ഇന്നായിരുന്നെങ്കില്‍ അത്തരം ഡയലോഗൊന്നും ആ സിനിമയില്‍ ഉണ്ടാകുമായിരുന്നില്ല: സുധീഷ്

/

മമ്മൂട്ടിയുടെ കരിയറിലെ ഹിറ്റ് ചിത്രമായ വല്യേട്ടന്റെ റി റിലീസിന് പിന്നാലെ സിനിമയിലെ ചില ഡയലോഗും ചില കഥാപാത്രങ്ങളുമെല്ലാം ചര്‍ച്ചയായിരുന്നു.

അക്കൂട്ടത്തില്‍ പ്രധാനപ്പെട്ടതായിരുന്നു സുധീഷ് ചെയ്ത ശങ്കരന്‍കുട്ടിയെന്ന കഥാപാത്രം. ചിത്രത്തില്‍ ഭിന്നശേഷിക്കാരനായ കഥാപാത്രമായിട്ടാണ് സുധീഷ് എത്തിയത്.

‘സമുദ്രനിരപ്പില്‍ നിന്ന് മൂന്നടി മാത്രം ഉയരുമുള്ള നീ’ എന്ന് തുടങ്ങുന്ന ഡയലോഗ്, ഞൊണ്ടി എന്ന് വിളിക്കുന്നത് തുടങ്ങി ചിത്രത്തിലെ സുധീഷിന്റെ കഥാപാത്രത്തെ കുറിച്ചുള്ള ചില ഡയലോഗുകള്‍ക്കെതിരെ വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു.

രഞ്ജിത്തായിരുന്നു ചിത്രത്തിന് തിരക്കഥയൊരുക്കിയത്. അത്തരം ഡയലോഗുകളെ കുറിച്ച് സംസാരിക്കുകയാണ് സുധീഷ്.

ഇന്നായിരുന്നെങ്കില്‍ ഒരിക്കലും അത്തരം ഡയലോഗുകള്‍ സിനിമയില്‍ ഉണ്ടാകില്ലായിരുന്നെന്ന് സുധീഷ് പറയുന്നു.

നമ്മളിന് ശേഷം ചെയ്ത സിനിമകളൊന്നും വര്‍ക്ക് ഔട്ട് ആയില്ല, കണ്‍ഫ്യൂസ്ഡ് ആയിപ്പോയി: സിദ്ധാര്‍ത്ഥ് ഭരതന്‍

‘അന്ന് സോഷ്യല്‍ മീഡിയയോ ഇത്തരം ചര്‍ച്ചകളോ ഒന്നും ഇല്ലല്ലോ. ഇന്നായിരുന്നെങ്കില്‍ ഒരിക്കലും അത്തരം ഡയലോഗുകള്‍ സിനിമയില്‍ ഉണ്ടാകില്ലായിരുന്നു.

അതേസമയം, ചിത്രത്തില്‍ മറ്റൊരു ഡയലോഗ് കൂടി രഞ്ജിത്ത് എഴുതിയിട്ടുണ്ട്. ‘ഞൊണ്ടി എന്ന് വിളിക്കുന്നതിനേക്കാള്‍ എനിക്ക് ഇഷ്ടം തെണ്ടി എന്ന് വിളിക്കുന്നതാണ്’ എന്ന്.

ശങ്കരന്‍കുട്ടി സിദ്ദിഖ് അവതരിപ്പിച്ച രഘുവിനോട് പറയുന്ന ഡയലോഗാണത്. എന്റെ സ്വഭാവത്തെ കളിയാക്കാം, പക്ഷെ ശാരീരികാവസ്ഥയെ അങ്ങനെ കളിയാക്കരുത് എന്നാണ് ആ കഥാപാത്രം പറയുന്നത്.

അത് ഇന്നത്തെ കാലം സംസാരിക്കുന്ന വിഷയങ്ങളോട് ചേര്‍ന്നുനില്‍ക്കുന്നതാണെന്ന് ഞാന്‍ കരുതുന്നു.,’ സുധീഷ് പറയുന്നു.

കരിയറില്‍ വ്യത്യസ്തമായ ഒരു കഥാപാത്രത്തെ അഭിനയിക്കാനുള്ള അവസരമായിരുന്നു വല്യേട്ടനിലൂടെ എനിക്ക് ലഭിച്ചത്. അത് ആസ്വദിക്കുകയായിരുന്നു ഞാന്‍.

എല്ലാ ഫ്രെയ്മിലും കഥാപാത്രത്തിന്റെ മുടന്തിനെ ഒരുപോലെ അവതരിപ്പിക്കാന്‍ ശ്രമിച്ചിട്ടുണ്ട്. ചിലപ്പോള്‍ എവിടെയെങ്കിലുമൊക്കെ തെറ്റിപ്പോയിട്ടുണ്ടാകാം.

‘തക്കേദിലേ’; താഴത്തില്ല എന്ന് എല്ലായിടത്തും പറയേണ്ടെന്ന് ഞാന്‍ പറഞ്ഞതാ, അവര്‍ സമ്മതിച്ചില്ല: ജിസ് ജോയ്

കുളക്കരയില്‍ നിന്നും വല്യേട്ടാ… എന്ന് വിളിച്ച് ഓടുന്ന സീനുണ്ട്. സിംഗിള്‍ ഷോട്ടായിരുന്നു അത്. അതിലും മുടന്തുള്ള ആള്‍ ഓടുന്ന പോലെ തന്നെ ഓടാന്‍ ശ്രമിച്ചിരുന്നു, സുധീഷ് പറയുന്നു.

വെറുതെ ഒരു മാസ് കഥാപാത്രമല്ല മമ്മൂട്ടിയുടെ അറക്കല്‍ മാധവനുണ്ണി എന്ന് ഞാന്‍ പറയും. അത്ര നല്ലവനായിരുന്നെങ്കില്‍ തെറ്റ് ചെയ്ത അനിയനോട് ജയിലില്‍ പോകാന്‍ പറയുമായിരുന്നു.

എന്നാല്‍ സ്വന്തം രക്തമായതുകൊണ്ട് അയാള്‍ക്ക് അങ്ങനെ തീരുമാനമെടുക്കാനാകുന്നില്ല. മാസ് കഥാപാത്രം മാത്രമല്ല വല്ല്യേട്ടനിലെ നായകനെന്ന് വ്യക്തമാക്കുന്ന കാര്യങ്ങളിലൊന്നാണിത്.

മാസ് നായകനാണെങ്കിലും സാധാരണ മനുഷ്യന്റെ വികാരവിചാരങ്ങളും അവിടെയുണ്ട്, സുധീഷ് പറയുന്നു.

Content Highlight: Actor Sudhesh about Vallyettan Movie and Dialogues