കഥ കേള്‍ക്കാതെ ദുല്‍ഖര്‍ അഭിനയിച്ച ഏക സിനിമ അതാണ്: സൗബിന്‍

/

മലയാള സിനിമ അതുവരെ കാണാത്ത ഒരു കഥാപാശ്ചാത്തലത്തില്‍ നടന്‍ സൗബിന്‍ ഷാഹിര്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു പറവ.

നഷ്ടപ്പെടലുകളുടേയും ആഗ്രഹങ്ങളുടേയും കഥ പറയുന്ന ചിത്രം തിയേറ്ററില്‍ വലിയ വിജയമായിരുന്നു.

ഇമ്രാന്‍ എന്ന കഥാപാത്രത്തെയായിരുന്നു ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചത്. അതുവരെ പ്രേക്ഷകര്‍ കാണാത്ത ദുല്‍ഖറിനെയാണ് പറവയി
ല്‍ കണ്ടത്.

ചിത്രത്തിന്റെ കാല്‍ഭാഗത്തോളം മാത്രമാണ് ദുല്‍ഖര്‍ സ്‌ക്രീന്‍ കൈയ്യടക്കുന്നെങ്കിലും ദുല്‍ഖറിന്റെ സാന്നിധ്യം സിനിമയിലുടനീളം ഫീല്‍ ചെയ്യിപ്പിക്കാന്‍ തിരക്കഥാകൃത്തിനും സംവിധായകനും സാധിച്ചിരുന്നു.

അന്ന് എനിക്ക് മാര്‍ക്കറ്റില്ലെന്ന് എനിക്ക് തന്നെ അറിയാം; അവര്‍ക്ക് കിട്ടുന്ന പരിഗണന ഞാന്‍ ചോദിച്ചിട്ടുമില്ല: കുഞ്ചാക്കോ ബോബന്‍

പറവയിലേക്ക് ദുല്‍ഖര്‍ എത്തിയതിനെ കുറിച്ച് സംസാരിക്കുകയാണ് സൗബിന്‍. ദുല്‍ഖര്‍ ഒരു സിനിമയുടെ കഥ കേള്‍ക്കാതെ ആദ്യമായി വന്ന് അഭിനയിക്കുന്നത് പറവയില്‍ ആയിരിക്കും എന്നാണ് സൗബിന്‍ പറയുന്നത്.

മറ്റ് കഥാപാത്രങ്ങളെ കുറിച്ചെല്ലാം ദുല്‍ഖറിന് അറിമായിരുന്നെങ്കിലും അദ്ദേഹത്തിന്റെ കഥാപാത്രത്തെ കുറിച്ച് അറിവുണ്ടായിരുന്നില്ലെന്നാണ് സൗബിന്‍ പറയുന്നത്.

‘ അഞ്ച് മിനുട്ടാണെങ്കില്‍ പോലും വന്ന് അഭിനയിക്കുമെന്നാണ് ദുല്‍ഖര്‍ പറഞ്ഞത്. ദുല്‍ഖര്‍ അവന്റെ ക്യാരക്ടറിനെ കുറിച്ച് ഒന്നും കേട്ടിട്ടില്ല. അന്ന് രാവിലെ ലൊക്കേഷനില്‍ വന്ന ശേഷമാണ് ഞാന്‍ എന്താണ് ചെയ്യേണ്ടത് എന്ന് ചോദിക്കുന്നത്.

ഒരു സിനിമയുടെ കഥ കേള്‍ക്കാതെ ആദ്യമായി ദുല്‍ഖര്‍ അഭിനയിക്കുന്നത് പറവയില്‍ ആയിരിക്കും. ബാക്കിയുള്ള കഥ മൊത്തം ദുല്‍ഖറിന് അറിയാം.

‘നിന്നോടല്ലേടാ ഞാന്‍ വിളിക്കരുതെന്ന് പറഞ്ഞത്’; ആ സംവിധായകന്റെ മറുപടി വലിയ വേദനയുണ്ടാക്കി: മനു ലാല്‍

ചാര്‍ളി ഷൂട്ട് ചെയ്യുന്ന സമയത്തൊക്കെ ഞാന്‍ ഇങ്ങനെ ഇതിലെ കുട്ടികളുടെ ചില സീക്വന്‍സും തമാശകളുമൊക്കെ ഇങ്ങനെ പറഞ്ഞിരുന്നു. അന്നേ ഞാന്‍ ഇതില്‍ എന്തെങ്കിലും ഒരു റോള്‍ ചെയ്യുമെന്ന് എന്നോട് പറഞ്ഞിരുന്നു.

ചുമ്മാ ക്ലബ്ബില്‍ ഇരുന്ന് കളിക്കുന്ന പയ്യന്റെ റോള്‍ ആണെങ്കില്‍ പോലും ചെയ്യുമെന്നാണ് പറഞ്ഞത്.

അങ്ങനെ ഒരിക്കല്‍ ചുമ്മാ ഇങ്ങനെ ഈ കഥാപാത്രത്തെ കുറിച്ച് പറഞ്ഞപ്പോള്‍ അത് ഞാന്‍ ചെയ്യാമെടാ എന്ന് പറഞ്ഞു.

അത് കുറച്ചേ ഉള്ളൂ എന്ന് പറഞ്ഞപ്പോള്‍ അതൊന്നും കുഴപ്പമില്ല ഞാന്‍ ചെയ്യുമെന്നാണ് പറഞ്ഞത്. ഒരു 20 ദിവസത്തെ ഡേറ്റ് വേണ്ടി വരുമെന്ന് പറഞ്ഞപ്പോള്‍ അതൊക്കെ ചെയ്യാമെന്ന് പറഞ്ഞ് അദ്ദേഹം വരികയായിരുന്നു,’ സൗബിന്‍ പറയുന്നു.

Content Highlight: Actor Soubin Shahir About Dulquer Salmaan