അല്‍ഫോണ്‍സിനോട് റിക്വസ്റ്റ് ചെയ്ത് പ്രേമത്തില്‍ നിന്ന് എന്റെ സീന്‍ കട്ട് ചെയ്യിച്ചിട്ടുണ്ട്: ഷറഫുദ്ദീന്‍

/

സിനിമയില്‍ ഏത് പൊസിഷനാണ് ഇഷ്ടമെന്ന് തന്നോട് ചോദിച്ചാല്‍ തിയേറ്ററിലെ സീറ്റിലിരുന്ന് സിനിമ കാണുന്ന പൊസിഷനാണ് തനിക്ക് ഇഷ്ടമെന്ന് പറയാനാണ് ആഗ്രഹമെന്ന് നടന്‍ ഷറഫുദ്ദീന്‍.

സിനിമ കാണല്‍ തന്നെ സംബന്ധിച്ച് ഏറ്റവും അത്യാവശ്യമാണെന്നും നല്ല സിനിമകള്‍ കാണുക എന്നതിനപ്പുറം തനിക്ക് മറ്റൊന്നും വേണ്ടിയിരുന്നില്ലെന്നും ഷറഫുദ്ദീന്‍ പറയുന്നു.

അല്‍ഫോണ്‍സും ഞാനും തമ്മില്‍ എന്തോ ഒരു ആര്‍ഗ്യൂമെന്റ് നടന്നപ്പോള്‍ ഞാന്‍ പറഞ്ഞിട്ടുണ്ട് നീ കണ്ടതിനേക്കാള്‍ പൊട്ട സിനിമകള്‍ കണ്ടവനാടാ ഞാന്‍ എന്ന്.

അത്രയും സിനിമകള്‍ കണ്ടിട്ടുണ്ട് എന്നത് ഒരു അഡ്വാന്‍ഡേജ് ആയി തോന്നിയിട്ടുണ്ട്. നേരം, ഓം ശാന്തി ഓശാന പ്രേമം ഇതൊക്കെ ഞാന്‍ ഫ്രണ്ട് സര്‍ക്കിളില്‍ നിന്ന് ചെയ്ത സിനിമകളാണ്. പ്രേമം ചെയ്യുമ്പോള്‍ ഞാനെന്റെ ഒരു ഓഫീസില്‍ വര്‍ക്ക് ചെയ്യുകയാണ്.

ആ നടിയുടെ ഏറ്റവും നല്ല ക്വാളിറ്റിയാണ് അത്; മറ്റുള്ളവര്‍ എന്ത് ചിന്തിക്കുമെന്നതൊന്നും അവരുടെ വിഷയമല്ല: പൂജ മോഹന്‍രാജ്

ആ സമയത്ത് മുഹ്‌സിന്‍ എന്നെ വിളിച്ചിട്ട് ഇന്ന് നിന്റെ ഷോട്ട് ഉണ്ടാകുമെന്ന് പറയുന്നുണ്ട് എവിടെയാണ് ഉള്ളതെന്ന് ചോദിക്കും. ഓഫീസിലുണ്ട് എന്ന് പറയുമ്പോള്‍ ഇറങ്ങിക്കോ എന്ന് പറയും.

അങ്ങനെ ഞാനെന്റെ ലാപ് ടോപ്പ് അടച്ച് ഇറങ്ങും. അല്ലാതെ സെറ്റില്‍ ഉടനീളം ഞാന്‍ ഉണ്ടായിരുന്നില്ല. വൈകീട്ട് പാക്കപ്പ് വിളിക്കുമ്പോള്‍ ഞാനവിടെ ഉണ്ടാകും. കിച്ചുവും ശബരിയുമൊക്കെ വെറുതെ എന്നെ അവിടേക്ക് വിളിക്കും.

ആലുവയില്‍ തന്നൊണല്ലോ ഷൂട്ട്. അങ്ങനെ ചെയ്തു കഴിഞ്ഞു. ഞാന്‍ ചെയ്തതിനെ കുറിച്ചൊന്നും എനിക്ക് അറിഞ്ഞൂടാ. എഡിറ്റിന്റെ സമയത്ത് എന്റെ സീന്‍ കളയാന്‍ ഞന്‍ എത്രയോ റിക്വസ്റ്റ് ചെയ്തിട്ടുണ്ട്.

എന്താ കുഴപ്പമെന്നൊക്കെ അല്‍ഫോണ്‍സ് ചോദിക്കുമ്പോള്‍ പ്ലീസ് പ്ലീസ് അത് കളയൂ കളയൂ എന്നൊക്കെ പറഞ്ഞിട്ട് കട്ട് ചെയ്യിപ്പിച്ചിട്ടുണ്ട്.

അത്തരത്തില്‍ എന്റെ ചില സീനുകള്‍ പ്രേമത്തില്‍ നിന്ന് കട്ട് ചെയ്ത് പോയിട്ടുണ്ട്. എനിക്കത് വേണ്ട, ഇപ്പോഴും വേണ്ട. അതിനെന്താ കുഴപ്പം എന്ന് ചോദിക്കുമ്പോഴും അയ്യോ ഇടരുത് എന്ന് പറയും.

ജേക്കബ്ബിന്റെ സ്വര്‍ഗരാജ്യത്തിലെ ആ വേഷം അന്‍വര്‍ക്ക ചെയ്യണമെന്നായിരുന്നു എന്റെ ആഗ്രഹം: വിനീത് ശ്രീനിവാസന്‍

എന്റെ സുഹൃത്തുക്കള്‍ക്കൊപ്പമല്ലാതെ സിനിമ ചെയ്യില്ലെന്ന് മനസില്‍ ഉറപ്പിച്ചുവെച്ചിരിക്കുന്ന ആളായിരുന്നു ഞാന്‍. അങ്ങനെയാണ് പ്രേമം ഇറങ്ങുന്നതും ഇതെല്ലാവരും ഭയങ്കര കാര്യമായി കൊണ്ടുനടക്കുന്നതും.

ആഹാ കൊള്ളാലോ പരിപാടി എന്ന് വിചാരിച്ചു. ലൈഫില്‍ ഞാന്‍ ഒട്ടും പ്രതീക്ഷിച്ചിരുന്നില്ല ഇത്രയും പോപ്പുലറായ ആളാകുമെന്ന്. എന്റെ സീനുകളൊക്കെ വൈറല്‍ ആയി. വെറുതെ ഇരുന്ന എന്റെ കല്യാണ വീഡിയോ വരെ പോയി വൈറലായി. എന്റമ്മേ എന്ന സീനിലായിരുന്നു ഞാന്‍,’ ഷറഫുദ്ദീന്‍ പറഞ്ഞു.

Content Highlight: Actor Sharfudheen about Premam Movie