വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാളത്തിന്റെ വെള്ളിത്തിരയിലെത്തിയ നടനാണ് സിജു വില്‍സണ്‍. ഒരുപാട് ചെറിയ കഥാപാത്രങ്ങള്‍ക്ക് ശേഷമാണ് സിജു നായക നിരയിലേക്ക് ഉയര്‍ന്നുവരുന്നത്.
അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം സിജുവിനെ ആദ്യമായി അടയാളപ്പെടുത്തിയ ഒരു ചിത്രം. സിനിമയിലേക്ക് വരാന്‍ ഏറെ ബുദ്ധിമുട്ടിയ നാളുകളെ കുറിച്ച് സംസാരിക്കുകയാണ് സിജു. പല രീതിയില്‍ താന്‍ തഴയപ്പെട്ടിട്ടുണ്ടെന്നും അവസരം ചോദിച്ചതിന്റെ പേരില്‍ ചീത്ത വിളിച്ച സംവിധായകര്‍ വരെയുണ്ടെന്നും താരം പറയുന്നു.
കോടികള്‍ മുടക്കുന്ന സിനിമയില്‍ തന്റെ മുഖം കാണാനാണോ ജനങ്ങള്‍ വരുന്നതെന്ന് ചോദിച്ച് ആ സംവിധായകന്‍ അധിക്ഷേപിച്ചെന്നും സിജു പറയുന്നു.
അവസരം ചോദിച്ച് ഒരുപാട് സംവിധായകരുടെ അടുത്ത് പോയിട്ടുണ്ട്. ഒരാള്‍ ചീത്ത വിളിച്ചിട്ടുമുണ്ട്. ആരാണെന്ന് ഞാന്‍ പറയുന്നില്ല. അറിയപ്പെടുന്ന സംവിധായകനാണ്.
ഒരു സുഹൃത്തിന്റെ റഫറന്‍സിലാണ് അദ്ദേഹത്തെ പോയി കണ്ടത്. കുറെ നേരം കാത്തുനിന്നിട്ടാണ് അദ്ദേഹത്തെ കണ്ടത്. ഞാന്‍ ഫോട്ടോകളും മറ്റുമെല്ലാം കൊടുത്തു. അദ്ദേഹം വിളിക്കാമെന്ന് പറഞ്ഞു. ഞാന്‍ തിരിച്ചു പോന്നു.
കുറെ കഴിഞ്ഞിട്ടും അദ്ദേഹത്തിന്റെ വിളിയൊന്നുമില്ലാതിരുന്നപ്പോള്‍ ഞാന്‍ അദ്ദേഹത്തെ അങ്ങോട്ട് വിളിച്ചു. ഞാന്‍ കാര്യങ്ങള്‍ എന്തായി എന്നറിയാന്‍ വേണ്ടി വിളിച്ചതാണെന്ന് പറഞ്ഞു.
അദ്ദേഹം തിരിച്ച് താന്‍ ആരാണെന്നാണ് തന്റെ വിചാരം എന്ന രീതിയില്‍ ഇങ്ങോട് ചീത്ത വിളിച്ചു തുടങ്ങി. ഞാന്‍ കുറച്ചു നേരം കേട്ടുനിന്നു. കോടികള്‍ മുടക്കി നിര്‍മിക്കുന്ന സിനിമയില്‍ നിന്റെ മുഖം കാണാനാണോ ആളുകള്‍ വരുന്നത് എന്ന് അദ്ദേഹം ചോദിച്ചു.
ഇതാ എന്റെ നായികമാര്‍: ഹൃദയപൂര്‍വത്തിലെ നായികമാരെ പരിചയപ്പെടുത്തി സത്യന്‍ അന്തിക്കാട്
അന്ന് ചെറിയ സങ്കടമൊക്കെ തോന്നിയിരുന്നു. വേറൊന്നും പ്രതീക്ഷിച്ചല്ല. ഓഡീഷന്‍ വല്ലതും നടക്കുന്നുണ്ടോ എന്നറിയാനാണ് ഞാന്‍ വിളിച്ചിരുന്നത്.
പുള്ളി ചിലപ്പോള്‍ വേറെന്തെങ്കിലും സിറ്റുവേഷനില്‍ ഇരിക്കുകയായിരിക്കും. ആ സമയത്തായിരിക്കും എന്റെ കോള്‍ വന്നിട്ടുണ്ടാകുക. അത് മറക്കാനാവാത്ത ഒരു ദിവസമായിരുന്നു.
അതുപോലെ സെവന്‍സിന്റെ സമയത്ത് ജോഷി സാറിന്റെ അടുത്ത് ചാന്‍സ് ചോദിച്ച് പോയിട്ടുണ്ട്. ചാന്‍സ് തെണ്ടി നടക്കുന്ന സമയമായിരുന്നു. അന്ന് പക്ഷെ അവസരം കിട്ടിയില്ല. പിന്നീട് പത്തൊന്‍പതാം നൂറ്റാണ്ടിന്റെ ലോഞ്ചിന് ജോഷി സാറിന്റെ അടുത്താണ് ഞാന്‍ ഇരുന്നത്.
ഞാന്‍ ചാന്‍സ് ചോദിച്ചു വന്നിരുന്ന കാര്യം അന്ന് അദ്ദേഹത്തോട് പറഞ്ഞെങ്കിലും സാര്‍ അത് ഓര്‍ക്കുന്നുണ്ടായിരുന്നില്ല.
അതുപോലെ വിനയന്‍ സാറിന്റെ മുന്നിലൂടെ അങ്ങോട്ടും ഇങ്ങോട്ടും നടക്കുകയൊക്കെ ചെയ്തിരുന്നു. കണ്ടിട്ടെങ്കിലും എടുക്കട്ടെ എന്നു കരുതി. നമ്മള്‍ വിചാരിക്കുന്നത് ഒടുക്കത്തെ ലുക്ക് ആണെന്നാണല്ലോ,’ സിജു പറയുന്നു.
Content Highlight: Actor Siju Wilson about the bad experince he faced on a Director