍ തന്നെ സംവിധാനം ചെയ്ത ഒരു ഷോര്‍ട്ട് ഫിലിമില്‍ അഭിനയിച്ചിരുന്നു. അത് കണ്ടതോടെ ഇനി അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചതാണ്.
തണ്ണീര്‍മത്തനില്‍ ചില രംഗങ്ങള്‍ ചെയ്യാമോ എന്ന് ചോദിച്ചപ്പോള്‍ ഞാന്‍ മടിച്ചു. വിനീതേട്ടന്‍ വിളിച്ച് ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ കുറച്ച് ഗൗരവക്കാരനായ കഥാപാത്രമായതിനാലാണ് ചെയ്യാമെന്ന് കരുതിയത്.
അഭിനയിച്ചതില്‍ എനിക്കേറ്റവും പ്രിയപ്പെട്ടത് സൂപ്പര്‍ശരണ്യയിലെ കഥാപാത്രമാണ്. ആ ചിത്രത്തില്‍ കോമഡി ചെയ്തപ്പോള്‍ എനിക്ക് ഒരുപാട് സംതൃപ്തി തോന്നി.
എനിക്കും ആസിഫിനും ആ മൊമെന്റ് എന്‍ജോയ് ചെയ്യാന്‍ പറ്റിയില്ല, ഡൗണ്‍ ആയിപ്പോയി: ജോഫിന്‍
പിന്നീട് പ്രേമലുവിലൂടെ ആളുകള്‍ അമല്‍ ഡേവിസ് എന്ന കഥാപാത്രം സ്വീകരിച്ചപ്പോള്‍ ഉറപ്പായിട്ടും ഇത് നമ്മള്‍ക്ക് ഇഷ്ടപ്പെടാതിരിക്കാന്‍ തരമില്ലെന്ന് പറയുന്നതുപോലെയായി.
കാരണം ആളുകള്‍ നമ്മളെ സ്വീകരിക്കുമ്പോള്‍ കുറച്ചുകൂടി ഉത്തരവാദിത്തം വരുമല്ലോ. അതുകൊണ്ട് അഭിനയം അവിടെ അവസാനിപ്പിക്കുന്നത് ശരിയല്ലെന്ന് തോന്നി,’ സംഗീത് പ്രതാപ് പറഞ്ഞു.
Content Highlight: Actor Sangeet Prathap about his Movies