മേക്കപ്പൊക്കെ ചെയ്ത് റെഡിയായി ഇരുന്നു, ഷോട്ടിന് തൊട്ടുമുന്‍പ് ആ കഥാപാത്രം മറ്റൊരാള്‍ക്ക് കൊടുത്തു: സുരേഷ് കൃഷ്ണ - DKampany - Movies | Series | Entertainment

മേക്കപ്പൊക്കെ ചെയ്ത് റെഡിയായി ഇരുന്നു, ഷോട്ടിന് തൊട്ടുമുന്‍പ് ആ കഥാപാത്രം മറ്റൊരാള്‍ക്ക് കൊടുത്തു: സുരേഷ് കൃഷ്ണ

/

സിനിമയില്‍ നിന്ന് നേരിട്ട ചില ദുരനുഭവങ്ങളെ കുറിച്ച് സംസാരിക്കുകയാണ് നടന്‍ സുരേഷ് കൃഷ്ണ. മേക്കപ്പ് വരെ ഇട്ട് ഒരു സിനിമയുടെ സെറ്റില്‍ ചെന്നിരുന്ന ശേഷം ആ കഥാപാത്രം മറ്റൊരാള്‍ക്ക് നല്‍കിയ അനുഭവമുണ്ടെന്ന് സുരേഷ് കൃഷ്ണ പറയുന്നു.

അതിനെയൊക്കെ വളരെ കൂളായി മാത്രമേ എടുത്തിട്ടുള്ളൂവെന്നും നമുക്ക് സമയമായിട്ടില്ല എന്ന് കരുതി സമാധാനിക്കുമെന്നുമായിരുന്നു സുരേഷ് കൃഷ്ണ പറഞ്ഞത്.

‘ചില അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. സംവിധായകന്റെ പേരൊന്നും പറയുന്നില്ല. ഞാന്‍ വളരെ ഇഷ്ടപ്പെടുന്ന ഒരു നായികയാണ് ആ സിനിമയില്‍. അവരുമായി ഒരു പഞ്ചപിടുത്തവും അതിന് ശേഷം ഒരു പാട്ടും സീക്വന്‍സും എല്ലാം ഉണ്ട്.

ഇതുവരെ ചെയ്തവയില്‍ വൈകാരികമായി അടുപ്പം തോന്നിയ കഥാപാത്രം; കട്ട് പറഞ്ഞിട്ടും കഥാപാത്രത്തില്‍ നിന്നിറങ്ങാനായില്ല: ഗ്രേസ്

ഞാന്‍ സെറ്റില്‍ എത്തി. അന്ന് മുടിയൊക്കെ വളര്‍ത്തിയിട്ടുണ്ട്. തുടക്ക സമയമാണ്. അങ്ങനെ സെറ്റില്‍ കറങ്ങി നടക്കുമ്പോള്‍ ക്യാമറാമാന്‍ വില്യംസാണ്. അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്.

എന്താണ് ഇവിടെ എന്ന് ചോദിച്ചപ്പോള്‍ എനിക്ക് ആ വേഷം തന്നിട്ടുണ്ട് എന്ന് പറഞ്ഞു. അദ്ദേഹം ശരിയെന്ന് പറഞ്ഞു. അങ്ങനെ ഞാന്‍ കറങ്ങി നടന്ന് തിരിച്ചെത്തിയപ്പോള്‍ ഏതാണ്ട് എന്റെ അതേ രൂപത്തിലുള്ള ഒരുത്തന്‍ വന്ന് അവിടെ ഞാന്‍ ഇരിക്കേണ്ട സീറ്റില്‍ ഇരിക്കുകയാണ്.

അന്വേഷിച്ചപ്പോള്‍ പ്രൊഡ്യൂസറുടെ പെങ്ങളുടെ മകന്‍ കുവൈറ്റില്‍ നിന്ന് വന്നിറങ്ങിയിട്ടുണ്ടെന്നും അവന് ആ റോളില്‍ അഭിനയിക്കണമെന്ന് വാശിയാണെന്നും അതോടെ ആ വേഷം അവന് കൊടുത്തെന്നും അറിഞ്ഞു.

