എന്റെ പേര് നിര്‍ദേശിച്ചത് ദുല്‍ഖര്‍, മമ്മൂക്ക അഭിനന്ദിച്ചുകൊണ്ട് ഒരു മെസ്സേജ് അയച്ചു: ടിനി ടോം

/

ദുല്‍ഖര്‍ നായകനായെത്തിയ ലക്കി ഭാസ്‌കര്‍ മികച്ച പ്രതികരണവുമായി തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്.

ചിത്രത്തില്‍ ദുല്‍ഖറിന്റെ കഥാപാത്രത്തിന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കിയത് നടനും കൊമേഡിയനുമായ ടിനി ടോമായിരുന്നു.

തമിഴ് താരം രാംകിയാണ് സിനിമയില്‍ ആന്റണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. നേരത്തെ ആ കഥാപാത്രത്തിനായി മറ്റൊരാള്‍ ഡബ്ബ് ചെയ്തിരുന്നെന്നും അത് യോജിക്കാതെ വന്നതോടെയാണ് തന്നെ വിളിപ്പിച്ചതെന്നും ടിനി ടോം പറയുന്നത്.

ദുല്‍ഖര്‍ ആണ് തന്റെ പേര് നിര്‍ദേശിച്ചതെന്നും സിനിമ കണ്ട ശേഷം മമ്മൂക്ക മെസ്സേജ് അയച്ച് അഭിനന്ദിച്ചെന്നും ടിനി ടോം പറയുന്നു.

‘ലക്കി ഭാസ്‌കര്‍ എന്ന സിനിമയില്‍ ആന്റണി എന്ന കഥാപാത്രത്തിന് ശബ്ദം നല്‍കാനാണ് എന്നെ വിളിച്ചത്. ആദ്യം മറ്റൊരാള്‍ ആ കഥാപാത്രത്തിന് ശബ്ദം നല്‍കിയിരുന്നു.

അത് അവര്‍ക്ക് തൃപ്തിയായില്ല. അങ്ങനെയാണ് എന്നെ വിളിക്കുന്നത്. വെഫെയറര്‍ ടീമിലെ രഞ്ജു ആണ് എന്നെ സമീപിക്കുന്നത്. അങ്ങനെയാണ് ഞാന്‍ ശബ്ദം കൊടുക്കുന്നത്.

അവൻ വന്നതിന് ശേഷമാണ് അത്തരം സിനിമകൾ ചെയ്യാൻ എനിക്ക് ധൈര്യം വന്നത്: കുഞ്ചാക്കോ ബോബൻ

ആ കഥാപാത്രത്തിന് കറക്ട് സിങ്ക് ആയെന്ന് കണ്ടവര്‍ പറഞ്ഞു. മമ്മൂക്ക് എന്നെ അഭിനന്ദനം അറിയിച്ചിരുന്നു. അതെല്ലാം വലിയ സന്തോഷങ്ങളാണ്. മമ്മൂക്കയും പിഷാരടിയും കൂടിയാണ് സിനിമ കണ്ടത്. സിനിമ കണ്ടിട്ട് ‘കൊള്ളാം’ എന്നൊരു മെസജ് ആണ് മമ്മൂക്ക അയച്ചത്,’ ടിനി ടോം പറയുന്നു.

കുട്ടിസ്രാങ്ക് എന്ന മമ്മൂട്ടി സിനിമയ്ക്കു വേണ്ടിയാണ് ആദ്യമായി താന്‍ മറ്റൊരാള്‍ക്ക് ശബ്ദം കൊടുക്കുന്നതെന്നും ടിനി പറയുന്നു.

‘ ആ സിനിമയിലെ വില്ലന് ശബ്ദം നല്‍കിയത് ഞാനായിരുന്നു. അമിത്ത് എന്ന പേരുള്ള നടനായിരുന്നു ആ വേഷം ചെയ്തത്. മുംബൈയില്‍ നിന്നുള്ള നടനായിരുന്നു അദ്ദേഹം.

ആറു ദിവസം പല ആളുകളെക്കൊണ്ട് ഡബ്ബ് ചെയ്തിട്ട് ശരിയാകാതെ വന്നപ്പോഴാണ് എന്നെ വിളിക്കുന്നത്. മമ്മൂക്ക പറഞ്ഞിട്ടാണ് എന്നെ അവര്‍ വിളിക്കുന്നത്.

ലാലേട്ടന് വേണ്ടി അൽഫോൺസ് പ്രേമത്തിൽ ഒരു കഥാപാത്രം എഴുതിയിരുന്നു, പക്ഷെ…: കൃഷ്ണശങ്കർ

ശബ്ദത്തില്‍ സ്‌ത്രൈണതയും വേണം, കൊച്ചി സ്ലാങ്ങും വേണം. ഇതായിരുന്നു സംവിധായകന്‍ ഷാജി എന്‍ കരുണിന്റെ ആവശ്യം. സ്‌ത്രൈണതയുള്ള കൊച്ചിക്കാരനായി അതില്‍ ശബ്ദം കൊടുത്തു.

എന്റെ കരിയറിലെ ഡബിങ് അവസരങ്ങള്‍ എല്ലാം മമ്മൂക്കയുടെ കുടുംബവുമായി ബന്ധപ്പെട്ടാണ് വന്നു ചേര്‍ന്നത്,’ ടിനി ടോം പറയുന്നു.

Content Highlight: Actor Tiny Tom About Lucky Bhaskar and Dubbing