അങ്ങനെയൊരു കാര്യം ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ സമ്മതിച്ചുകൊടുക്കില്ല: ആ സമയം വരെ മാത്രമേ ഞാന്‍ സിനിമയില്‍ നില്‍ക്കുള്ളൂ: ടൊവിനോ

/

സിനിമയുടേതായ യാതൊരു ബാക്ക് ഗ്രൗണ്ടും ഇല്ലാതെ സ്വപ്രയത്‌നത്താല്‍ മലയാള സിനിമയിലെ സൂപ്പര്‍താരങ്ങളുടെ നിരയിലേക്ക് നടന്നുകയറിയ നടനാണ് ടൊവിനോ തോമസ്.

കരിയറില്‍ 50 ലേറെ സിനിമകളുടെ ഭാഗമാകുമ്പോള്‍ അതില്‍ എടുത്തുപറയാവുന്ന ഒത്തിരി മികച്ച കഥാപാത്രങ്ങള്‍ ടൊവിനോ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

സിനിമയെ താന്‍ എന്നും സീരിയസായി മാത്രമേ എടുത്തിട്ടുള്ളൂവെന്നും സിനിമയോടുളള ഫയര്‍ തന്നില്‍ ഉള്ളിടത്തോളം കാലം ഇവിടെ തന്നെ തുടരുമെന്നും ടൊവിനോ പറയുന്നു.

‘ഞാന്‍ എന്റെ പ്രൊഫഷനെ വളരെ സീരിയസായിട്ടാണ് എടുക്കുന്നത്. അതൊരു തമാശക്കളിയല്ലഎന്ന് എനിക്കറിയാം. സിനിമയില്‍ കയറാന്‍ ആഗ്രഹമുണ്ടായിരുന്നു, സിനിമയില്‍ വന്നു, ഇനി ഞാന്‍ കുറച്ച് നാള്‍ എന്‍ജോയ് ചെയ്യട്ടെ എന്നതല്ല.

സംവിധാനത്തിന് ഇടവേള, ഇനി ഫോക്കസ് അഭിനയത്തില്‍: വിനീത് കുമാര്‍

മറിച്ച് ഞാന്‍ ആഗ്രഹിച്ച ഒരു സ്‌പേസില്‍ ഞാന്‍ നില്‍ക്കുന്നു, എത്ര നാല്‍ നില്‍ക്കുമെന്നോ ജീവിതാവസാനം വരെ നില്‍ക്കുമോ എന്നൊന്നും എനിക്കറിഞ്ഞൂടാ.

എങ്കിലും നില്‍ക്കിടത്തോളം കാലം ഇതുപോലെ നില്‍ക്കണം എന്നാഗ്രഹമുണ്ട്. എന്റെ ഉള്ളില്‍ ആ ഫയര്‍ ഉള്ളിടത്തോളം കാലം മാത്രമേ ഞാന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഉദ്ദേശിക്കുന്നുള്ളൂ.

ആ ഫയര്‍ ഇപ്പോഴും കത്തിനില്‍ക്കുന്നത് എനിക്ക് ഇതിനോട് അത്രയും താത്പര്യം ഉള്ളതുകൊണ്ടായിരിക്കും. കൂടുതല്‍ പഠിക്കാന്‍ ആഗ്രഹമുള്ളതുകൊണ്ടായിരിക്കും.

മിന്നുംതാരങ്ങളുടെ ഉള്ളിലിരുപ്പ് നമുക്ക് അറിയില്ലല്ലോ; കുറേ മുഖംമൂടികള്‍ അഴിഞ്ഞുവീണില്ലേ: വിന്‍സി അലോഷ്യസ്

ഞാന്‍ വന്ന് എന്റെ ആദ്യത്തെ സിനിമ തുടങ്ങി 50 സിനികമള്‍ കഴിഞ്ഞു. ആക്ടിങ്ങില്‍ ഞാന്‍ ഇംപ്രൂവ് ആയിട്ടില്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ ഞാന്‍ ഒരുകാലത്തും അത് സമ്മതിച്ചു തരില്ല.

ഞാന്‍ ഭയങ്കര മോഡസ്റ്റ് ആയിട്ടും ആള്‍ക്കാര്‍ അങ്ങനെ പറയുമ്പോള്‍ പോലും ഞാന്‍ ഓക്കേ ഓക്കെ എന്നൊക്കെ പറയുമെങ്കിലും, ഞാന്‍ പഠിച്ചിട്ടുള്ള കാര്യങ്ങള്‍ ഞാന്‍ സിനിമയില്‍ ഉപയോഗിക്കുന്നുമുണ്ട്.

അത് എന്റെ പെര്‍ഫോമന്‍സിലും സിനിമയെ പറ്റിയുള്ള സെന്‍സിബിളിറ്റിയിലും ഗുണം ചെയ്യുന്നുണ്ട് എന്നുള്ള കാര്യത്തില്‍ എനിക്ക് നല്ല ധാരണയുണ്ട്. അതിനെ ആര് ചോദ്യം ചെയ്താലും ഞാന്‍ സമ്മതിച്ചുകൊടുക്കില്ല,’ ടൊവിനോ പറഞ്ഞു.

Content Highlight: Actor Tovino Thoams about his passion to Cinema