ഷറഫുദ്ദീന്‍, ഐശ്വര്യ ലക്ഷ്മി എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച്, നവാഗതനായ വൈശാഖ് എലന്‍സ് സംവിധാനം ചെയ്യുന്ന ഫാന്റസി കോമഡി ചിത്രമാണ് ‘ഹലോ മമ്മി’.
കോമഡിയും ഹൊററും ഫാന്റസിയും ചേര്‍ന്ന ചിത്രത്തിന്റെ ട്രെയിലര്‍ രംഗങ്ങള്‍ ഇതിനോടകം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.
ഹലോ മമ്മി ആരാണെന്നും എന്താണെന്നുമൊക്കെ പറയുകയാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തിയ ഷറഫുദ്ദീന്‍.
പേടിപ്പിക്കുന്നതിലല്ല ഈ മമ്മിയുടെ ത്രില്ലെന്നും നമ്മളെ കൊല്ലാതെ കൊല്ലുകയാണ് ചെയ്യുകയെന്നുമാണ് ഷറഫു പറയുന്നത്.
മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഷറഫുദ്ദീന്‍.
മലയാളത്തിലെ ഒരുവിധം നടന്മാര്‍ എല്ലാം ആ വേലിക്കെട്ട് പൊളിച്ചുകഴിഞ്ഞു: മമ്മൂട്ടി
‘ഈ സിനിമ ശരിക്കും ഒരു ഹൊറര്‍ കോമഡിയല്ല, ഇതൊരു ഫാന്റസി കോമഡിയാണ്.
അങ്ങനെ പേടിപ്പിക്കുന്നതിലല്ല ഈ മമ്മിയുടെ ത്രില്ല്. വേറൊരു രീതിയിലാണ് പരിപാടി. കൊല്ലാതെ കൊല്ലുന്ന രീതിയിലാണ് അവസ്ഥ.
ഒരു കോമഡി സിനിമയാണെന്ന രീതിയിലാണ് സിനിമയെ അപ്രോച്ച് ചെയ്തത്. ഹൊറര്‍ എന്ന രീതിയിലല്ല.
ഇതിന്റെ സാധ്യത എന്താണെങ്കില്‍ ഭൂമിയില്‍ നിന്ന് ഒരടി പൊങ്ങി നില്‍ക്കുന്ന സിനിമ എന്ന് വേണമെങ്കില്‍ പറയാം. ആ ഒരു ഫാന്റസി ഉണ്ട്.
ഒരു ആര്‍ടിസ്റ്റ് എന്ന നിലയില്‍ നമുക്കും ആ ലിബര്‍ട്ടി എടുക്കാം. ഇച്ചിരി ഓവര്‍ ആക്കാം. എന്ന് കരുതി വലിയ ഓവര്‍ അല്ല. റിയല്‍ ആക്ടിങ്ങിനെ കാട്ടും കുറച്ചുകൂടി എന്റര്‍ടൈനിങ് ആയിട്ടുള്ള സാധനമാണ് ഉപയോഗിച്ചിരിക്കുന്നത്.
മാസ്റ്റര്‍പീസിലൊക്കെ അങ്ങനെയൊരു നേച്ചര്‍ ഉള്ള ഫാമിലിയാണ്. അതില്‍ കുറച്ചെങ്കിലും നോര്‍മല്‍ ആയിട്ടുള്ളത് എന്റെ കഥാപാത്രമായിരുന്നു. ഇത് അതില്‍ നിന്നൊക്കെ വ്യത്യസ്തമായ കഥാപാത്രമാണ്,’ ഷറഫുദ്ദീന്‍ പറയുന്നു.
ബിലാലാണ് എന്നെ കരയാന്‍ പഠിപ്പിച്ചത് : ഫഹദ് ഫാസില്‍
മമ്മി എന്താണെന്നുള്ളതാണ് ഈ സിനിമയെന്നും ഹലോ മമ്മി എന്നാല്‍ എന്താണ് എന്നതാണ് സസ്‌പെന്‍സെന്നുമായിരുന്നു അഭിമുഖത്തില്‍ ജഗദീഷ് പറഞ്ഞത്.
സാധാരണ ഗതിയില്‍ ഫോണ്‍ വിളിയില്‍ എല്ലാം അല്ലേ നമ്മള്‍ ഹലോ മമ്മീ എന്ന് വിളിക്കുക. ഇതങ്ങനത്തെ ഹലോ മമ്മിയല്ല. ഈജിപ്ഷ്യന്‍ മമ്മിയുമല്ല.
എന്റെ ഭാര്യയാണ്. ഐശ്വര്യയുടെ അമ്മയാണ്. ആ മമ്മിയുടെ പ്രസന്‍സോ പ്രസന്‍സ് ഇല്ലായ്മയോ ഒക്കെയാണ് ഈ സിനിമ,’ ജഗദീഷ് പറഞ്ഞു.
Content Highlight: Actor Sharafudheen about Hello Mummy Movie