നമ്മള്‍ ഇതിനെ ഒരു തൊഴിലും ജീവിതമാര്‍ഗവുമായി കാണുമ്പോഴാണ് ഒറ്റയടിക്ക് നമ്മളെ മാറ്റി മറ്റൊരാളെ ഇരുത്തുന്നത്. അങ്ങനെ ഈ സംവിധായകന്‍ വന്ന് സോറി പറഞ്ഞു.

ഞാനിപ്പോള്‍ സിനിമകള്‍ തിരഞ്ഞെടുക്കുന്നതില്‍ വരെ അക്കാര്യം പ്രതിഫലിക്കുന്നുണ്ട്: ആസിഫ് അലി

കുഴപ്പമില്ല, എനിക്ക് മനസിലാകുമെന്ന് ഞാനും പറഞ്ഞു. അവര്‍ കവറില്‍ ചെറിയൊരു പൈസയുമിട്ട് നമുക്ക് അടുത്ത പടത്തില്‍ കാണാമെന്ന് പറഞ്ഞ് എന്നെ അവിടെ നിന്നും പറഞ്ഞുവിട്ടു.

അതിനെയൊക്കെ അന്ന് ഈസിയായിട്ടേ എടുത്തിട്ടുള്ളൂ. പിന്നെ ഇതൊക്കെ ഓരോ അനുഭവങ്ങളാണ്. ഇതിനെ ഭയന്ന് , മടുത്ത് ഇരുന്ന് പോയിക്കഴിഞ്ഞാല്‍ അവിടെ ഇരുന്ന് പോകും.

അത് കിട്ടിയില്ലെങ്കില്‍ അടുത്ത വഴി എന്നതായിരുന്നു രീതി. വഴികള്‍ ഒരുപാടാണ്. അത് നമ്മള്‍ കണ്ടുപിടിച്ച് പോകുക എന്നതാണ്.

ഒരെണ്ണം അടഞ്ഞു കഴിഞ്ഞാല്‍ ഇന്നത്തെ പിള്ളേര്‍ തളര്‍ന്നുപോകും. അടുത്ത വഴിയിലൂടെ പോകണമെന്ന് അവര്‍ ചിന്തിക്കില്ല.

ഏത് സമയത്ത് മുന്നിലുള്ള വഴികള്‍ അടഞ്ഞാലും എന്റെ സുഹൃത്തുക്കളുടെ മുഖം ഓര്‍മ വരും. അവര്‍ പല രീതിയിലും എന്നെ സഹായിച്ചിട്ടുണ്ട്.

അങ്ങനെ സംഭവിച്ചാല്‍ അവിടെ ഞാന്‍ ആ സിനിമ ഉപേക്ഷിക്കും: ദിലീഷ് പോത്തന്‍

ഏതെങ്കിലും സാഹചര്യത്തില്‍ എന്റെ ശബ്ദമൊന്ന് മാറിയാല്‍ പോലും തിരിച്ചറിയുന്ന സുഹൃത്തുക്കളുണ്ട്. ‘ എന്താടാ, എന്തെങ്കിലും ഉണ്ടെങ്കില്‍ പറ’ എന്ന് പറഞ്ഞ് സപ്പോര്‍ട്ട് ചെയ്യുന്നവരുണ്ട്.

അത്രയും നല്ല സുഹൃത്തുക്കള്‍ ഉണ്ടെങ്കില്‍ ഏത് വഴി അടഞ്ഞാലും മുന്നോട്ടു പോകാന്‍ കരുത്താണ്,’ സുരേഷ് കൃഷ്ണ പറയുന്നു.

Content Highlight: Actor Suresh Krishna about his Struggling Period